കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി മാറാനൊരുങ്ങി യുഎഇ, അണിയറയില്‍ നടക്കുന്നത് വന്‍ നീക്കങ്ങള്‍, മന്ത്രിസഭ പുനഃസംഘടിപ്പിക്കും

Google Oneindia Malayalam News

ദുബൈ: നിരവധി മലയാളികള്‍ ഉള്‍പ്പടെ 21831 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 7328 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 210 പേരുടെ ജീവനാണ് നഷ്ടമായത്. നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിടുണ്ട്.

കോവിഡ് ഭീഷണി അവസാനിച്ച ശേഷമുള്ള സമഗ്ര വികസനത്തിനു രൂപം നല്‍കുമെന്നാണ് യുഎഇ ഭരണാധികരികള്‍ വ്യക്തമാക്കുന്നത്. മന്തിസഭാ പുനഃസംഘടനയും ചില മന്ത്രാലയങ്ങളുടെ ലയനവും പരിഗണനയിലാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രതിസന്ധി

പ്രതിസന്ധി

കനത്ത പ്രതിസന്ധിയാണ് കൊറോണവൈറസ് യുഎഇയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക രംഗം വലിയ വെല്ലുവിളിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡ് ഭീഷണി അവസാനിച്ച ശേഷമുള്ള സമഗ്ര വികസനത്തിന് രൂപം നല്‍കാന്‍ യുഎഇ ഭരണാധികാരികള്‍ തയ്യാറാവുന്നത്.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മന്ത്രിസഭസയുടെ പുനഃസംഘടനയും ചില മന്ത്രാലയങ്ങളുടെ ലയനവും പരിഗണിനയിലാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മന്ത്രിസഭയുടെ വലിപ്പം കുറയ്ക്കാനാണ് നീക്കം.

യോഗം

യോഗം

കാര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയും വിധം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കുമെന്നും വെര്‍ച്വല്‍ യോഗത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു. യോഗത്തില്‍ എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽമാർ, ഫെഡറൽ-പ്രാദേശിക കാര്യാലയ ഉദ്യോഗസ്ഥർ എന്നിവർക്കു പുറമേ രജ്യത്തെ വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു.

സ്ഥിതി മാറും

സ്ഥിതി മാറും

കൊറോണ വൈറസ് വലിയ മാറ്റങ്ങള്‍ക്കാണ് കാരണായിരിക്കുന്നത്. വൈറസ് വ്യാപനത്തിന് മുന്‍പുള്ളത് പോലെയാകില്ല ഇനിയിലുള്ള ലോകമെന്ന് തിരിച്ചറിയണമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സാമ്പത്തിക മേഖലയടക്കം വിവിധ മേഖലകളില്‍ പുനരുജ്ജീവന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വിവിധ തലങ്ങളിലുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കും.

പ്രധാന ലക്ഷ്യങ്ങള്‍

പ്രധാന ലക്ഷ്യങ്ങള്‍

പ്രാഥമികാരോഗ്യം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, നൂതന സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയില്‍ മുന്നേറാനുള്ള ദേശീയ നയത്തിനും കര്‍മപരിപാടികള്‍ക്കുമാണ് രൂപം നല്‍കുക. സമൂഹത്തിന്‍റെ ആരോഗ്യം എന്നത് പോലെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും സംരക്ഷിക്കുകയും വികസന മുന്നേറ്റത്തിന് ഊര്‍ജം നേടുകയുമാണ് പ്രധാന ലക്ഷ്യങ്ങള്‍.

വികസന രൂപരേഖ

വികസന രൂപരേഖ

നിലവിലെ വെല്ലുവിളികളില്‍ നിന്ന് കൂടുതല്‍ വേഗത്തില്‍ കരകയറേണ്ടതുണ്ടെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ കൂടി പങ്കാളിത്തത്തോടെ ദീര്‍ഘാടിസ്ഥാനത്തിലുള്ള ദീര്‍ഘാടിസ്ഥാനത്തിലുള്ള വികസന രൂപരേഖ തയ്യാറാക്കും. പദ്ധതികള്‍ ഹ്രസ്യകാല, ദീര്‍ഘകാല സമയബന്ധിത അടിസ്ഥാനത്തില്‍ തുടക്കും കുറിക്കും.

ഉത്തേജക പദ്ധതി

ഉത്തേജക പദ്ധതി

പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാര്‍ അണ്ടർ സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ ഇടയ്ക്കിടെ യോഗം ചേരണം. കോവിഡ് വൈറസ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് കരകയറാന്‍ 150 കോടി ദിര്‍ഹത്തിന്‍റെ ഉത്തേജക പദ്ധതിക്ക് മാര്‍ച്ച് 13 ന് ദുബായ് രൂപം നല്‍കിയിരുന്നു.

ചികിത്സാ മേഖലയ്ക്ക്

ചികിത്സാ മേഖലയ്ക്ക്

സമഗ്ര വികസന പദ്ധതിയില്‍ രാജ്യത്തെ ചികിത്സാ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. രാജ്യത്തെ മരുന്ന നിര്‍മാണ-ചികിത്സാ മേഖലകളെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധരുള്‍പ്പെട്ട കര്‍മസമിതിക്ക് രൂപം നല്‍കാന്‍ ഷെയ്ഖ് മുഹമ്മദ് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ മേഖലകളിലെ നിക്ഷേപ സാധ്യതകൾ, വിപുലീകരണം, ഉൽപാദനക്ഷമത വർധിപ്പിക്കൽ തുടങ്ങിയവ ഈ സമിതുയുടെ ചുമതലയാണ്.

Recommended Video

cmsvideo
uae to cancel all visa fines | Oneindia Malayalam
മെഡിക്കൽ വ്യവസായ മേഖല

മെഡിക്കൽ വ്യവസായ മേഖല

മെഡിക്കൽ വ്യവസായ മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഈ മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളേക്കുറിച്ചുള്ള അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഊര്‍ജ്ജ-വ്യവസായ മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 നാലാംഘട്ട ലോക്ക് ഡൗണില്‍ എന്തൊക്കെ പ്രതീക്ഷിക്കാം? ആര്‍ക്കൊക്കെ ഇളവുകള്‍, റെഡ്‌സോണില്‍ എന്തൊക്കെ..! നാലാംഘട്ട ലോക്ക് ഡൗണില്‍ എന്തൊക്കെ പ്രതീക്ഷിക്കാം? ആര്‍ക്കൊക്കെ ഇളവുകള്‍, റെഡ്‌സോണില്‍ എന്തൊക്കെ..!

 രാഹുലിന്റെ മൂന്നാം പരീക്ഷണം... അക്കാര്യത്തില്‍ വാക്കുപാലിച്ചു, 3 ആവശ്യങ്ങള്‍, ഉന്നയിച്ചത് ആ പദ്ധതി!! രാഹുലിന്റെ മൂന്നാം പരീക്ഷണം... അക്കാര്യത്തില്‍ വാക്കുപാലിച്ചു, 3 ആവശ്യങ്ങള്‍, ഉന്നയിച്ചത് ആ പദ്ധതി!!

https://malayalam.oneindia.com/news/international/after-covid-uae-ministries-may-be-merged-says-sheikh-mohammed-bin-rashid-248375.html

English summary
After covid UAE ministries may be merged says Sheikh Mohammed bin Rashid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X