കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂള്‍ അക്രമികൾ പാകിസ്താൻ പരിശീലിപ്പിച്ചത്! തെളിവുകള്‍ നൽകിയപ്പോൾ‍ പാകിസ്താന് മൗനവൃതം

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് പാകിസ്താന്‍‍ പരിശീലനം നൽകിയെന്ന വാദത്തിന് പിന്നാലെ തെളിവുകളെന്ന് അധികൃതർ. കാബൂളിൽ‍ ആക്രമണം നടത്തിയ ഭീകരർക്ക് പാക് സൈന്യമാണ് പരിശീലനം നൽകിയതെന്ന കുറ്റസമ്മതവും മറ്റ് തെളിവുകളുമാണ് അഫ്ഗാനിസ്താന്റെ പക്കലുള്ളത്. ഈ താലിബാന്‍ നേതാക്കൾക്ക് സ്വതന്ത്രമായി പാകിസ്താനിൽ‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പാകിസ്താനില്‍‍ ലഭിച്ചിരുന്നതായും വ്യാഴാഴ്ചയാണ് അഫ്ഗാന്‍ അധികൃതർ വ്യക്തമാക്കിയത്. അഫ്ഗാൻ ആഭ്യന്തര മന്ത്രി വായിസ് അഹമ്മദ് ബർമാകാണ് പാകിസ്താനെതിരെ ആരോപണവുമായി രംഗത്തത്തിയിട്ടുള്ളത്.

പാകിസ്താൻ‍ സന്ദർശിച്ച അഫ്ഗാൻ സംഘം തെളിവുകൾ‍ ശേഖരിച്ച് പാകിസ്താന് നൽകുകയും ചെയ്തിരുന്നു. അഫ്ഗാനിസ്താനില്‍ പിടിയിലായ അക്രമികളിൽ നിന്ന് ലഭിച്ച തെളിവുകളാണ് പാകിസ്താനെതിരെയുള്ള അഫ്ഗാന്റെ ആരോപണങ്ങള്‍ക്ക് കരുത്തുപകരുന്നത്.

 പരിശീലനം മതപഠനകേന്ദ്രങ്ങൾ

പരിശീലനം മതപഠനകേന്ദ്രങ്ങൾ


പാകിസ്താനിലെ അതിർത്തി നഗരമായ ചമനിലുള്ള മതപഠനകേന്ദ്രങ്ങൾ‍ കേന്ദ്രീകരിച്ചാണ് ഭീകരർക്ക് പരിശീലനം നല്‍കിവന്നിരുന്നതെന്ന വിവരവും അഫ്ഗാനിസ്താന് ലഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്‍ പിടികൂടിയ ആയുധധാരിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഫ്ഗാന്‍ മന്ത്രി പാകിസ്താനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. എന്നാൽ അഫ്ഗാനിസ്താന്റെ ആരോപണങ്ങളോട് പാകിസ്താന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അഫ്ഗാനിസ്താനിൽ‍ ആക്രമണ പരമ്പര

അഫ്ഗാനിസ്താനിൽ‍ ആക്രമണ പരമ്പര

കഴിഞ്ഞ ഒരു മാസത്തിനിടെ അഫ്ഗാനിസ്താനിൽ‍ നടന്ന വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി ഇരുന്നൂറോളം പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവിൽ സൈനിക അക്കാദമിയ്ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. അക്കാദമിയ്ക്ക് നേരെ ആക്രമണം നടത്തിയ ഒരു ആയുധധാരിയെ പിടികൂടിയതായി അഫ്ഗാനിസ്താന്‍ സർക്കാര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത കാലത്ത് രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്ത്സ താലിബാനാണ് രംഗത്തെത്തിയത്.

 27 ഭീകരരെ കൈമാറി!!

27 ഭീകരരെ കൈമാറി!!

അഫ്ഗാനിസ്താനിൽ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് തെരീക് ഇ താലിബാൻ അഫ്ഗാനിസ്താനും ഹഖാനി നെറ്റ് വർക്കും പാകിസ്താന്റെ മണ്ണ് ഉപയോഗിക്കുന്നത് പാകിസ്താൻ തടയുമെന്നും പാക് വിദേശകാര്യ വക്താവ് ട്വീറ്റിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 27 ഭീകരരെ അഫ്ഗാനിസ്താന് കൈമാറിയിട്ടുള്ളതെന്നും പാകിസ്താന്‍ ട്വീറ്റിൽ അവകാശപ്പെടുന്നു. 2017 നവംബറിലാണ് ഭീകരരെ കൈമാറിയതെന്നും പാകിസ്താൻ അവകാശപ്പെടുന്നു.

 പാക് വാദം പൊള്ളയെന്ന് തെളിഞ്ഞു

പാക് വാദം പൊള്ളയെന്ന് തെളിഞ്ഞു



പാകിസ്താൻ 27 താലിബാൻ- ഹഖാനി നെറ്റ് വർക്ക് ഭീകരെ കൈമാറിയെന്ന പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിന്റെ അവകാശ വാദത്തിന് പിന്നാലെയാണ് അഫ്ഗാന്‍ അധികൃതർ പാകിസ്താനെതിരെ രംഗത്തെത്തിയിട്ടുള്ളത്. പാകിസ്താന്‍ ഈ ഭീകരസംഘടനകളിൽ‍പ്പെട്ടെ ഒരാളെപ്പോലും തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അഫ്ഗാൻ സര്‍ക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സി ടോളോ റിപ്പോർട്ട് ചെയ്യുന്നു.

English summary
Afghanistan has given neighboring Pakistan confessions and other proof showing that the militants who carried out a recent series of attacks were trained in Pakistan and that Taliban leaders there are allowed to roam freely, Afghan officials said Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X