അഫ്ഗാന് പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത് കൊടിനാട്ടി താലിബാന്; കാബൂള്‍ വിമാനത്താവളം അടച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചതിന് പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത് താലിബാന് കൊടിനാട്ടി. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് താലിബാന് മാധ്യമങ്ങളെ കാണുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. താലിബാന് കാബൂളിലേക്ക് കടന്നെത്തിയതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന് കൊട്ടാരം പിടിച്ചെടുത്തത്. ഗനി തജാകിസ്ഥാനിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
അതേസമയം, ഭരണം പിടിച്ചെടുത്ചത താലിബാന്റെ ഔദ്യോഗിക പ്രഖ്യാപനം കൊട്ടാരത്തില്‍ നിന്ന് ഉടനുണ്ടാകുമെന്നാണ് സൂചന. താലിബാന് കമാന്‍ഡര്‍ മുല്ല അബ്ദുള്‍ഗനി ബറാദര്‍ അഫ്ഗാനിസ്ഥാന്റെ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്റെ കൈകളിലേക്ക് എത്തുന്നത്. കാബൂള്‍ കയ്യടക്കിയതിന് പിന്നാലെയാണ് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത്.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

രാജ്യം വിട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ താന്‍ രാജ്യം വിടുകയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. വളരെ പെട്ടന്നാണ് താലിബാന് അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തത്. 34 പ്രാവിശ്യ തലസ്ഥാനങ്ങളില്‍ 26 എണ്ണവും വെറും രണ്ടാഴ്ചയ്ക്കുള്ളിലാണ് താലിബാന് പിടിച്ചടക്കിയത്.
താലിബാന്റെ അധികാരം പിടിച്ചെടുത്തലിന് പിന്നാലെ കാബൂള്‍ വിമാനത്താവളം വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തി. വിമാനത്താവളത്തില്‍ വെടിവയ്പ്പുണ്ടായതായി യുഎസ് എംബസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസും കാനഡയും അടക്കമുള്ള രാജ്യങ്ങളും തങ്ങളുടെ നയതന്ത്രപ്രതിനിധികളെ ഹെലികോപ്ടര്‍ വഴി ഒഴിപ്പിച്ചിരുന്നു.
കാബൂളിന്റെ എല്ലാ വശത്തും താലിബാന് പോരാളികള്‍ വളഞ്ഞിരിക്കുകയാണ്. നേരത്തെ അഫ്ഗാനിസ്ഥാനില്‍ അധികാരം പങ്കിടുകയെന്ന ഫോര്‍മുല സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് താലിബാന് തള്ളിയിരുന്നു. എല്ലാ നേതാക്കളെയും സുരക്ഷിതമായി കാബൂള്‍ വിടാന്‍ താലിബാന് അനുവദിച്ചിട്ടുണ്ട്. അതേസമയം കാബൂള്‍ വിട്ട് താന്‍ എങ്ങോട്ടും പോകില്ലെന്നും ഇവിടെ തന്നെ തുടരുമെന്നും വൈസ് പ്രസിഡന്റ് ആംമ്രുള്ള സലേ വ്യക്തമാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications