കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമ്പന്‍ടോട്ട: ചൈനയ്ക്ക് മേല്‍ ഇന്ത്യയ്ക്ക് വിജയം, ശ്രീലങ്കയ്ക്കും ചൈനയോട് പക!

കൊളംബോയിലെ ഹമ്പന്‍ടോട്ട വിമാനത്താവളമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ ഒരുങ്ങുന്നത്

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്തിന്‍റെ 70 ശതമാനം ഓഹരികളും ഇനി ചൈന സ്വന്താക്കിയതിന് പിന്നാലെ ചൈനയ്ക്ക് തിരിച്ചടിയുമായി ശ്രീലങ്കന്‍ നീക്കം. കൊളംബോയിലെ ഹമ്പന്‍ടോട്ട വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അധികാരമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. ചൈനയ്ക്ക് നടത്തിപ്പിന് അധികാരം നല്‍കിയിട്ടുള്ള ഹമ്പന്‍ടോട്ട തുറമുഖത്തിന് സമീപത്തുള്ള വിമാനത്താവളമാണ് ഇതോടെ ഇന്ത്യയുടെ കൈകളിലെത്തുന്നത്.

ചൈന നിര്‍മിച്ച മട്ടാല രാജ്പക്സെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈനീസ് ബാങ്കായ എക്സിമിനുള്ള കുടിശ്ശിക തീര്‍ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയ്ക്ക് കൈമാറാന്‍ ശ്രീലങ്ക ഒരുങ്ങുന്നത്. നേരത്തെ തലസ്ഥാന നഗരിയിലുള്ള ഹമ്പന്‍ടോട്ട വിമാനത്താവളത്തിന്‍റെ 150 കോടി ഡോളര്‍ വിലയുള്ള ഓഹരികളാണ് 99 വര്‍ഷത്തെ പാട്ടക്കരാറിന്മേല്‍ ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ചൈന മര്‍ച്ചന്‍റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിയ്ക്ക് ശ്രീലങ്ക കൈമാറിയത്. 1.1 ഡോളറിന്‍റെ കരാറിന്മേലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ഒപ്പുവച്ചിട്ടുള്ളത്.

മഹീന്ദ്ര മട്ടാല രാജ് പക്സെ വിമാനത്താവളം

മഹീന്ദ്ര മട്ടാല രാജ് പക്സെ വിമാനത്താവളം

തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 250 കിലോമീറ്റര്‍ ദക്ഷിണ ദിശയിലാണ് മഹീന്ദ്ര മട്ടാല രാജ് പക്സെ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ചൈനയുടെ പിന്തുണയോടെ ഹമ്പന്‍ടോട്ട കേന്ദ്രീകരിച്ച് തന്‍റെ മണ്ഡലം വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണ് മഹീന്ദ്ര രാജ് പക്സെ ഹമ്പന്‍ടോട്ട തുറമുഖവും വിമാനത്താവളവും പണി കഴിപ്പിച്ചത്. പ്രതിദിനം രണ്ട് വിമാന സര്‍വ്വീസുകള്‍ മാത്രമാണ് വിമാനത്താവളത്തില്‍ നിന്നുള്ളത്. നേരത്തെ 21,000 യാത്രക്കാരെ വഹിക്കാന്‍ കഴിവുള്ള വിമാനത്താവളത്തില്‍ 2014 ല്‍ 3000 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയിരുന്നത്.

ഇന്ത്യയ്ക്ക് ലഭിക്കും

ഇന്ത്യയ്ക്ക് ലഭിക്കും

മഹീന്ദ്ര മട്ടാല രാജ് പക്സെ വിമാനത്താവളം ഇന്ത്യന്‍ കമ്പനിയ്കക്ക് കൈമാറുന്നതിനുള്ള പ്രപ്പോസല്‍ ശ്രീലങ്കന്‍ ഏവിയേഷന്‍ മന്ത്രാലയം ക്യാബിനറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വിമാനത്താവളം ഇന്ത്യയ്ക്ക് ലഭിച്ചാല്‍ ചൈനയുമായും ഇന്ത്യയുമായും ഒരു പോലെ ബന്ധം പുലര്‍ത്താന്‍ ശ്രീലങ്കയ്ക്ക് കഴിയും. ദക്ഷിണ ശ്രീലങ്കയിലുള്ള ഹമ്പന്‍ടോട്ട ചൈന- പാക് പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ നിര്‍ണ്ണായക കേന്ദ്രമാണ്. എന്നാല്‍ ഇന്ത്യ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നതോടെ ചൈനയ്ക്ക് തിരിച്ചടിയാവും.

