Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹപ്പന്തലില്‍ എത്തുന്ന വധുവിന് നീളന്‍മുടിയില്ല, പകരം മൊട്ട; കാരണം ഇങ്ങനെ

വിവാഹപ്പന്തലിൽ എത്തുന്ന വധുവിന് മുടിയുണ്ടിവില്ല. എന്നാൽ വരന് നല്ല നീണ്ട മുടി കാണും. അതുമാത്രമല്ല മറ്റൊരു വളരെ പ്രധാനപ്പെട്ടകാര്യം കൂടിയുണ്ട്

Viral

ഒരു വ്യക്തിയുടെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും അവരുടെ വിവാഹ ദിവസം. ആ ദിവസം എല്ലാവരുടേയും ശ്രദ്ധ വരനിലും വധുവിലും ആയിരിക്കും. വധുവിനെ സംബന്ധിച്ച് ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങാനുള്ള ഒരു ദിവസം കൂടിയാണ്.

മേക്ക് അപ്പ് ചെയ്തും സാരിയുടുത്തും മനോഹരമായി മുടി കെട്ടിവെച്ചുമൊക്കെ മനോഹരമായി മറ്റുള്ളവര്‍ക്ക് മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കാന്‍ കഴിയുന്ന ദിവസം. എന്നാല്‍ ഇനി പറയാന്‍പോകുന്നത് വിചിത്രമായ ഒരു ആചാരത്തെക്കുറിച്ചാണ്.. വിവാഹത്തിന് മുമ്പ് വധു തന്റെ മുടി വടിച്ചുകളഞ്ഞാല്‍ എങ്ങനെയിരിക്കും മൊട്ടത്തലയുമായി കല്യാണ വേദിയില്‍ വധു.....എന്താണ് സംഭവം എന്നുനോക്കാം..

രസകരമായ രീതി...

രസകരമായ രീതി...

ലോകമെമ്പാടുമുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്തമാണ്, വ്യത്യസ്ത സംസ്കാരങ്ങളാണ് ഓരോ പ്രദേശത്തും. ഇനി പറയാൻ പോകുന്നത് ഒരു ആഫ്രിക്കൻ ഗോത്രം പിന്തുടരുന്ന രസകരമായ ഒരു പാരമ്പര്യമാണ്. ഇവിടെ സ്ത്രീകൾ തല മൊട്ടയടിക്കാൻ ആവശ്യപ്പെടുന്നു. എന്തുകൊണ്ടെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?, അവരുടെ വിശ്വാസമനുസരിച്ച്, സ്ത്രീകൾക്ക് തല മൊട്ടയടിച്ചാൽ നല്ല ഭർത്താക്കന്മാരെ ലഭിക്കും

വധു മൊട്ടയടിക്കും എന്നാൽ വരൻ....

വധു മൊട്ടയടിക്കും എന്നാൽ വരൻ....

കെനിയയിലെ ബോറാന ഗോത്രക്കാർ ഈ പാരമ്പര്യം പിന്തുടരുന്നു. ഗോത്രത്തിലെ വധുക്കൾ തല മൊട്ടയടിക്കുമ്പോൾ, പുരുഷന്മാർക്ക് നീളമുള്ളതും കട്ടിയുള്ളതുമായ മുടി ഉണ്ടായിരിക്കണമെന്നാണ് പറയുന്നത്. സ്ത്രീകളെക്കാളും മുടിയുടെ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നത് പുരുഷന്മാരാണ്. തല മൊട്ടയടിച്ച സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുമ്പോൾ, പുരുഷന്മാർ തങ്ങളെത്തന്നെ ഭംഗിയായി സൂക്ഷിക്കാൻ താൽപ്പര്യപ്പെടുന്നു. മുടിക്ക് പോഷണം നൽകാനും, കട്ടിയുള്ളതും, മുടി വളർത്താനും അവർ നെയ്യോ വെണ്ണയോ പുരട്ടുന്നു.

പാതി മുടി മാത്രം...

പാതി മുടി മാത്രം...

ചെറുപ്പക്കാരികളയാ സ്ത്രീകൾ മുടിയുടെ ഒരു ഭാ​ഗം മാത്രം ഷേവ് ചെയ്യും ബാക്കി ഭാ​ഗം മുടഞ്ഞിടും.. എത്യോപ്യയിലും സൊമാലിയയിലും സാന്നിധ്യമുള്ള ഈ ഗോത്രം അവരുടെ മറ്റ് ആചാരങ്ങളിലും തികച്ചും പാരമ്പര്യേതരമാണ്. ഗോത്രത്തിൽപ്പെട്ട സ്ത്രീകൾക്ക് ഫോട്ടോ എടുക്കാൻ അനുവാദമില്ല. ഫോട്ടോഗ്രാഫുകൾ എടുക്കുന്നത് സ്ത്രീകൾക്ക് രക്തക്കുറവ് ഉണ്ടാക്കുെമന്നാണ് ഗോത്രം വിശ്വസിക്കുന്നത്.

ഒന്നല്ല ഭാര്യ....

ഒന്നല്ല ഭാര്യ....

മാത്രമല്ല, ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാൻ പുരുഷന്മാർക്ക് അനുവാദമുണ്ടെങ്കിൽ, സ്ത്രീകൾ തങ്ങളുടെ ഭർത്താവിനെ മറ്റ് സ്ത്രീകളുമായി പങ്കിടാൻ നിർബന്ധിതരാകുന്നു. കൂടാതെ, ഒരു സ്ത്രീയുടെ പങ്ക് അവരുടെ വീട്ടുകാരിൽ ഒതുങ്ങുന്നു. കുട്ടിക്കാലം മുതൽ, പെൺകുട്ടികൾ വീട്ടുജോലികൾ ചെയ്യുന്നു, കാരണം ഇത് വിവാഹശേഷം അവരുടെ ജീവിതം വളരെ എളുപ്പമാക്കുമെന്ന് അവർ വിശ്വസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+