കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസുകാരുടെ തലയറുത്ത് പൊതുനിരത്തില്‍ പ്രദര്‍ശിപ്പിച്ചു, അഫ്ഗാനിലും ഐസിസ് തോറ്റോടുന്നു?

Google Oneindia Malayalam News

കാബൂള്‍: ഇറാഖിലും സിറിയയിലും മാത്രമല്ല വേരുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന അഫ്ഗാനിസ്ഥാനിലും ഇസ്ലാമിക് സ്റ്റേറ്റിന് തിരിച്ചടി. അഫ്ഗാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളും സൈന്യവുമാണ് ഐസിസിന് തിരിച്ചടിയാകുന്നത്. നിലവില്‍ താലിബാനിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഐസിസിനുണ്ട്. തലയറുത്ത് കൊല്ലുന്നതുള്‍പ്പടെയുള്ള ഐസിസിന്റെ ക്രൂരതകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് അഫ്ഗാന്‍ സൈന്യം.

അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ നാല് ഐസിസ് ഭീകരരെ സൈന്യം തലയറുത്ത് കൊല്ലുകയും, വെട്ടിമാറ്റിയ തല പരസ്യമായി പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്തു. ഐസിസ് വേരുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന അഷിന്‍ ജില്ലയിലാണ് സംഭവം. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഹാജി സാഹിറിന്റെ അനുയായികളാണ് ഐസിസുകാരെ കൊന്നത്.

isis

സാഹിറിന്റെ അനുകൂലികളെ കഴിഞ്ഞ ദിവസം ഐസിസുകാര്‍ തലയറുത്ത് കൊന്നിരുന്നു. ഇതിന് പ്രതികാരമായാണ് അതേ നാണയത്തില്‍ സാഹിറിന്റെ സൈന്യം തിരിച്ചടിച്ചത്. താലിബാനെതിരെയും ഐസിസിനെതിരെയും പോരാടുന്നവരാണ് സാഹിറിന്റെ സൈന്യം.

English summary
Afghan militia behead 4 ISIS terrorists in revenge barbarity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X