സൈനികാവശ്യം പരിഗണിക്കില്ല

സൈനികാവശ്യം പരിഗണിക്കില്ല

വാണിജ്യാവശ്യത്തിന് വേണ്ടിയാണ് ചൈന മര്‍ച്ചന്‍റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിയ്ക്ക് ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ നടത്തിപ്പ് ചുമതല കൈമാറിയിട്ടുള്ളതെന്ന് ശ്രീലങ്കന്‍ പോര്‍ട്ട്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സൈനിക വിന്യാസത്തിനുള്ള സാഹചര്യമുണ്ടാകില്ലെന്നാണ് സൂചന. സൈനികാവശ്യത്തിന് തുറമുഖം ചൈനയ്ക്ക് വിട്ടുനല്‍കില്ലെന്ന് ശ്രീലങ്ക ചൈനയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ചരക്കുനീക്കത്തിന്‍റെ ഏറിയ പങ്കും ശ്രീലങ്ക വഴിയാണെന്നിരിക്കെ കരാര്‍ ഏറ്റവുമധികം തിരിച്ചടിയാവുന്നത് ഇന്ത്യയ്ക്കായിരിക്കും.

കടക്കെണിയ്ക്കൊടുവില്‍

കടക്കെണിയ്ക്കൊടുവില്‍

മഹീന്ദ രാജ്പക്സെ ശ്രീലങ്കന്‍ പ്രസിഡന്‍റായിരിക്കെ ചൈനയില്‍ നിന്ന് വായ്പ വാങ്ങിയ തുക കൊണ്ടായിരുന്നു ഹമ്പന്‍ടോട്ട തുറമുഖം പണികഴിപ്പിട്ടത്. തുറമുഖം പിന്നീട് വലിയ സാമ്പത്തിക ബാധ്യതയായതോടെയാണ് കടം നികത്താനാകാതെ തുറമുഖത്തിന്‍റെ നടത്തിപ്പ് ചൈനീസ് കമ്പനിയിക്ക് തീറെഴുതി നല്‍കേണ്ടിവന്നത്. തുറമുഖം നിര്‍മാണം ഉള്‍പ്പെടെ 500 കോടിയോളം ഡോളറാണ് ചൈനയില്‍ നിന്ന് ശ്രീലങ്ക വാങ്ങിയിട്ടുള്ളത്. 2009ലെ ആഭ്യന്തര യുദ്ധത്തിനൊടുവില്‍ എല്‍ടിടിഇ തലവന്‍ വേലുപ്പിള്ളൈ പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെയാണ് യുദ്ധം മൂലം തകര്‍ന്ന രാജ്യത്തെ പുനഃരുദ്ധരിക്കുന്നതിനായി കോടിക്കണക്കിന് ഡോളര്‍ ചൈനയില്‍ നിന്ന് കടംവാങ്ങാന്‍ ശ്രീലങ്ക നിര്‍ബന്ധിരാവുന്നത്. കടം വാങ്ങിയ പണം കൊണ്ട് സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ റോഡുകളും വിമാനത്താവളങ്ങളും പണിത ശ്രീലങ്ക ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. എന്നാല്‍ ഇതില്‍ നിന്നൊന്നും വരുമാനം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ശ്രീലങ്ക കടക്കെണിയില്‍ അകപ്പെടുകയായിരുന്നു.

ഹമ്പന്‍ടോട്ട തുറമുഖം

ഹമ്പന്‍ടോട്ട തുറമുഖം

ഇന്ത്യന്‍ മഹാസമുദ്രത്തിന് അഭിമുഖമായി ശ്രീലങ്കയുടെ സൗത്ത് വെസ്റ്റ് തീരത്താണ് ഹമ്പന്‍ടോട്ട തുറമുഖം സ്ഥിതി ചെയ്യുന്നത്. കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലേയ്ക്കുള്ള കപ്പലുകള്‍ കടന്നുപോകുന്നത് ഹമ്പന്‍ടോട്ട വഴിയാണ്. ശ്രീലങ്ക കടക്കെണിയിലായതോടെ തുറമുഖം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് കുറച്ചുവര്‍ഷങ്ങളായി ചൈന നടത്തിവരുന്നത്.


