India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍തുണയില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ കേറേണ്ട; താലിബാന്റെ വിലക്ക്

Google Oneindia Malayalam News

കാബൂള്‍: പുരുഷന്‍മാരില്ലാതെ സ്ത്രീകളെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കരുതെന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ എയര്‍ലൈനുകളോട് താലിബാന്‍ ഈ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പ്രകാരം ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രകള്‍ക്ക് സ്ത്രീകള്‍ പുരുഷന്‍മാരായ ബന്ധുക്കളേയും ഒപ്പം കൂട്ടണം. പെണ്‍കുട്ടികള്‍ക്കായി ഹൈസ്‌കൂളുകള്‍ തുറക്കാനുള്ള തങ്ങളുടെ മുന്‍ തീരുമാനത്തില്‍ നിന്ന് താലിബാന്‍ പിന്നോട്ട് പോയതിന് പിന്നാലെയാണ് ഈ നീക്കം.

വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും വിദേശരാജ്യങ്ങളും അപലപിച്ചു. തീരുമാനത്തെ തുടര്‍ന്ന് പ്രധാന സാമ്പത്തിക വിഷയങ്ങളില്‍ താലിബാന്‍ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന യോഗങ്ങള്‍ അമേരിക്ക വെള്ളിയാഴ്ച റദ്ദാക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള, പുരുഷന്‍മാര്‍ ഒപ്പമില്ലാത്ത സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച കാബൂളിലെ വിമാനത്താവളത്തില്‍ ടിക്കറ്റ് കൈവശം വെച്ച ചില സ്ത്രീകളെ തിരിച്ചയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് കാഞ്ചികളുള്ള ഇരട്ടക്കുഴല്‍ തോക്ക്; കാറോടിക്കുന്നതിനിടെ സിനിമാ സ്റ്റൈലില്‍ ഒറ്റക്കൈ കൊണ്ട് വെടിവെപ്പ്രണ്ട് കാഞ്ചികളുള്ള ഇരട്ടക്കുഴല്‍ തോക്ക്; കാറോടിക്കുന്നതിനിടെ സിനിമാ സ്റ്റൈലില്‍ ഒറ്റക്കൈ കൊണ്ട് വെടിവെപ്പ്

1

എന്നാല്‍ മന്ത്രാലയത്തിന്റെ വക്താക്കളും സാംസ്‌കാരിക വിവര മന്ത്രാലയവും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന സ്ത്രീകള്‍ക്കൊപ്പം ഒരു പുരുഷ ബന്ധുവും ഉണ്ടായിരിക്കണമെന്ന് താലിബാന്‍ ഭരണകൂട വക്താവ് മുമ്പ് പറഞ്ഞിരുന്നു. 1996 മുതല്‍ 2001 വരെയുള്ള തങ്ങളുടെ മുന്‍ ഭരണത്തില്‍ നിന്ന് മാറിയെന്ന് താലിബാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അതില്‍ സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യുന്നതിനോ ജോലി ചെയ്യുന്നതിനോ പുരുഷ ബന്ധുവില്ലാതെ വീട് വിടുന്നതിനോ വിലക്കിയിരുന്നു. ഇസ്ലാമിക നിയമങ്ങള്‍ക്കും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസരിച്ചുള്ള അവകാശങ്ങളാണ് തങ്ങള്‍ സ്ത്രീകള്‍ക്ക് അനുവദിക്കുന്നതെന്ന് താലിബാന്‍ പറയുന്നു.

2

എന്നിരുന്നാലും, ഹൈസ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനൊപ്പം ജോലിയില്‍ സ്ത്രീകള്‍ക്ക് ചില നിയന്ത്രണങ്ങളും ദീര്‍ഘദൂര യാത്രകള്‍ക്ക് സ്ത്രീകള്‍ക്ക് ഒരു പുരുഷന്‍ വേണമെന്നുമുള്ള തീരുമാനം നിരവധി അഫ്ഗാന്‍ സ്ത്രീകളില്‍ നിന്നും അവകാശ ഗ്രൂപ്പുകളില്‍ നിന്നും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം ഇതുവരെ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഉപരോധങ്ങള്‍ നടപ്പാക്കുന്നത് രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയെ തളര്‍ത്തി. വികസന ഫണ്ടിംഗ് വെട്ടിക്കുറച്ചതും രാജ്യത്തെ മാനുഷിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. മാര്‍ച്ച് 21-ന് അഫ്ഗാന്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്ന് ജനുവരിയില്‍ താലിബാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നല്‍കിയിരുന്നു.

cmsvideo
  സ്ത്രീകളുടെ വിമാനയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍
  3

  എന്നാല്‍ 21-ന് സ്‌കൂളുകള്‍ തുറന്നില്ല എന്നു മാത്രമല്ല, പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം തല്‍ക്കാലം മാറ്റിവെക്കാനാണ് വിദ്യാഭ്യാസ വകുപ്പ് പുതുതായി ഉത്തരവിട്ടത്. നേരത്തെ യു എന്‍ അടക്കം പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി തെരുവില്‍ പ്രക്ഷോഭം നടത്തിയ സ്ത്രീ ആക്ടിവിസ്റ്റുകള്‍ക്ക് മോചനം ലഭിച്ചിരുന്നത്. നേരത്തെ പാര്‍ക്കുകളിലും വിനോദകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി പ്രതിവാര ടൈംടേബിളും താലിബാന്‍ നിശ്ചയിച്ചിരുന്നു. സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇവിടങ്ങളില്‍ പ്രവേശിക്കാം. എന്നാല്‍ സ്ത്രീകള്‍ നിര്‍ബന്ധമായും പര്‍ദ്ദ ധരിച്ചിരിക്കണം.

  4

  പുരുഷന്മാര്‍ക്ക് ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വിനോദങ്ങള്‍ക്ക് അനുവാദം. ഇരുകൂട്ടര്‍ക്കും ഒരുമിച്ച് ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2021 ആഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തത്. സര്‍ക്കാരിനെ അട്ടിമറിച്ചായിരുന്നു താലിബാന്‍ ഭരണം പിടിച്ചത്. ഇതിന് പിന്നാലെ നിരവധി സ്ത്രീ വിരുദ്ധ മനുഷ്യത്വ വിരുദ്ധ നടപടികളായിരുന്നു താലിബാന്‍ രാജ്യത്ത് നടപ്പാക്കിയത്. ഇതിനെതിരെ വിദേശ രാജ്യങ്ങളില്‍ നിന്നും ഐക്യരാഷ്ട്ര സഭയില്‍ നിന്നും വലിയ വിമര്‍ശനം താലിബാന്‍ നേരിട്ടിരുന്നു.

  English summary
  afghan Women's should not board a plane without male says Taliban
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X