കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ക്ക് ആറ്റം ബോംബുണ്ട്, വേണ്ടി വന്നാല്‍ അതെടുത്ത് ഉപയോഗിക്കും; വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍

Google Oneindia Malayalam News

ലാഹോര്‍: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്തിലെ കശാപ്പുകാരന്‍ എന്ന് വിളിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കും എന്ന പരാമര്‍ശവുമായി പാക് മന്ത്രി ഷാസിയ മാരി രംഗത്തെത്തി. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കൂടിയായ ഷാസിയ മാരി ശനിയാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ആണ് പ്രകോപന പരാമര്‍ശവുമായി രംഗത്തെത്തിയത്.

പാകിസ്ഥാന് ഇതിനൊക്കെ എങ്ങനെ ഉത്തരം നല്‍കണമെന്ന് നന്നായി അറിയാം. പാകിസ്ഥാന്റെ പക്കല്‍ ആറ്റം ബോംബ് ഉണ്ട് എന്ന കാര്യം ഇന്ത്യ മറക്കരുത്. നമ്മുടെ ആണവ നില നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാല്‍ ഞങ്ങള്‍ അത് ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറില്ല എന്നായിരുന്നു ഷാസിയ മാരി പറഞ്ഞത്.

1

തല്ലിയാല്‍ മിണ്ടാതിരിക്കില്ല എന്നും തുല്യ തീവ്രതയോടെ തന്നെ പ്രതികരിക്കാന്‍ പാകിസ്ഥാന് അറിയാം എന്നും ഷാസിയ മാരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ഹിന്ദുത്വം ആണ് ഉയരുന്നത് എന്നും ഷാസിയ മാരി കൂട്ടിച്ചേര്‍ത്തു. നേരത്തെ നരേന്ദ്ര മോദിക്കെതിരെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.

യൂട്യൂബിലും ഗൂഗിളിലും എന്റെ പേര് നോക്കാന്‍ ഇപ്പോഴും പേടിയാണ്, ഇതൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല; നിമിഷ പറയുന്നുയൂട്യൂബിലും ഗൂഗിളിലും എന്റെ പേര് നോക്കാന്‍ ഇപ്പോഴും പേടിയാണ്, ഇതൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല; നിമിഷ പറയുന്നു

2

യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പാകിസ്ഥാന്‍ ഒസാമ ബിന്‍ ലാദനെ സംരക്ഷിക്കുന്ന എന്ന പരാമര്‍ശമാണ് പാകിസ്ഥാന്‍ നേതാക്കളെ ചൊടിപ്പിച്ചത്. ഒസാമ ബിന്‍ ലാദന്‍ മരിച്ചുവെന്ന് ഇന്ത്യയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ജീവിക്കുന്നു, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞത്.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

3

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് വരെ ഈ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടു. ഇത് ആര്‍ എസ് എസിന്റെ പ്രധാനമന്ത്രിയും ആര്‍ എസ് എസിന്റെ വിദേശകാര്യ മന്ത്രിയുമാണ്. എന്താണ് ആര്‍ എസ് എസ്? ഹിറ്റ്ലറുടെ 'എസ് എസ്' ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപീകരിച്ചതാണ് ആര്‍ എസ് എസ് എന്നായിരുന്നു ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞത്. അതേസമയം ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പരാമര്‍ശത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ആദായ നികുതി അടക്കാതെ രക്ഷപ്പെടുന്ന പലരും നമുക്കിടയില്‍ ഉണ്ട്; വൈറലായി പൃഥ്വിരാജിന്റെ പഴയ പരസ്യംആദായ നികുതി അടക്കാതെ രക്ഷപ്പെടുന്ന പലരും നമുക്കിടയില്‍ ഉണ്ട്; വൈറലായി പൃഥ്വിരാജിന്റെ പഴയ പരസ്യം

4

രാജ്യത്തുടനീളം ബി ജെ പി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി, പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിലാവല്‍ ഭൂട്ടോയുടെ കോലം കത്തിച്ചിരുന്നു. രാജ്യത്ത് പലയിടത്തും ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി പാകിസ്ഥാന്‍ പതാകകള്‍ കത്തിക്കുകയും പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

English summary
After Bilawal Bhutto Zardari now Pakistan minister Shazia Marri provokes India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X