3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി; വീഡിയോ... മുസ്ലിങ്ങള്‍ മദ്യപിക്കരുതെന്ന് താലിബാന്റെ താക്കീത്
കാബൂള്‍: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം. രാജ്യത്തെ മുസ്ലിങ്ങള്‍ മദ്യം കുടിക്കുകയോ വിതരണം ചെയ്യുകയോ പാടില്ലെന്ന് താലിബാന്‍ നിര്‍ദേശം നല്‍കി. കാബൂളില്‍ നിന്ന് പിടിച്ചെടുത്ത മദ്യത്തിന്റെ ബാരല്‍ കനാലില്‍ ഒഴുക്കിക്കളഞ്ഞു. 3000 ലിറ്റര്‍ മദ്യമാണ് കനാലില്‍ ഒഴുക്കിയത്. ഇതിന്റെ വീഡിയോ താലിബാന്‍ ട്വിറ്ററില്‍ പങ്കുവച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അനധികൃതമായി മദ്യം വില്‍ക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം റെയ്ഡ് നടത്തിയത്. മദ്യം നശിപ്പിക്കുകയും പിടികൂയിയവരെ കോടതിക്ക് കൈമാറുകയും ചെയ്തുവെന്ന് താലിബാന്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ഇന്റലിജന്‍സ് അറിയിച്ചു.

മദ്യം വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നേരത്തെ അഫ്ഗാനില്‍ നിരോധിച്ചതാണ്. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ഇക്കാര്യത്തില്‍ കണിശമായ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അഷറഫ് ഗനി സര്‍ക്കാരിന്റെ കാലത്തും നിരോധനം നിലവിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അമേരിക്കന്‍ സൈനികര്‍ക്ക് സൈനിക ക്യാമ്പുകളില്‍ മദ്യം ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 15നാണ് അഫ്ഗാനില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചത്. ഇതോടെ അഷറഫ് ഗനി രാജ്യം വിട്ടു. ആഗസ്റ്റ് 31ന് അമേരിക്കന്‍ സൈന്യവും അഫ്ഗാനില്‍ നിന്ന് മടങ്ങി. ഇപ്പോള്‍ രാജ്യം പൂര്‍ണമായും താലിബാന്റെ അധികാരത്തിലായി. ഈ വേളയിലാണ് നിമയം കര്‍ശനമാക്കാന്‍ താലിബാന്‍ തീരുമാനിച്ചതും വ്യാപക റെയ്ഡ് നടത്തുന്നതും.
മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് താലിബാന്‍ പോലീസ് നിരന്തരം റെയ്ഡ് നടത്തുന്നുണ്ട്. അഫ്ഗാനിലെ മിക്കയാളുകളും തോക്കുകള്‍ കൈവശം സൂക്ഷിച്ചിരുന്നു. ഇവയെല്ലാം പിടിച്ചെടുക്കാനായിരുന്നു ആദ്യ റെയ്ഡുകള്‍. തൊട്ടുപിന്നാലെയാണ് മയക്കുമരുന്നും മദ്യവും പിടിക്കാന്‍ പരിശോധന ആരംഭിച്ചത്. ഘട്ടങ്ങളായി അവര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ്. അതേസമയം, സ്ത്രീകളുടെ വിദ്യാഭ്യാസം തടയുകയാണ് താലിബാന്‍ ചെയ്യുന്നത് എന്ന വിമര്‍ശനവുമുണ്ട്. കലാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഇരിപ്പിടവും വാതിലും ഒരുക്കിയ താലിബാന്‍ നടപടിയും ഏറെ ചര്‍ച്ചയായിരുന്നു.
1996 മുതല്‍ 2001 വരെ താലിബാനായിരുന്നു അഫ്ഗാന്‍ ഭരിച്ചത്. ന്യൂയോര്‍ക്കിലെ ലോക വ്യാപാര നിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്ക് അധിനിവേശം നടത്തിയതോടെ താലിബാന്‍ പുറത്തായി. പിന്നീട് 20 വര്‍ഷം അവര്‍ യുദ്ധമുഖത്തായിരുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതോടെ വീണ്ടും ഭരണം താലിബാന് കീഴിലായി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് വാര്‍ത്തകള്‍. ഇന്ത്യ മരുന്നുകളും വാക്‌സിനുകളും അഫ്ഗാനിലേക്ക് അയച്ചിരുന്നു.
د ا.ا.ا د استخباراتو لوی ریاست ځانګړې عملیاتي قطعې د یو لړ مؤثقو کشفي معلومات پر اساس د کابل ښار کارته چهار سیمه کې درې تنه شراب پلورونکي له شاوخوا درې زره لېتره شرابو/الکولو سره یو ځای ونیول.
— د استخباراتو لوی ریاست-GDI (@GDI1415) January 1, 2022
نیول شوي شراب له منځه یوړل شول او شراب پلورونکي عدلي او قضايي ارګانونو ته وسپارل شول. pic.twitter.com/qD7D5ZIsuL












Click it and Unblock the Notifications