കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂളില്‍ വീണ്ടും സ്‌ഫോടനം, 35 മരണം, നൂറോളം പേര്‍ക്ക് പരിക്ക്

  • By Sruthi K M
Google Oneindia Malayalam News

കറാച്ചി: കാബൂളില്‍ വീണ്ടും ചാവേറാക്രമണം. ആക്രമണത്തില്‍ 35 ഓളം പേര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂര്‍ നീണ്ടുനിന്ന സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂള്‍ പൊലീസ് അക്കാദമിക്കു സമീപമാണ് ചാവേറാക്രമണമുണ്ടായിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 20 ഓളം പേര്‍ പോലീസുകാരാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.

അക്കാദമിയിലേക്ക് പ്രവേശിക്കുന്നതിന് ക്യൂ നില്‍ക്കുകയായിരുന്ന പൊലീസ് ട്രെയിനികളുടെ ഇടയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് യൂണിഫോം ധരിച്ചാണ് ചാവേര്‍ എത്തിയത്. അതുകൊണ്ടുതന്നെ ഭീകരരെ മനസിലാക്കാന്‍ കഴിഞ്ഞില്ല.

attack

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വര്‍ഷത്തില്‍ 2,000 മുതല്‍ 3,000 വരെ പുതിയ പൊലീസുകാര്‍ പരിശീലനം നേടി പുറത്തിറങ്ങുന്ന പോലീസ് അക്കാദമിയാണിത്. കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. 240 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആര്‍മി കോബൗണ്ടിനു സമീപമുള്ള റസിഡന്‍ഷ്യല്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ജനസാന്ദ്രതയേറിയ മേഖലയിലായിരുന്നു സ്‌ഫോടനമുണ്ടായത്. കെട്ടിടങ്ങളും വീടുകളും തകര്‍ന്ന് തരിപ്പണമായിരുന്നു.

English summary
A suicide bomber blew himself up near the city's police academy on Friday evening, killing about 20 recruits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X