കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധഭൂമിയില്‍ വനിതകള്‍ കുഴഞ്ഞുവീഴുന്നു; 10 ലക്ഷം സ്ത്രീകള്‍ മയക്കുമരുന്നിന് അടിമകള്‍!! കുട്ടികളും

പുനരധിവാസ കേന്ദ്രത്തിലെ ചികില്‍സ കൊണ്ട് ആര്‍ക്കും പുതിയ ജീവിതം ലഭിച്ചിട്ടില്ലെന്ന് സ്ത്രീകള്‍ സമ്മതിക്കുന്നു.

  • By Ashif
Google Oneindia Malayalam News

യുദ്ധം കലാപങ്ങളുമെല്ലാം കൂടുതല്‍ ദുരിതം വിതയ്ക്കുക സ്ത്രീകള്‍ക്കാണ്. തുല്യമായ അളവില്‍ കുട്ടികള്‍ക്കും. ഈ സാഹചര്യം വരച്ചുകാട്ടുകയാണ് അഫ്ഗാനിസ്താന്‍. വര്‍ഷങ്ങള്‍ നീണ്ട യുദ്ധം അഫ്ഗാനിസ്താനെ തീര്‍ത്തും നശിപ്പിച്ചിരിക്കുന്നു. യുദ്ധക്കെടുതി ഒരു ഭാഗത്ത് ജനങ്ങള്‍ അനുഭവിക്കുമ്പോള്‍ തന്നെ മാനസികമായും ശാരീരികമായും ഇവിടെയുള്ള ജനങ്ങള്‍ നശിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ജനങ്ങൡ വലിയൊരു വിഭാഗം മയക്കുമരുന്നിന് അടിമകളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സ്ത്രീകളുടെ കണക്കുകള്‍ ആശ്ചര്യപ്പെടുത്തുന്നു. കുട്ടികളുടെ കാര്യത്തിലും മറിച്ചല്ല കാര്യങ്ങള്‍. പത്ത് വയസിന് താഴെയുള്ള കുട്ടികളില്‍ കൂടുതല്‍ പേരും മരക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ടവരാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്താണ് ഈ രാജ്യത്തെ അവസ്ഥ...

30 ലക്ഷത്തിലധികം

30 ലക്ഷത്തിലധികം

30 ലക്ഷത്തിലധികം ജനങ്ങള്‍ അഫ്ഗാനില്‍ മയക്കുമരുന്നിന് അടിമകളാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. അതില്‍ 10 ലക്ഷം സ്ത്രീകളാണ്. 10 വയസിന് താഴെയുള്ള ഒരു ലക്ഷം കുട്ടികളും മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്നു. മുപ്പത് ലക്ഷം പേര്‍ മയക്കുമരുന്നിന് അടിമകളാണെന്നത് ഏകദേശ കണക്കാണ്. യഥാര്‍ഥ കണക്ക് അതിനേക്കാള്‍ വരും. രാജ്യത്തെ മൊത്തം വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുള്ളതിന്‍ ലഭ്യമായ വിവരങ്ങള്‍ മാത്രമാണ് പുറത്തുവിടുന്നത്. അഫ്ഗാന്‍ ഭരണകൂടത്തിന് നിയന്ത്രണമില്ലാത്ത പ്രദേശങ്ങള്‍ ഒട്ടേറെയുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നുള്ള വിവരശേഖരണം നടന്നിട്ടില്ല. സൈന്യവും താലിബാനും തമ്മില്‍ പോരാട്ടം തുടരുന്നതിനാല്‍ പല പ്രദേശത്തേക്കും പോലീസിന് എത്തിപ്പെടാന്‍ പോലും പറ്റുന്നില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍

