കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ 19ന്‌ പിന്നാലെ 2021ല്‍ മിസില്‍സ്‌ വൈറസ്‌ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന്‌‌ പഠനം

Google Oneindia Malayalam News

മെല്‍ബണ്‍: കോവിഡ്‌ വൈറസിനു പിന്നാലെ കുട്ടികളെ ബാധിക്കുന്ന മിസില്‍സ്‌ വൈറസ്‌ ബാധ 2021ല്‍ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന്‌ പഠനം. ഓസ്‌ട്രേലിയിയലെ ലാന്‍സെറ്റ്‌ ജേര്‍ണലിലാണ്‌ ഒരുവിഭാഗം ശാസ്‌ത്രജ്ഞര്‍ ഇത്‌ സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്‌.

ഓസ്‌ട്രിലിയല്‍ ശിശുരോഗവിദഗ്‌ധനും വേള്‍ഡ്‌ ഹെല്‍ത്ത്‌ ഒര്‍ഗനൈസേഷന്റെ മിസില്‍സ വൈറസ്‌്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചുമതലയുമുള്ള കിം മുല്‍ഹോളണ്ട്‌ അടങ്ങിയ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ്‌ മിസില്‍സ്‌ വൈറസ്‌ അടുത്ത മാസം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന അനുമാനത്തില്‍ എത്തിയത്‌.

miseals

കോവിഡ്‌ വൈറസ്‌ വ്യാപനത്തിന്റെ ഭാഗമായി ലോകത്ത്‌ വലിയ ശതമാനം കുട്ടികള്‍ ഈ വര്‍ഷം മിസില്‍സ്‌ വൈറസ്‌ രോഗത്തിന്റെ പ്രതിരോധ മരുന്ന്‌ സ്വീകരിച്ചിട്ടില്ല. ഇത്‌ വലിയ തോതില്‍ മിസില്‍സ്‌ വൈറസ്‌ രോഗം പടരുന്നതിന്‌ കാരണമായേക്കുമെന്നാണ്‌ പഠനം പറയുന്നത്‌.
കോവിഡ്‌ 19നും തുടര്‍ന്നുണ്ടായ വലിയ സാമ്പത്തിക മാന്ദ്യവും വലിയവിഭാഗം കുട്ടികള്‍ക്ക്‌ പോഷകാഹാരം ശരിയായ രീതില്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാക്കിയിട്ടുണ്ട്‌. പോഷാകാഹാരക്കുറവ്‌ മിസില്‍ വൈറസ്‌ രോഗം വലിയ രീതിയില്‍ ഗുരുതരമാക്കാന്‍ കാരണമാകും. ഇത്‌ മിസില്‍സ്‌ വൈറസ്‌ രോഗം ബാധിച്ച്‌ കൂടുതല്‍ കുട്ടികള്‍ മരണപ്പെടാന്‍ കാരണമാകുമെന്നും ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ദരിദ്ര രാഷ്ടങ്ങളിലും, വികസ്വര രാഷ്ട്രങ്ങളിലുമായിരിക്കും മരണ നിരക്ക്‌ കൂടുകയെന്നും ശാസ്‌ത്രജ്ഞര്‍ അനുമാനിക്കുന്നു.വരുന്ന മാസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക്‌ പോഷാകാഹാരം ലഭ്യമല്ലാത്ത അവസ്ഥയുണ്ടാകുമെന്നും ഇത്‌ മിസില്‍സ്‌ വൈറസ്‌ ബാധയും, മരണനിരക്കും ഉയരാന്‍ കാരണമാകുമെന്നും ശ്‌ാസ്‌ത്രജ്ഞര്‍ അനുമാനിക്കുന്നു. കോവിഡ്‌ 19ബാധമൂലം മറ്റ്‌ നിരവധി പ്രതിരോധ മരുന്നു കൊണ്ട്‌ തടയാവുന്ന രോഗങ്ങളും കൂടുതലായി തുടര്‍ മാസങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന്‌ മുല്‍ഹോള്‍ വ്യക്തമാക്കുന്നു. കോവിഡുമൂലം പ്രതിരോധ മരുന്നു സ്വീകരിക്കാന്‍ ആളുകള്‍ക്ക്‌ കഴിയാത്തതാണ്‌ ഇതിന്‌ കാരണമായി മുല്‍ഹോള്‍ ചൂണ്ടിക്കാണിക്കുന്നത്‌.

2020 ഒക്ടോബര്‍ മാസം വരെയുള്ള കണക്കുപ്രകാരം 26 രാജ്യങ്ങളിലായി 94 മില്യന്‍ കുട്ടികളാണ്‌ മിസില്‍സ്‌ രോഗത്തിന്‌ പ്രതരോധ വാക്‌സില്‍ ഇതുവരെ സ്വീകരിക്കാത്ത്‌. മിസില്‍സ്‌ രോഗത്തിന്റെ പ്രതിരോധ മരുന്നു സ്വീകരിക്കാത്ത കുട്ടികള്‍ ഏറ്റവും കൂടുതലുള്ള 5 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.ഈ കാരണങ്ങളാണ്‌ 2021ല്‍ മിസില്‍സ്‌ രോഗം വലിയ രീതിയില്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണകുമെന്ന നിഗമനത്തില്‍ ശാസ്‌ത്രജ്ഞരെ എത്തിച്ചത്‌.

അഞ്ച്‌ വയസിനു താഴെയുള്ള കുട്ടികളിലാണ്‌ മിസില്‍സ്‌ വൈറസ്‌ രോഗം ബാധിക്കുന്നത്‌. പ്രത്യേകിച്ച്‌ മരുന്ന്‌ ലഭ്യമല്ലാത്ത ഈ വൈറസ്‌ രോഗത്തിന്‌ പ്രതിരോധ മരുന്ന്‌ മാത്രമാണ്‌ ഏക മാര്‍ഗം. മിസില്‍സ്‌ വൈറസ്‌ രോഗം തടയാന്‍ ലോകത്തെ മുക്കിലും മൂലയിലുമുള്ള കുട്ടികളിലേക്ക്‌്‌ പ്രതിരോധമരുന്ന്‌ എത്തിക്കുകയെന്നതു മാത്രമാണ്‌ ഏക മാര്‍ഗമെന്ന്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Measles will be outbreak in the beginning of 2021

English summary
After covid 19 the major measles virus out break will occur in 2021 says scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X