അഫ്ഗാനിസ്ഥാനില്‍ വീണ്ടും അതിശക്തമായ ഭൂചലനം, 6.2 തീവ്രത, ഹെറാത്ത് സിറ്റിയില്‍ വീണ്ടും ആശങ്ക
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം. വന്‍ ദുരന്തം ഉണ്ടാക്കിയ ഭൂകമ്പം ഉണ്ടായി നാല് ദിവസം പിന്നിടും മുമ്പാണ് അടുത്തത് അഫ്ഗാനില്‍ സംഭവിച്ചിരിക്കുന്നത്. 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. പശ്ചിമ അഫ്ഗാനിസ്ഥാനിലെ ഹെരാത്ത് പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഭൂകമ്പമുണ്ടായത്. നേരത്തെ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും, അതിന് പിന്നാലെ എട്ട് തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടതോടെ അഫ്ഗാനില്‍ വലിയ ദുരന്തമുണ്ടായിരുന്നു.
രണ്ടായിരത്തില്‍ അധികം പേരാണ് ഈ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം വീണ്ടും ഭൂകമ്പമുണ്ടായതോടെ ഹെരാത്ത് സിറ്റിയിലെ ജനങ്ങളും ആശങ്കയിലാണ്. അതേസമയം ഇന്നുണ്ടായ ഭൂകമ്പത്തില്‍ ആരും മരണപ്പെട്ടതായി റിപ്പോര്‍ട്ടില്ല. അഞ്ച് ലക്ഷത്തോളം പേര് താമസിക്കുന്ന നഗരമാണ് ഹെരാത്ത് പ്രവിശ്യ. ഇവിടെയുള്ള സെന്‍ഡ ജാന്‍ ജില്ലയിലെ പതിനൊന്ന് വില്ലകളാണ് കഴിഞ്ഞ വാരാന്ത്യം ഉണ്ടായ ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നത്.

അതേസമയം ഹെരാത്തിലെ ജനങ്ങളില്‍ നല്ലൊരു ഭാഗവും ടെന്റുകളിലാണ് രാത്രി താമസിക്കുന്നതെന്ന് അഫ്ഗാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനിയും ഭൂകമ്പങ്ങള്‍ ഉണ്ടാവുമെന്ന ഭയത്തെ തുടര്‍ന്നാണിത്. അതേസമയം ഇവിടേക്ക് ആവശ്യത്തിനുള്ള സഹായം എത്തിക്കാന്‍ താലിബാന് സര്‍ക്കാരിന് പൂര്‍ണമായും സാധിക്കുന്നില്ല. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യവും ഒരുക്കാന്‍ സാധിച്ചിട്ടില്ല.
അന്താരാഷ്ട്ര സംഘടനകളുമായി നല്ല ബന്ധവും താലിബാന് സര്‍ക്കാരിനില്ല. അതുകൊണ്ട് അന്താരാഷ്ട്ര സഹായങ്ങളും ലഭ്യമായിട്ടില്ല.തുടര്‍ച്ചയായ ഭൂകമ്പങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ സംഭവിച്ചത് 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും തീവ്ര ഭൂകമ്പമായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications