വിവാഹപൂര്‍വ്വ ലൈംഗികബന്ധം ആരോപിച്ച് 19കാരിയ കല്ലെറിഞ്ഞ് കൊന്ന് താലിബാന്‍ ക്രൂരത, വീഡിയോ
കാബൂള്‍: വിവാഹ പൂര്‍വ്വ ലൈംഗികബന്ധം ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ 19കാരിയെ കല്ലെറിഞ്ഞ് കൊന്നു. താലിബാനാണ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിയ്ക്കാന്‍ വീട് വിട്ട പെണ്‍കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ മധ്യപ്രവിശ്യയായ ഘോറിലാണ് സംഭവം. മുന്‍പും സ്ത്രീകളെ കല്ലെറിഞ്ഞും തീയിലെറിഞ്ഞും കൊന്ന ചരിത്രമാണ് അഫ്ഗാനിസ്ഥാനുള്ളത്. റേഡിയോ ഫ്രീ അഫ്ഗാനാണ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
റൊക്ഷാന എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. 23കാരനായ കാമുകന്‍ മുഹമ്മദ് ഗുലിനൊപ്പം ഒളിച്ചോടുകയായിരുന്നു റൊക്ഷാന. പെണ്‍കുട്ടിയും കാമുകനും ഭീകരരുടെ പിടിയിലായി. കാമുകന് ചാട്ടയടിയ്ക്ക് വിധിച്ചപ്പോള്‍ വിവാഹപൂര്‍വ്വ ലൈംഗികബന്ധം ആരോപിച്ച് പെണ്‍കുട്ടിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.

വീണ്ടും...
വിവാഹ പൂര്‍വ്വ ലൈംഗികബന്ധം ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ 19കാരിയെ കല്ലെറിഞ്ഞ് കൊന്നു.റൊക്ഷാന എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. 23കാരനായ കാമുകന്‍ മുഹമ്മദ് ഗുലിനൊപ്പം ഒളിച്ചോടുകയായിരുന്നു റൊക്ഷാന

ഒരു കുഴിയില്‍
ഒരു കുഴിയില്‍ പെണ്‍കുട്ടിയെ ഇറക്കി നിര്‍ത്തിയ ശേഷം തുടരെ കല്ലുകള്‍ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ജീവന് വേണ്ടി ഉച്ചത്തില്‍ കരയുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

എവിടെയെങ്കിലും
കാമുകനൊപ്പം വിവാഹം കഴിച്ച് ജിവിയ്ക്കുന്നതിനായി മറ്റെവിടേയ്‌ക്കെങ്കിലും പോകേണ്ട അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. തുടര്‍ന്നാണ് വീട് വിട്ട് പോയതും കൊല്ലപ്പെട്ടതും.

അവിവാഹിതകള്‍
അവിവാഹിതകളായ സ്ത്രീകള്‍ക്ക് വീട് വിട്ട് പുറത്തിറങ്ങുന്നതിനും അന്യ പുരുഷന്‍മാരെ കാണുന്നതിനും താലിബാന്‍ അധീന പ്രദേശങ്ങളില്‍ കര്‍ശനമായ വിലക്കുണ്ട്
വീഡിയോ
പെണ്‍കുട്ടിയെ കല്ലെറിഞ്ഞ് കൊല്ലുന്നതിന്റെ വീഡിയോ












Click it and Unblock the Notifications