കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് നിലപാട് മാറ്റുന്നു; താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യുഎസ് കമാന്റര്‍

  • By Desk
Google Oneindia Malayalam News

കാബൂള്‍: 17 വര്‍ഷത്തെ അഫ്ഗാന്‍ യുദ്ധത്തിന് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ നീക്കവുമായി അമേരിക്ക. മുന്‍നിലപാടില്‍ നിന്ന് മാറി അഫ്ഗാനിലെ താലിബാന്‍ പോരാളികളുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുതിര്‍ന്ന യു.എസ് കമാന്റര്‍ വ്യക്തമാക്കി. താലിബാനുമായി അമേരിക്ക സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കമാന്റര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സന്റെ പുതിയ പ്രസ്താവന.

അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതിന് താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചകളിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞതായി കമാന്റര്‍ അറിയിച്ചു. നാറ്റോയുടെ നേതൃത്വത്തില്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന റെസല്യൂട്ട് സപ്പോര്‍ട്ട് മിഷന്‍ തലവനാണ് ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍. താലിബാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാവുമെന്നും രാജ്യത്ത് സമാധാനം പുലര്‍ത്താനുള്ള വഴിയൊരുക്കുമെന്നുമാണ് തങ്ങളുടെ പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു.

tal

എന്നാല്‍ ഇതുമായിബന്ധപ്പെട്ട് താലിബാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നുമുണ്ടായിട്ടില്ല. യു.എസ് കമാന്ററുടെ പ്രസ്താവനയെക്കുറിച്ച് അറിഞ്ഞതേയുള്ളൂവെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ ഇക്കാര്യം പരിഗണിക്കുമെന്നും ഖത്തറിലെ താലിബാന്‍ രാഷ്ട്രീയ ഓഫീസ് വക്താവ് സുഹൈല്‍ ഷഹീന്‍ അല്‍ജസീറയോട് പറഞ്ഞു. അഫ്ഗാനില്‍ നിന്നുള്ള വിദേശ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ച ചെയ്യണമെന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്നും അത് അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി താലിബാന്‍ നേതാക്കളെ യു.എന്‍ കരിമ്പട്ടികയും നിന്ന് നീക്കുകയും അവര്‍ക്ക് യാത്രാനുമതി നല്‍കുകയും ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നാറ്റോ സൈന്യം താലിബാനെതിരേ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരുന്നുവെങ്കിലും അവരുടെ ശക്തി ക്ഷയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അഫ്ഗാനിസ്താന്റെ ഭൂരിഭാഗവും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നതാണ് അമേരിക്കയെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്. നേരത്തേ താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

English summary
US ready for direct talks with Afghan Taliban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X