കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുതിരിയിരിക്കണം: കൊറോണ വൈറസിന്‍റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിയാവാമെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്‍റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കയില്‍ കഴിഞ്ഞ ഓരാഴ്ചയായി വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 18000 പുതിയ കേസുകളും ആയിരത്തോളം മരണങ്ങളും ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം കുറവാണെന്ന് കാണാമെങ്കിലും ഭൂഖണ്ഡത്തില്‍ വൈറസ് വ്യാപനം വര്‍ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.

'റെംഡെസിവിര്‍' കൊറോണയ്ക്ക് അത്ഭുത മരുന്നോ? രോഗികള്‍ വേഗത്തില്‍ സുഖപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്'റെംഡെസിവിര്‍' കൊറോണയ്ക്ക് അത്ഭുത മരുന്നോ? രോഗികള്‍ വേഗത്തില്‍ സുഖപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

മറ്റ് ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തത് കടുത്ത വെല്ലുവിളിയാവും. ദക്ഷിണാഫ്രിക്ക, ഐവറികോസ്റ്റ്, നൈജീരിയ, കാമറൂണ്‍, ഘാന എന്നീ രാജ്യങ്ങളിലെ തലസ്ഥാന നഗരങ്ങളില്‍ നിന്നും വൈറസ് ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി സംഘടന കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഡയറക്ടര്‍ ഡോ. മാത്ഷിഡിസോ മൊയിതി പറഞ്ഞു.

 coronaviru

രോഗം ചികിത്സിച്ചു ഭേദമാക്കുക എന്നതിനേക്കാള്‍ പ്രതിരോധിച്ച് നിര്‍ത്തുക എന്നതിനാണ് പ്രധാനം നല്‍കുന്നതെന്നും മാത്ഷിഡിസോ മൊയിതി വ്യക്തമാക്കി. ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ല. വേണ്ടത്ര വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്നുള്ളത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2223237 ആയി. മരണ സംഖ്യ ഒന്നര ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 152328 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചവരില്‍ 567279 പേര്‍ക്കാണ് അസുഖം ഭേദമായത്. അമേരിക്കയില്‍ 35955 പേര്‍ക്കാണ് കൊറണ വൈറസ് കാരണം ജീവഹാനി സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 1300 ലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam

യൂറോപ്പിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. യുകെയില്‍ 847 പേരും ഫ്രാന്‍സില്‍ 761 പേരും ഇന്നലെ വൈറസ് ബാധിച്ച് മരിച്ചു. ഇറ്റലി 575, സ്പെയിന്‍ 298 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ മരണ നിരക്ക്. ഇറ്റലിയില്‍ ആകെ മരണ സംഖ്യ 22745 ഉം സ്പെയ്നില്‍ 19613 ഉം ആയിട്ടുണ്ട്.

അടുത്തടുത്ത ദിവസം സഹോദരങ്ങളുടെ വിവാഹം; ലോക്ക് ഡൗണ്‍ ലംഘിക്കാതെ, സമൂഹിക അകലം പാലിച്ച്!അടുത്തടുത്ത ദിവസം സഹോദരങ്ങളുടെ വിവാഹം; ലോക്ക് ഡൗണ്‍ ലംഘിക്കാതെ, സമൂഹിക അകലം പാലിച്ച്!

English summary
Africa could be next epicenter warns WHO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X