കരുതിരിയിരിക്കണം: കൊറോണ വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിയാവാമെന്ന് മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കയില്‍ കഴിഞ്ഞ ഓരാഴ്ചയായി വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 18000 പുതിയ കേസുകളും ആയിരത്തോളം മരണങ്ങളും ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം കുറവാണെന്ന് കാണാമെങ്കിലും ഭൂഖണ്ഡത്തില്‍ വൈറസ് വ്യാപനം വര്‍ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.
മറ്റ് ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തത് കടുത്ത വെല്ലുവിളിയാവും. ദക്ഷിണാഫ്രിക്ക, ഐവറികോസ്റ്റ്, നൈജീരിയ, കാമറൂണ്‍, ഘാന എന്നീ രാജ്യങ്ങളിലെ തലസ്ഥാന നഗരങ്ങളില്‍ നിന്നും വൈറസ് ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി സംഘടന കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഡയറക്ടര്‍ ഡോ. മാത്ഷിഡിസോ മൊയിതി പറഞ്ഞു.

രോഗം ചികിത്സിച്ചു ഭേദമാക്കുക എന്നതിനേക്കാള്‍ പ്രതിരോധിച്ച് നിര്‍ത്തുക എന്നതിനാണ് പ്രധാനം നല്‍കുന്നതെന്നും മാത്ഷിഡിസോ മൊയിതി വ്യക്തമാക്കി. ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ല. വേണ്ടത്ര വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്നുള്ളത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2223237 ആയി. മരണ സംഖ്യ ഒന്നര ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 152328 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചവരില്‍ 567279 പേര്‍ക്കാണ് അസുഖം ഭേദമായത്. അമേരിക്കയില്‍ 35955 പേര്‍ക്കാണ് കൊറണ വൈറസ് കാരണം ജീവഹാനി സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 1300 ലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു.
യൂറോപ്പിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. യുകെയില്‍ 847 പേരും ഫ്രാന്‍സില്‍ 761 പേരും ഇന്നലെ വൈറസ് ബാധിച്ച് മരിച്ചു. ഇറ്റലി 575, സ്പെയിന് 298 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ മരണ നിരക്ക്. ഇറ്റലിയില്‍ ആകെ മരണ സംഖ്യ 22745 ഉം സ്പെയ്നില്‍ 19613 ഉം ആയിട്ടുണ്ട്.
Recommended Video
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ്












Click it and Unblock the Notifications