കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര ടൂറിസത്തിൽ കണ്ണുവെച്ച് യുഎഇ: വരുമാന വർധനയ്ക്ക് 'ഡെസേർട്ട് വിന്റർ'

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് മുക്തി നേടുന്നതിനിടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മരുഭൂമിയിലെ ശൈത്യകാലത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്യാമ്പെയിന് തുടക്കം കുറിച്ച് യുഎഇ.

ആരോഗ്യ മേഖലയിൽ ഇന്ത്യ-കുവൈറ്റ് സഹകരണം വർദ്ധിപ്പിക്കും: മന്ത്രി ഹർഷ് വർധൻആരോഗ്യ മേഖലയിൽ ഇന്ത്യ-കുവൈറ്റ് സഹകരണം വർദ്ധിപ്പിക്കും: മന്ത്രി ഹർഷ് വർധൻ

വിനോദസഞ്ചാര മേഖലയിൽ നിന്ന് യുഎഇ സമ്പദ് വ്യവസ്ഥയിലേക്കുള്ള വിഹിതം ഇരട്ടിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. നിലവിൽ 11 ബില്യൺ ഡോളറാണ് സമ്പദ്‌വ്യവസ്ഥയിലേക്ക് വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള സംഭാവന ചെയ്യുന്നത്. "ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം" പരിപാടിയെന്നാണ് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച ട്വീറ്റിൽ കറിച്ചത്.

11-dubai-city-600

കൊറോണ വൈറസ് വ്യാപനവും എണ്ണവിലയിലുണ്ടായ ഇടിവും കാരണം ഊർജ്ജത്തെയും ടൂറിസത്തെയും ആശ്രയിക്കുന്ന യുഎഇയെ ഈ വർഷം പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ സാമ്പത്തിക ഉറവിടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ ഗൾഫ് രാഷ്ട്രം. ചൈനീസ് പിന്തുണയോടെയുള്ള കോവിഡ് വാക്സിൻ പൊതുജനങ്ങൾക്കായി ഉപയോഗിക്കാനുള്ള തീരുമാനം യുഎഇയുടെ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് സഹായിക്കുമെന്നാണ് കരുതുന്നത്.

എണ്ണ സമ്പന്ന രാഷ്ട്രമായ യുഎഇയുടെ സാമ്പത്തിക ഉൽ‌പാദനം ഈ വർഷം 6.6% ആയി ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്ക്. അതേസമയം ബജറ്റ് കുറവ് എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഏഴ് എമിറേറ്റുകളിലുടനീളം ഒരു ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കവും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

English summary
After Coronavirus crisis UAE eyes on domestic tourism to boot up revenue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X