യുഎസ് നിലപാട് മാറ്റുന്നു; താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യുഎസ് കമാന്റര്‍
കാബൂള്‍: 17 വര്‍ഷത്തെ അഫ്ഗാന് യുദ്ധത്തിന് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ നീക്കവുമായി അമേരിക്ക. മുന്‍നിലപാടില്‍ നിന്ന് മാറി അഫ്ഗാനിലെ താലിബാന് പോരാളികളുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുതിര്‍ന്ന യു.എസ് കമാന്റര്‍ വ്യക്തമാക്കി. താലിബാനുമായി അമേരിക്ക സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കമാന്റര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സന്റെ പുതിയ പ്രസ്താവന.
അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതിന് താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചകളിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞതായി കമാന്റര്‍ അറിയിച്ചു. നാറ്റോയുടെ നേതൃത്വത്തില്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന റെസല്യൂട്ട് സപ്പോര്‍ട്ട് മിഷന് തലവനാണ് ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍. താലിബാന് ചര്‍ച്ചയ്ക്ക് സന്നദ്ധമാവുമെന്നും രാജ്യത്ത് സമാധാനം പുലര്‍ത്താനുള്ള വഴിയൊരുക്കുമെന്നുമാണ് തങ്ങളുടെ പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതുമായിബന്ധപ്പെട്ട് താലിബാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നുമുണ്ടായിട്ടില്ല. യു.എസ് കമാന്ററുടെ പ്രസ്താവനയെക്കുറിച്ച് അറിഞ്ഞതേയുള്ളൂവെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ ഇക്കാര്യം പരിഗണിക്കുമെന്നും ഖത്തറിലെ താലിബാന് രാഷ്ട്രീയ ഓഫീസ് വക്താവ് സുഹൈല്‍ ഷഹീന് അല്‍ജസീറയോട് പറഞ്ഞു. അഫ്ഗാനില്‍ നിന്നുള്ള വിദേശ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ച ചെയ്യണമെന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്നും അത് അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി താലിബാന് നേതാക്കളെ യു.എന്‍ കരിമ്പട്ടികയും നിന്ന് നീക്കുകയും അവര്‍ക്ക് യാത്രാനുമതി നല്‍കുകയും ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നാറ്റോ സൈന്യം താലിബാനെതിരേ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരുന്നുവെങ്കിലും അവരുടെ ശക്തി ക്ഷയിപ്പിക്കാന് സാധിച്ചിട്ടില്ല. അഫ്ഗാനിസ്താന്റെ ഭൂരിഭാഗവും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നതാണ് അമേരിക്കയെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്. നേരത്തേ താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്നായിരുന്നു അമേരിക്കയുടെ നിലപാട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications