കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവരാത്രിയുടെ ഭാഗമായി ദുര്‍ഗാ ദേവിയുടെ സ്റ്റാമ്പും പുറത്തിറക്കി!!

  • By Sruthi K M
Google Oneindia Malayalam News

കൊല്‍ക്കത്ത: സ്റ്റാമ്പുകളില്‍ നിന്ന് പ്രശസ്തരെയെല്ലാം ഇന്ത്യ ഒഴിവാക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദൈവങ്ങളെ വെച്ച് സ്റ്റാമ്പിറക്കി. ഇനി എന്തൊക്കെ കാണാനിരിക്കുന്നു അല്ലേ.. ദുര്‍ഗാ ദേവിയുടെ ഫോട്ടോ വെച്ചുള്ള സ്റ്റാമ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍, നവരാത്രിയുടെയും ദുര്‍ഗ പൂജയുടെയും ഭാഗമായിട്ടാണ് ആഫ്രിക്കയില്‍ ദുര്‍ഗാ ദേവിയുടെ സ്റ്റാമ്പിറക്കിയത്.

ആഫ്രിക്കയില്‍ നവരാത്രി ഉത്സവമോ.. എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഇന്ത്യന്‍ ഉത്സവമായ നവരാത്രിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ആഫ്രിക്ക ദുര്‍ഗാ ദേവിയുടെ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. സവോ തോം ആന്റ് പ്രിന്‍സൈപ് എന്ന ആഫ്രിക്കയിലെ ദ്വീപു രാജ്യത്താണ് സ്റ്റാമ്പ് ഇറക്കിയിരിക്കുന്നത്.

durga-puja-day

കടുവയുടെ പുറത്തിരിക്കുന്ന ദുര്‍ഗാ ദേവിയുടെ ചിത്രമാണ് പതിച്ചിരിക്കുന്നതെന്ന് നാണയ ശാസ്ത്രഞ്ജനായ അലോക് ഗോയല്‍ പറയുന്നു. ആഫ്രിക്കന്‍ നാണയമായ ദോബ്ര കറന്‍സി പ്രകാരം 86,000 രൂപയാണ് സ്റ്റാമ്പിന്റെ വില.

1500 സ്റ്റാമ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ നിന്നും 1000 സ്റ്റാമ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ഗോയല്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവമായ ഗുര്‍ഗാ പൂജ ഈ മാസം 20 ആണ് ആഘോഷിക്കുന്നത്. നാല് ദിവസമാണ് ഇവിടങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

English summary
Reflecting an international interest in the Indian festival of Navratri and Durga Puja, an African island nation today issued a special stamp on Goddess Durga.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X