ലോകത്ത് ഏറ്റവും കൂടുതല്‍

മാത്രമല്ല, ഇപ്പോള്‍ പുറത്തുവന്ന കണക്ക് കഴിഞ്ഞ വര്‍ഷം എടുത്തതാണ്. എത്ര സ്ത്രീകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് അഫ്ഗാന്‍ ആരോഗ്യമന്ത്രാലയത്തിന് കൃത്യമായ കണക്കില്ല. സന്നദ്ധ സംഘങ്ങളുടെ സഹായത്തോടെയാണ് മാധ്യമങ്ങള്‍ വിവരങ്ങള്‍ പുറത്തതുവിടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. ഹെറോയിന്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ലഹരിവസ്തുവാണ് കറുപ്പ്. അടുത്ത കാലത്തായി അഫ്ഗാനില്‍ കറുപ്പ് ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2016 മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം കറുപ്പ് ഉല്‍പ്പാദനം 87 ശതമാനം വര്‍ധിച്ചുവെന്നാണ് യുഎന്‍ കണക്ക്. താലിബാനാണ് ഇത്തരം മയക്കുമരുന്നുണ്ടാക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

വനിതാ ജയില്‍ നിറയുന്നു

വനിതാ ജയില്‍ നിറയുന്നു

ടോളോ ന്യൂസ് ആണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഈ മാധ്യമം നിരവധി സ്ത്രീകളെ നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിച്ചുവത്രെ. ഭര്‍ത്താക്കന്‍മാരും വീട്ടിലെ പുരുഷന്‍മാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്നും തുടര്‍ന്നാണ് തങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും സ്ത്രീകള്‍ പ്രതികരിച്ചു. തലസ്ഥാനമായ കാബൂളിനോട് ചേര്‍ന്നുള്ള ബദാംബാഗ് വനിതാ ജയിലില്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട സ്ത്രീകളാണ് കൂടുതലും തടവ് ശിക്ഷ അനുഭവിക്കുന്നതത്രെ. ഇപ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പ്രത്യേക പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കുകയാണ് ഭരണകൂടം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി 20 കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്നുകഴിഞ്ഞു.

പരിഹാരം ഇങ്ങനെ

പരിഹാരം ഇങ്ങനെ

പുനരധിവാസ കേന്ദ്രത്തിലെ ചികില്‍സ കൊണ്ട് ആര്‍ക്കും പുതിയ ജീവിതം ലഭിച്ചിട്ടില്ലെന്ന് സ്ത്രീകള്‍ സമ്മതിക്കുന്നു. ഇവിടെ നിന്ന് അല്‍പ്പം ഭേദപ്പെട്ട നിലയില്‍ പോയവര്‍ വരെ വീണ്ടും മയക്കുമരുന്നിന് അടിമകളായി തിരിച്ചുവന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും ചികില്‍സിച്ചതുകൊണ്ടു മാത്രം ഫലമുണ്ടാകില്ലെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കറുപ്പ് കൃഷി നടക്കുന്നുണ്ട്. ഇത് വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് വന്‍ സംഘങ്ങള്‍ ഇടപാടുകാരായി പ്രവര്‍ത്തിക്കുന്നു. അവരെയാണ് ആദ്യം പിടികൂടേണ്ടതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. ഇടപാടുകാരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കുകയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാന്‍ ഭരണകൂടത്തിന് വേണ്ടത്ര സ്വാധീനമില്ലാത്തതിനാല്‍ ഗ്രാമീണമേഖലകളില്‍ കറുപ്പ് കൃഷി തകൃതിയാണ്.

ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നോ? ഖത്തറും അബുദാബിയും തമ്മില്‍ കരാര്‍!! സത്യം വെളിപ്പെടുത്തി ഭരണകൂടംഗള്‍ഫ് പ്രതിസന്ധി തീര്‍ന്നോ? ഖത്തറും അബുദാബിയും തമ്മില്‍ കരാര്‍!! സത്യം വെളിപ്പെടുത്തി ഭരണകൂടം

പുഴയില്‍ ചാടിയ ഭര്‍തൃമതി പൊങ്ങിയത് കാമുകന്റെ വീട്ടില്‍; വട്ടംകറങ്ങി പോലീസും ഫയര്‍ഫോഴ്‌സും...പുഴയില്‍ ചാടിയ ഭര്‍തൃമതി പൊങ്ങിയത് കാമുകന്റെ വീട്ടില്‍; വട്ടംകറങ്ങി പോലീസും ഫയര്‍ഫോഴ്‌സും...

English summary
Afghanistan stares at health crisis with 1 million female drug addicts, 100,000 children hooked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X