കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാളയത്തില്‍ പട: അഫ്ഗാന്‍ സൈനികന്റെ ആക്രമണത്തില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

കാബൂള്‍: നാറ്റോ സൈനികര്‍ക്കു നേരെ കൂടെ ജോലി ചെയ്യുന്ന അഫ്ഗാന്‍ സൈനികന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു യു.എസ് സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉറുസ്ഗാന്‍ പ്രവിശ്യയിലെ തരിന്‍കോട്ട് വിമാനത്താവളത്തിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. രാജ്യസ്‌നേഹിയായ അഫ്ഗാന്‍ സൈനികന്‍ വിമാനത്താവളത്തില്‍ നടത്തിയ വെടിവയ്പ്പില്‍ നാല് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ആരാണെന്നോ എവിടെ വച്ചാണ് ആക്രമണം നടന്നതോ ഉള്ള വിവരങ്ങള്‍ നാറ്റോ പുറത്തുവിട്ടിട്ടില്ല.

അഫ്ഗാന്‍ സൈനികര്‍ നാറ്റോ സൈനികര്‍ക്കു നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ഗ്രീന്‍ ഓണ്‍ ബ്ലൂ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു വര്‍ഷത്തോളമായി ഇത്തരമൊരു ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. പരിക്കേറ്റ രണ്ടുപേരുടെ നിലയില്‍ നല്ല പുരോഗതിയുള്ളതായി നാറ്റോ റെസല്യൂട്ട് സപ്പോര്‍ട്ട് മിഷന്‍ അറിയിച്ചു. ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും വക്താവ് പറഞ്ഞു.

afganistan

നിലവില്‍ 14000 അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിലുള്ളത്. 2017 ആഗസ്തിലാണ് ഇതിനു മുമ്പ് സമാനമായ ആക്രമണം നാറ്റോ സൈനികര്‍ക്കു നേരെ ഉണ്ടായത്. അഫ്ഗാന്‍ സൈനികന്റെ വെടിയേറ്റ് റുമാനിയന്‍ സൈനികനായിരുന്നു അന്ന് കൊല്ലപ്പെട്ടത്. അതിനു മുമ്പ് നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സൈനികന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. താലിബാന്‍-ഐ.എസ് കേന്ദ്രങ്ങള്‍ക്കു നേരെ നാറ്റോ-അഫ്ഗാന്‍ സൈനികര്‍ ശക്തമായ വ്യോമാക്രമണം തുടരുന്നുണ്ടെങ്കിലും പലപ്പോഴും സിവിലിയന്‍മാരാണ് കൊല്ലപ്പെടുന്നത്. യു.എസ് പ്രതിരോധ വകുപ്പിന്റെ തന്നെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 73 ശതമാനത്തിന്റെ വര്‍ധന ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്.

English summary
A US soldier has been killed and two others wounded in an attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X