കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാനുമായി ചര്‍ച്ച നടത്താനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് യുഎസ്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: താലിബാനുമായി ചര്‍ച്ച നടത്താനുള്ള അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്ക രംഗത്തെത്തി. അഫ്ഗാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട താലിബാന്റെ വിമര്‍ശനങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും യു.എസ് വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ആലിസ് വെല്‍സ് അഭിപ്രായപ്പെട്ടു.

സിപിഎം കൊലയാളി പാർട്ടി... ആളെ കൊന്ന് പാർട്ടി ഉണ്ടാക്കുന്നു, ചാനൽ ചർച്ചയിൽ കൊലവിളി!സിപിഎം കൊലയാളി പാർട്ടി... ആളെ കൊന്ന് പാർട്ടി ഉണ്ടാക്കുന്നു, ചാനൽ ചർച്ചയിൽ കൊലവിളി!

നീതിന്യായ വ്യവസ്ഥ, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ താലിബാന് ന്യായമായ ചില വിമര്‍ശനങ്ങള്‍ അഫ്ഗാന്‍ ഭരണകൂടത്തെ കുറിച്ച് ഉണ്ടെന്ന കാര്യം തങ്ങള്‍ നേരത്തേ പറഞ്ഞതാണെന്നും അവ പരിഹരിക്കപ്പെടേണ്ടതു തന്നെയാണെന്നും വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.

afghanghani

മുന്നുപാധികളൊന്നുമില്ലാതെ താലിബാനുമായി അഫ്ഗാന്‍ ഭരണകൂടം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും താലിബാനെ നിയമാനുസൃതമായ രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കാബൂളില്‍ നടന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അഫ്ഗാന്‍ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം.

സമാധാന പ്രക്രിയയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം, താലിബാന്‍ തടവുകാരെ വിട്ടയക്കല്‍ എന്നീ വാഗ്ദാനങ്ങളും പ്രസിഡന്റ് മുന്നോട്ടുവയ്ക്കുകയുണ്ടായി. താലിബാനെ കൂടി പങ്കെടുപ്പിച്ച് പുതിയ തെരഞ്ഞെടുപ്പും താലിബാനുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ പുനസ്സംഘടനയും നടത്താമെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. എന്നാല്‍ അഫ്ഗാന്‍ പ്രസിഡന്റിന്റെ വാഗ്ദാനത്തോട് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് മുതിര്‍ന്ന താലിബാന്‍ വക്താവ് കഴിഞ്ഞയാഴ്ച അല്‍ ജസീറ ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍ മാത്രമേ അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ളൂ എന്നും അദ്ദേഹം പറയുകയുണ്ടായി.

അതിനിടെ, സമാധാന പ്രക്രിയയില്‍ അയല്‍രാജ്യമായ പാകിസ്താന്റെ പങ്ക് അതീവ നിര്‍ണായകമാണെന്നും ആലിസ് വെല്‍സ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായുള്ള പ്രശ്‌നപരിഹാരത്തിലേക്ക് താലിബാനെ കൊണ്ടുവരാന്‍ പാകിസ്താന്‍ മനസ്സുവച്ചാല്‍ സാധിക്കുമെന്നും അവര്‍ പറയുകയുണ്ടായി.

English summary
The United States has lauded Afghan President Ashraf Ghani's offer to open negotiations with the Afghan Taliban, with senior US State Department official Alice Wells saying the armed group has some
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X