പരസ്പരം പോരടിച്ച് ഐസിസും താലിബാനും, ഭീകരരെ ഭീകര്‍ തന്നെ കൊല്ലുന്പോള്‍ അഫ്ഗാന്‍ സൈന്യം ഹാപ്പി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ -ഐസിസ് പോര് മുറുകുന്നു. ഇരു തീവ്രവാദ സംഘങ്ങളും തമ്മില്‍ അതിരൂക്ഷമായ ഏറ്റുമുട്ടലാണ് പലയിടത്തും ഉണ്ടാകുന്നത്. അചിന്‍ ജില്ലയില്‍ ഐസിസും താലിബാനിലെ ഒരു വിഭാഗവും തമ്മില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടു.
ബാതി കോട്ട് ജില്ലയിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ കഴിഞ്ഞ മാസം ഐസിസും താലിബാനും തമ്മില്‍ ഏറ്റമുട്ടിയപ്പോള്‍ 30 ഭീകരരാണ് കൊല്ലപ്പെട്ടത്. 2015 ഡിസംബറില്‍ ചപര്‍ഹര്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 15 ഭീകരരാണ് കൊല്ലപ്പെട്ടത്.

ഐസിസും താലിബാനിലെ ഒരു വിഭാഗവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഇരു വിഭാഗത്തിനും കനത്ത നാശം ഉണ്ടാകാറുണ്ട്. ഭീകരര്‍ പരസ്പം പോരടിയ്ക്കുമ്പോള്‍ സാധാരണക്കാരും കൊല്ലപ്പെടുന്നുണ്ട്. അഫ്ഗാനില്‍ താവളമുറപ്പിയ്ക്കാന്‍ ഐസിസ് എത്തിയതോടെയാണ് ഭീകരരുടെ ഏറ്റുമുട്ടല്‍ തുടങ്ങിയത്. താലിബാനിലെ ഭിന്നത മുതലെടുക്കാനാണ് ഐസിസിന്റെ ശ്രമം.












Click it and Unblock the Notifications