എന്ത് സംഭവിക്കുമെന്നറിയില്ല, ജോലിക്ക് പോകുന്നത് ഓരോ ദിവസവും ഓരോ വഴിയിലൂടെ, മാധ്യമപ്രവർത്തക
കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ആധിപത്യം തുടരുന്നതിനിടെ പലായന ഭീതിയിലാണ് അഫ്ഗാൻ ജനത. താലിബാൻ ഭീകരരുടെ അതിക്രമങ്ങളെക്കുറിച്ച് പലതരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ടെങ്കിലും നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അഫ്ഗാൻ മാധ്യമപ്രവർത്തക അനീസ ഷഹീദ്. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ ലോകത്തോട് അപേക്ഷിച്ച് അഫ്ഗാൻ ചലച്ചിത്ര പ്രവർത്തക സഹ് റ കരീമിയും രംഗത്തെത്തിയിരുന്നു.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

അഫ്ഗാനിസ്ഥാന്‍ താലിബാന്‍റെ നിയന്ത്രണത്തിലാവുന്നതോടെ രാജ്യത്തെ ജനങ്ങൾ മുഴുവൻ ഇതിന്റെ ഫലം അനുഭവിക്കുന്നുണ്ടെങ്കിലും ഏറ്റവും കുടുതൽ ഭയപ്പെടുന്നത് സ്ത്രീകളാണ്. യുഎസ് സൈനിക വിന്യാസത്തോടെ താലിബാന്റെ ആധിപത്യത്തിന് അയവ് വന്നതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ സ്ത്രീകള്‍ മുന്‍നിരയിലേക്ക് വരാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. എന്നാൽ താലിബാന്റെ കയ്യിലേക്ക് രാജ്യത്തിന്റെ നിയന്ത്രണം വരുന്നതോടെ ഇതെല്ലാം പൂർണ്ണമായും ഇല്ലാതാവും ഈ സാഹചര്യത്തെ ഏറെ പേടിയോടെയാണ് ജനങ്ങൾ കാണുന്നത്.

കലാ-സാംസ്കാരിക രംഗത്തടക്കമുള്ള സ്ത്രീകൾ താലിബാൻ മുന്നേറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പും ആശങ്കയുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിട്ടുള്ളത്. രാജ്യം അനുഭവിക്കുന്ന ഭീതിയും ഭയവും ആശങ്കകളും ലോകത്തെ വിളിച്ചറിയിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ചലച്ചിത്ര സംവിധായിക സഹ്‌റാ കരീമി താലിബാന്റെ മുന്നേറ്റത്തെ വിശേഷിപ്പിച്ചത് 'ഇരുണ്ട നാളുകള്‍ വരവായി' എന്നാണ്.

'എല്ലാ ദിവസവും രാത്രി കാബൂൾ നഗരത്തിലെ പേടിച്ചരണ്ട സ്ത്രീകളും പുരുഷൻമാരും എന്നെ വിളിക്കും. എന്തെങ്കിലും രക്ഷയുണ്ടോ എന്ന് ചോദിച്ച് മെസ്സേജുകൾ അയക്കും. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ, എന്നവർ പറയും. ഇവിടെ സ്ഥിതി ഗുരുതരമാണ്. ഞങ്ങളെല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്, എന്ന് പറയും' എന്നാണ് ബിബിസി ലേഖിക യാള്‍ഡ ഹക്കീം പറഞ്ഞത്. അവര്‍ക്ക് സ്ത്രീകളയച്ച സന്ദേശങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നതാണെന്നും അവർ വെളിപ്പെടുത്തുന്നു.

അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയായ അനിസ ഷഹീദാണ് ഏറ്റവുമൊടുവിൽ തന്‍റെ ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തിയിട്ടുള്ളത്. ബിബിസിയോട് അവർ അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. പങ്കുവയ്ക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും അപകടകരമായ ജോലികളിലൊന്നാണ് മാധ്യമപ്രവര്‍ത്തനം. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലും താൻ ഏറെ ആശങ്കപ്പെടുന്നതായി അവർ തുറന്നു പറയുന്നുണ്ട്. 2001 -ല്‍ യുദ്ധം തുടങ്ങിയ ശേഷം നിരവധി മാധ്യമപ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കുന്ന അനീസ താൻ പേടിച്ച് പിൻവാങ്ങാൻ തയ്യാറായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

'മാധ്യമപ്രവര്‍ത്തകയായില്ലെങ്കില്‍ ഞാനൊന്നുമാവില്ല. വീട്ടില്‍ തന്നെയിരിക്കും എന്നാണ് ഞാനെന്‍റെ പിതാവിനോട് പറഞ്ഞത്. ആരുമറിയാത്ത ഒരുപാട് കഥകളുണ്ട് അഫ്ഗാനിസ്ഥാന്. അത് ലോകത്തോട് പറയാനാണ് ഞങ്ങളാഗ്രഹിക്കുന്നത്.' എന്ന് അനീസ അടിവരയിട്ട് പറയുന്നു. സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിനെയും ജോലി നേടുന്നതിനെയും ശക്തമായി എതിർക്കപ്പെടുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്ന താലിബാൻ ഭരണത്തിന് കീഴിൽ പഠിച്ചുകൊണ്ടാണ് അനീസ വളർന്ന് മാധ്യമപ്രവർത്തനത്തിലേക്ക് കടക്കുന്നത്.

സ്കൂൾ വിദ്യാഭ്യാസ കാലത്ത് വലിയ പ്രതിസന്ധികളുണ്ടായിരുന്നു. അഫ്ഗാനിസ്താനിൽ നിന്ന് താലിബാന്‍ പിന്‍വലിഞ്ഞതോടെ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് വിദ്യാഭ്യാസം പൂർത്തിയാക്കുകയായിരുന്നു. പിന്നീട്, ടോളോ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. രാജ്യത്തെ വലുതും അറിയപ്പെടുന്നതുമായ മീഡിയ നെറ്റ്‍വര്‍ക്കാണ് ടോളോ ന്യൂസ്. എന്നാൽ തന്നെ അധ്യാപികയാക്കാനാണ് പിതാവ് ആഗ്രഹിച്ചതെന്നും മാധ്യമപ്രവർത്തകയാകുക എന്ന ആഗ്രഹത്തിൽ നിന്ന് വിലക്കാൻ നാലോ അഞ്ചോ വർഷം ശ്രമിച്ചുവെന്നും അനീസ പറയുന്നു. തന്റെ സുരക്ഷയെക്കരുതിയായിരുന്നു അതെന്നും പിന്നീട് ആ ശ്രമങ്ങളെല്ലാം ഉപേക്ഷിച്ചെന്നും അവർ പറയുന്നു.

സ്ത്രീകളോടുള്ള വിവേചനം മൂലം അഫ്ഗാനിസ്താനിൽ ജോലി ചെയ്യുകയെന്നത് ദുഷ്കരമാക്കി. നേരത്തെ ഒരു താലിബാന്‍ നേതാവ് പറഞ്ഞത് അയാള്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കില്ല എന്നായിരുന്നു. തനിക്ക് പകരം 'ക്യാമറാമാനോടാണ് എങ്കില്‍ സംസാരിക്കാമെന്നും എനിക്കു പകരം ക്യാമറാമാന് അയാളെ അഭിമുഖം ചെയ്തുകൂടേ എന്നുപോലും അയാള്‍ തന്നോട് ചോദിച്ചുവെന്നും അനീസ ഓർമിക്കുന്നുണ്ട്. മാധ്യമപ്രവർത്തകയെന്ന നിലയിൽ തനിക്ക് സുരക്ഷ ഒരു വലിയ പ്രശ്നമാണെന്നും അതുകൊണ്ട് തന്നെ ഓരോദിവസവും ഓരോ വഴിയിലൂടെയാണ് ജോലിക്ക് പോകുന്നത്. ഒരുപാട് സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഇതിനോടകം തന്നെ നമുക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു. ഓരോ സംഭവും നമ്മെ തള്ളിയിടുന്നത് പ്രതീക്ഷയില്ലായ്മയിലേക്കാണെന്നും അനീസ പറയുന്നു.

അഫ്ഗാനിസ്താനിൽ ഓരോദിവസവും താലിബാന് കീഴിൽ നടക്കുന്ന ആക്രമങ്ങളും അനീസയെ വൈകാരികമായി തളര്‍ത്തുന്നുണ്ട്. അപകടം പറ്റിയ കുഞ്ഞുങ്ങളുടെ അടുത്ത് റിപ്പോര്‍ട്ടിംഗിന് ചെല്ലുന്നതിനേക്കാള്‍ വലിയ വേദന മറ്റൊന്നില്ലെന്നാണ് അനിസ പറയുന്നത്., 'ഒരു കുഞ്ഞിന്‍റെ അവകാശം നിഷേധിക്കപ്പെടുന്നത്, ഒരു കുഞ്ഞ് കരയുന്നത്, അടിച്ചമര്‍ത്തപ്പെട്ട ഒരു സ്ത്രീയുടെ കരച്ചില്‍ ഇവയോളം വേദന പകരുന്ന മറ്റൊന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. മാധ്യപ്രവർത്തകയെന്ന നിലയിൽ അനീസയുടെ പോരാട്ടങ്ങളെ ഫ്രീ സ്പീച്ച് ഹബ് ആദരിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ 'ജേണലിസ്റ്റ് ഓഫ് ദ ഇയര്‍' ആയി പ്രഖ്യാപിക്കുകയായിരുന്നു. റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് അവരുടെ ധീരമായ റിപ്പോര്‍ട്ടുകളെ പ്രശംസിക്കുകയും ചെയ്തിരുന്നു.

താലിബാൻ വീണ്ടും ആധിപത്യം സ്ഥാപിക്കുന്നതിലെ ആശങ്ക പങ്കുവെച്ച അനീസ 'കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും കഠിനാധ്വാനവും നേട്ടവും ഇല്ലാതെയായിപ്പോകുന്നുവെന്ന് ഞാന്‍ ഭയക്കുന്നു. സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയാവുമെന്ന് ഭയക്കുന്നതായും ചൂണ്ടിക്കാണിച്ചു". എന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രദേശവും കാണുക ആ ഭംഗി ആസ്വദിക്കുക എന്നുള്ളതാണ്. അവിടങ്ങളിലെ വികസനങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നുമുള്ള ആഗ്രഹങ്ങളെക്കുറിച്ചും അവർ തുറന്നു പറയുന്നുണ്ട്. അതിലെല്ലാമപ്പുറത്ത് സമാധാനപൂര്‍ണമായ ഒരു അഫിഗാനിസ്ഥാന്‍ കാണുക എന്നതാണ് എന്‍റെ ആഗ്രഹം' എന്നാണ് അനീസ ബിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഓണ ചിത്രങ്ങളുമായി കറുത്തമുത്ത് സീരിയല്‍ താരം റിനി രാജ്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications