Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂഡ് ഓയിലിന് പിന്നാലെ സ്വർണവും: യുഎഇയില്‍ നിന്നും ഇന്ത്യ നേട്ടങ്ങള്‍ കൊയ്യുന്നു, എല്ലാത്തിനും കാരണമുണ്ട്

യുഎഇയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ആദ്യമായി ഇന്ത്യ രൂപയില്‍ പേയ്മെന്റ് നടത്തിയത് അടുത്തിടെയാണ്. ഇപ്പോഴിതാ ക്രൂഡ് ഓയിലിന് പുറമെ കൂടുതല്‍ മേഖലയില്‍ രൂപയിലുള്ള വ്യാപാരം ശക്തമാക്കുകയാണ് ഇന്ത്യയും യുഎഇയും. സ്വർണം ഉള്‍പ്പെടേയുള്ള വസ്തുകള്‍ക്കാണ് ഇന്ത്യ രൂപയില്‍ പേയ്മെന്റ് നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള ചില ഇറക്കുമതികൾക്കായി യുഎഇ ഇതേ രൂപ തന്നെ ഉപയോഗിക്കുന്നതായും ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ നിന്നുള്ള രത്നങ്ങൾക്കും ആഭരണങ്ങൾക്കും ഇന്ത്യ തന്നെ നല്‍കുന്ന പണം യുഎഇ ഉപയോഗിക്കുകയാണെന്നാണ് പേര് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. 2022 ജൂലൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവതരിപ്പിച്ച പ്രത്യേക റുപ്പി വോസ്‌ട്രോ അക്കൗണ്ട് സംവിധാനം വഴിയാണ് തിരഞ്ഞെടുത്ത ചരക്കുകൾക്കായി ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരത്തിന്റെ രൂപ സെറ്റിൽമെന്റ് ചെയ്യുന്നത്. ഈ സംവിധാനത്തിന് കീഴിൽ പേയ്മെന്റ്, കയറ്റുമതി അല്ലെങ്കിൽ ഇറക്കുമതി തീർപ്പാക്കൽ ഇൻവോയ്‌സിന് ഇന്ത്യൻ രൂപ ഉപയോഗിക്കാം.

uae-modi

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ യുഎഇയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് രൂപയിൽ പണം നൽകുന്നത് ഒരു പ്രധാനപ്പെട്ട കാര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 2023 ഡിസംബറിൽ, ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി വർഷം തോറും 156.5 ശതമാനം ഉയർന്ന് 3.03 ബില്യൺ ഡോളറിലെത്തിയിരുന്നു. 2023-24 ലെ ആദ്യ ഒമ്പത് മാസത്തെ മൊത്തം തുക 35.95 ബില്യൺ ഡോളറായി. അതായത് 2022-23 ലെ അതേ കാലയളവിനേക്കാൾ 26.6 ശതമാനം കൂടുതൽ.

മേല്‍പ്പറഞ്ഞ കണക്കുകള്‍ക്ക് നേരെ വിപരീതമായി, 2023 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം ചരക്ക് ഇറക്കുമതി 7.9 ശതമാനം കുറഞ്ഞ് 505.15 ബില്യൺ ഡോളറായി. അതേ സമയം, ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 2023 ലെ അവസാന മാസത്തിൽ 14.1 ശതമാനം ഉയർന്ന് 2.90 ബില്യൺ ഡോളറിലെത്തി. എന്നാല്‍ 2023-24 ൽ ഇതുവരെയുള്ള കാലയളവില്‍ ഇത് 16.2 ശതമാനം ഇടിഞ്ഞ് 24.31 ബില്യൺ ഡോളറിലെത്തി.

ഉഭയകക്ഷി ഇടപാടുകൾ തീർപ്പാക്കുന്നതിന് അതത് പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിന് ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിന് 2023 ജൂലൈയിൽ ഇരു രാജ്യങ്ങളും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ധാരണാപത്രം അനുസരിച്ച്, ഇന്ത്യൻ രൂപയുടെയും എഇഡിയുടെയും (യുഎഇ ദിർഹം) ഉഭയകക്ഷി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രാദേശിക കറൻസി സെറ്റിൽമെന്റ് സിസ്റ്റം നിലവിൽ വരും കൂടാതെ എല്ലാ കറന്റ് അക്കൗണ്ട് ഇടപാടുകളും അനുവദനീയമായ മൂലധന അക്കൗണ്ട് ഇടപാടുകളും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+