താലിബാനുമായി ചര്‍ച്ച നടത്താനുള്ള അഫ്ഗാന് സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് യുഎസ്
വാഷിംഗ്ടണ്‍: താലിബാനുമായി ചര്‍ച്ച നടത്താനുള്ള അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനിയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്ക രംഗത്തെത്തി. അഫ്ഗാന് ഭരണകൂടവുമായി ബന്ധപ്പെട്ട താലിബാന്റെ വിമര്‍ശനങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും യു.എസ് വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ആലിസ് വെല്‍സ് അഭിപ്രായപ്പെട്ടു.
നീതിന്യായ വ്യവസ്ഥ, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ താലിബാന് ന്യായമായ ചില വിമര്‍ശനങ്ങള്‍ അഫ്ഗാന് ഭരണകൂടത്തെ കുറിച്ച് ഉണ്ടെന്ന കാര്യം തങ്ങള്‍ നേരത്തേ പറഞ്ഞതാണെന്നും അവ പരിഹരിക്കപ്പെടേണ്ടതു തന്നെയാണെന്നും വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.

മുന്നുപാധികളൊന്നുമില്ലാതെ താലിബാനുമായി അഫ്ഗാന് ഭരണകൂടം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും താലിബാനെ നിയമാനുസൃതമായ രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കാബൂളില്‍ നടന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അഫ്ഗാന് പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം.
സമാധാന പ്രക്രിയയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം, താലിബാന് തടവുകാരെ വിട്ടയക്കല്‍ എന്നീ വാഗ്ദാനങ്ങളും പ്രസിഡന്റ് മുന്നോട്ടുവയ്ക്കുകയുണ്ടായി. താലിബാനെ കൂടി പങ്കെടുപ്പിച്ച് പുതിയ തെരഞ്ഞെടുപ്പും താലിബാനുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ പുനസ്സംഘടനയും നടത്താമെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. എന്നാല്‍ അഫ്ഗാന് പ്രസിഡന്റിന്റെ വാഗ്ദാനത്തോട് താലിബാന് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് മുതിര്‍ന്ന താലിബാന് വക്താവ് കഴിഞ്ഞയാഴ്ച അല്‍ ജസീറ ടെലിവിഷന്‍ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍ മാത്രമേ അഫ്ഗാന് സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ളൂ എന്നും അദ്ദേഹം പറയുകയുണ്ടായി.
അതിനിടെ, സമാധാന പ്രക്രിയയില്‍ അയല്‍രാജ്യമായ പാകിസ്താന്റെ പങ്ക് അതീവ നിര്‍ണായകമാണെന്നും ആലിസ് വെല്‍സ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായുള്ള പ്രശ്നപരിഹാരത്തിലേക്ക് താലിബാനെ കൊണ്ടുവരാന്‍ പാകിസ്താന് മനസ്സുവച്ചാല്‍ സാധിക്കുമെന്നും അവര്‍ പറയുകയുണ്ടായി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications