കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തടി രക്ഷിക്കാന്‍' അമേരിക്കന്‍ പ്രതിനിധി ഖത്തറിലേക്ക്; പിന്നെ ഇന്ത്യയിലും പാകിസ്താനിലുമെത്തും

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്ക വിദേശരാജ്യങ്ങളില്‍ നടത്തിയ അധിനിവേശങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നാണ് അഫ്ഗാന്‍ യുദ്ധം. ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിച്ചതിന് പിന്നില്‍ അല്‍ഖാഇദ നേതാവ് ഒസാമ ബിന്‍ലാദിനാണെന്ന് ആരോപിച്ചായിരുന്നു അഫ്ഗാന്‍ അധിനിവേശം. സൗദിക്കാരനായ ഒസാമയ്ക്ക് അഭയം നല്‍കിയതാണ് അഫ്ഗാന്‍ ചെയ്ത തെറ്റ്.

നിരന്തര സ്‌ഫോടനവും മിസൈല്‍ ആക്രമണങ്ങളും നടത്തി അഫ്ഗാനെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടെങ്കിലും വിജയിച്ച് മടങ്ങാന്‍ അമേരിക്കക്ക് 19 വര്‍ഷത്തിന് ശേഷവും സാധിച്ചിട്ടില്ല. തുടര്‍ന്ന് താലിബാനുമായി സമാധാന കരാറിലെത്തിയിരിക്കുകയാണ് അമേരിക്ക. കരാര്‍ നടപ്പാക്കണമെങ്കില്‍ ഇന്ത്യയുള്‍പ്പെടെയുള്ള മേഖലയിലെ പ്രധാന രാജ്യങ്ങളുടെ സഹായം വേണം. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രതിനിധിയുടെ പര്യടനങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

 യുദ്ധം അവസാനിക്കണമെങ്കില്‍...

യുദ്ധം അവസാനിക്കണമെങ്കില്‍...

ഒസാമ ബിന്‍ലാദിനെ പാകിസ്താനിലെ ആബട്ടാബാദില്‍ വച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ സേനയുടെ പ്രത്യേക വിഭാഗം ആക്രമിച്ച് കൊലപ്പെടുത്തി. പക്ഷേ, അഫ്ഗാനിലെ യുദ്ധം തീര്‍ന്നില്ല. യുദ്ധം അവസാനിക്കണമെങ്കില്‍ ശത്രു പരാജയപ്പെടണം. അല്ലെങ്കില്‍ സമാധാന സന്ധിയുണ്ടാക്കണം.

താലിബാന്‍ തോറ്റില്ല

താലിബാന്‍ തോറ്റില്ല

താലിബാനെ ഇതുവരെ പരാജയപ്പെടുത്താന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല. അമേരിക്കന്‍ കേന്ദ്രങ്ങളും അഫ്ഗാന്‍ ഭരണകൂടത്തിന്റെ ഓഫീസുകളും ഇപ്പോഴും താലിബാന്റെ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. തുടര്‍ന്നാണ് താലിബാനുമായി സമാധാന ചര്‍ച്ച നടത്തി പ്രതിസന്ധി പരിഹരിക്കാമെന്ന് അമേരിക്ക തീരുമാനിച്ചത്.

ദോഹയില്‍ താലിബാന്റെ ഓഫീസ്

ദോഹയില്‍ താലിബാന്റെ ഓഫീസ്

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്റെ ഓഫീസ് വീണ്ടും സജീവമാക്കിയത് അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു. അമേരിക്കന്‍ പ്രതിനിധികള്‍ താലിബാനുമായി ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. ഒടുവില്‍ നേരിട്ട് താലിബാന്‍ പ്രതിനിധികളുമായി കണ്ടു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സമാധാന സന്ധിയുടെ രൂപരേഖ തയ്യാറാക്കി ഒപ്പുവച്ചു.

മൂന്ന് രാജ്യങ്ങളുണ്ടെങ്കില്‍...

മൂന്ന് രാജ്യങ്ങളുണ്ടെങ്കില്‍...

പക്ഷേ, സുസ്ഥിരമായ സമാധാനം അഫ്ഗാനില്‍ പുലരണമെങ്കില്‍ മേഖലയിലെ വന്‍ശക്തികളുടെ സഹകരണം വേണം. ഇന്ത്യ, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ സഹായം ഇതിന് ആവശ്യമാണ്. അഫ്ഗാനിലെ താലിബാന്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് ഈ മൂന്ന് രാജ്യങ്ങളുമായും വിദ്വേഷമില്ല. അതുകൊണ്ടുതന്നെ ഇവരുടെ ഇടപെടല്‍ കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് അമേരിക്ക കരുതുന്നു.

ചൈനയെ കിട്ടില്ല

ചൈനയെ കിട്ടില്ല

അമേരിക്ക ചൈനയുമായി ഉടക്കിലാണ്. ഇന്ത്യയുമായി മികച്ച ബന്ധത്തിലും. തുടര്‍ന്നാണ് ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. ഇന്ത്യ സജീവമായി ഇടപെട്ടാല്‍ അഫ്ഗാനില്‍ സമാധാനം പുലരുമെന്ന് അമേരിക്ക കരുതുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ അഫ്ഗാനിലേക്കുള്ള പ്രത്യേക ദൂതന്‍ ഖത്തര്‍, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

നേരിട്ട് പങ്കാളിയാക്കുക

നേരിട്ട് പങ്കാളിയാക്കുക

അഫ്ഗാനിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധിയാണ് സല്‍മായ് ഖലീല്‍സാദ്. ഇദ്ദേഹം ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യയെ ചര്‍ച്ചയില്‍ നേരിട്ട് പങ്കാളിയാക്കുകയാണ് ലക്ഷ്യം. അമേരിക്കന്‍ വിദേശകാര്യ വകുപ്പാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഖലീല്‍സാദ് കഴിഞ്ഞമാസം വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു.

ചൊവ്വാഴ്ച ഖത്തറിലെത്തും

ചൊവ്വാഴ്ച ഖത്തറിലെത്തും

ഖലീല്‍സാദ് ചൊവ്വാഴ്ച ഖത്തറിലെത്തും. ഫെബ്രുവരിയില്‍ ഒപ്പുവച്ച അമേരിക്ക-താലിബാന്‍ സമാധാന കരാര്‍ സമ്പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് അമേരിക്ക. ഖത്തറില്‍ നിന്ന് പാകിസ്താനിലെത്തുന്ന ഖലീല്‍സാദ് ശേഷം ഇന്ത്യയിലെത്തും. ഈ മൂന്ന് രാജ്യങ്ങള്‍ ഇടപെടുന്നതോടെ പ്രശ്‌നപരിഹാരമാകുമെന്ന് അമേരിക്ക കരുതുന്നു.

ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്

English summary
Afghan peace talks: American special envoy to visit India, Qatar, Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X