ചൈനയ്ക്ക് കണ്ണ് ശ്രീലങ്കയില്‍ 286 യുഎസ് ഡോളര്‍ നിക്ഷേപം പ്രതീക്ഷിച്ചാണ് ശ്രീലങ്ക ഹമ്പന്‍ടോട്ട തുറമുഖം പണി കഴിപ്പിക്കുന്നത്. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ തുറമുഖം വഴി രാജ്യാന്തര ഗതാഗതം സാധ്യമാകാത്തതിനാല്‍ ശ്രീലങ്ക പതിയെ കടക്കെണിയില്‍ അകപ്പെടുകയായിരുന്നു. കരാറില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് വേണം ചൈനയ്ക്ക് കടം തീര്‍ക്കാന്‍. അതിനെല്ലാം പുറമേ പാകിസ്താന്‍റെയും ചൈനയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലെ പ്രധാന കണ്ണിയായ ഹമ്പന്‍ടോട്ട തുറമുഖം കൈയ്യിലെത്തേണ്ടത് ചൈനയുടെ കൂടി ആവശ്യമാണ്. ചൈനയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പട്ടുപാതയക്കും ഈ കണ്ണി ആവശ്യമായി വരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ചൈനയുടെ നീക്കം.

സൈനിക താവളം സ്ഥാപിക്കും !!

സൈനിക താവളം സ്ഥാപിക്കും !!

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനിക താവളം സ്ഥാപിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്ന ചൈനയ്ക്ക് ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ നിയന്ത്രണം ലഭിക്കുന്നതോടെ സൈനിക താവളമാക്കി മാറ്റാനാണ് ലക്ഷ്യം. നേരത്തെ ജിബൂട്ടിയിലെ ഏദനിലും ഇന്ത്യന്‍ മഹാസമുദ്രത്തിന് അഭിമുഖമായി ചൈന സൈനിക താവളം ആരംഭിച്ചിരുന്നു. എന്നാല്‍ സൈനിക താവളം ആരംഭിക്കില്ലെന്ന് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയ്ക്ക് ഉറപ്പുലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ മ്യാന്‍മറും പാകിസ്താനും സ്വീകരിച്ച നിലപാട് തന്നെയാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. വിദേശരാജ്യത്തിന് സൈനിക താവളം നിര്‍മിക്കാന്‍ അനുവദിക്കില്ല എന്നതായിരുന്നു ഇരു രാജ്യങ്ങളും സ്വീകരിച്ച നിലപാട്. നേരത്തെ 2014ല്‍ ഹമ്പന്‍ടോട്ടയ്ക്ക് സമീപം ചൈനീസ് അന്തര്‍വാഹിനികള്‍ എത്തിയ സംഭവം ഇന്ത്യ ശ്രീലങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ചൈനയുടെ നീക്കം നിര്‍ണായകം

ചൈനയുടെ നീക്കം നിര്‍ണായകം

സിക്കിം സെക്ടറില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അഞ്ചാമത്തെ ആഴ്ച പിന്നിട്ടതോടെ ചൈനയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കങ്ങളേയും വീക്ഷിക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഡോക് ലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തുടങ്ങിയ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കങ്ങളാണ് ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്

എട്ടില്‍ ചൈനയും, ഇന്ത്യയ്ക്ക്!!

എട്ടില്‍ ചൈനയും, ഇന്ത്യയ്ക്ക്!!

ശ്രീലങ്കന്‍ ഏവിയേഷന്‍ മന്ത്രാലയം സമര്‍പ്പിച്ച പ്രപ്പോസല്‍ അംഗീകരിക്കുന്നതോടെ 205 മില്യണ്‍ ഡോളറിന്‍റെ കരാറാണ് ഇന്ത്യന്‍ കമ്പനിയുമായി ശ്രീലങ്ക ഒപ്പുവയ്ക്കുക. ഇതോടെ വിമാനത്താവളത്തിന്‍റെ 70 ശതമാനത്തോളം ഓഹരികള്‍ ഇന്ത്യയുടെ കയ്യിലാവും. 40 വര്‍ഷത്തേയ്ക്കായിരിക്കും വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല. വിമാനത്താവളം ഏറ്റെടുക്കുന്നതിനായി ലഭിച്ചിട്ടുള്ള എട്ട് അപേക്ഷകളില്‍ ഒന്ന് ചൈനയുടേതാണ്. എന്നാല്‍ ഇന്ത്യയുടെ പ്രപ്പോസല്‍ പ്രത്യേകം പരിഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

English summary
The Lankan government is planning to hand over to India running of the Hambantota airport near the deep-sea port to be operated by Beijing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X