ഡിസംബർ 15ന് അടച്ചുപൂട്ടും: പ്രഖ്യാപനവുമായി യാഹൂ ഗ്രൂപ്പ്, വെബ്സൈറ്റും ഇമെയിലും ലഭ്യമാകില്ല!!
വാഷിംഗ്ടൺ: യാഹു ഗ്രൂപ്പ് അടച്ചുപൂട്ടുന്നുവെന്ന പ്രഖ്യാപനവുമായി കമ്പനി. 2020 ഡിസംബർ 15 ഓടെ 19 വർഷത്തെ പാരമ്പര്യമുള്ള യാഹൂ ഗ്രൂപ്പിന്റെ ഡിസ്കഷൻ ബോർഡ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനങ്ങൾക്ക് അവസാനമാകുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. കമ്പനി ബിസിനസിന്റെ മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തുടർന്ന് മറ്റ് സേവനങ്ങൾ ലഭ്യമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി യാഹൂ ഗ്രൂപ്പിന്റെ ഉപയോഗത്തിൽ ക്രമാതീതമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും യാഹൂ പ്രസ്താവനയിൽ വ്യക്തമാക്കി.
പാര്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും കനി കുസൃതിയുടെ കയറിപ്പോക്കും ഒരു സൂചന- ശാരദക്കുട്ടി
അതേ കാലയളവിൽ തന്നെ ഉപയോക്താക്കൾ വിശ്വാസ്യതയുള്ള ഉള്ളടക്കം തേടുന്നതിനാൽ ഞങ്ങളുടെ സ്ഥാപനങ്ങളിലെല്ലാം ഉപയോക്താക്കളുടെ വ്യാപകമായ ഇടപെടലുണ്ടായിരുന്നുവെന്നും കമ്പനി പറയുന്നു. ഡിസംബർ 15 മുതൽ ഉപയോക്താക്കൾക്ക് ഇനി പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനോ ഗ്രൂപ്പുകളിൽ നിന്ന് മെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. യാഹൂ വെബ്സൈറ്റും ഏറെക്കാലത്തേക്ക് ലഭ്യമാകില്ല. യാഹൂ അടച്ചുപൂട്ടിയ ശേഷം ഉപയോക്താക്കൾ ഇമെയിൽ അയയ്ക്കാൻ ശ്രമിച്ചാൽ മെസേജ് ലക്ഷ്യ സ്ഥാനത്തേക്ക് എത്തുകയില്ല. മെസേജ് അയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ച് മെസേജ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നേരത്തെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകൾ നീക്കം ചെയ്യാൻ കഴിയില്ല.
നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കൾക്ക് ബന്ധം തുടരാൻ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഗൂഗിൾ ഗ്രൂപ്പുകൾ, ഗ്രൂപ്പ്സ് ഐഒ, എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാമെന്നും യാഹൂ ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പ് അംഗങ്ങളുടെ ലിസ്റ്റ്, ഇമെയിൽ അഡ്രസ് എന്നിവ ഡൌൺലോഡ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ കഴിയൂ.