കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് പാകിസ്താനില്‍ പുതിയ സൈനിക താവളം! യുഎസ്- പാക് തര്‍ക്കം മുതലെടുത്ത് ചൈന

Google Oneindia Malayalam News

ബെയ്ജിംഗ്: പാകിസ്താനും അമേരിക്കയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ സാമ്പത്തിക മെച്ചപ്പെടുത്താനുള്ള നീക്കവുമായി ചൈനയും പാകിസ്താനും. പാകിസ്താനില്‍ നാവിക സേനാ താവളം സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങള്‍ ഇരു രാജ്യങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചൈനീസ് ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്റെ ചബഹാര്‍ തുറമുഖത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാക് സൈനിക ആസ്ഥാനമാണ് പാകിസ്താന്‍ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

<strong>ചൈനയുടെ പുതിയ സൈനിക താവളം ജിബൂട്ടിയില്‍: ഇന്ത്യയുടെ ആശങ്കയ്ക്ക് അഞ്ച് കാരണങ്ങള്‍</strong>ചൈനയുടെ പുതിയ സൈനിക താവളം ജിബൂട്ടിയില്‍: ഇന്ത്യയുടെ ആശങ്കയ്ക്ക് അഞ്ച് കാരണങ്ങള്‍

പാകിസ്താനുള്ള സൈനിക സഹായം നിര്‍ത്തലാക്കുന്നതായുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്ന് പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ദൃഡമായിരുന്നു ഇതിന് പിന്നാലെയാണ് പാകിസ്താനിലെ സൈനിക താവളം ചൈന ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായി ചൈനീസ് ദിനപത്രം ഗ്ലോബല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 പാക് സൈനിക താവളം ചൈനയ്ക്ക്

പാക് സൈനിക താവളം ചൈനയ്ക്ക്

പാകിസ്താനിലുള്ള നാവിക സേനാ താവളം ചൈന ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ചൈനീസ് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ചബഹാര്‍ തുറമുഖത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാക് സൈനിക താവളം ചൈനയുടെ കൈകളിലെത്തുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ചൈനീസ് മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉഭയകക്ഷി വ്യാപാരത്തില്‍ ചൈനീസ് കറന്‍സികള്‍ അനുവദിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന് പിന്നാലെ 50 ബില്യണ്‍ മുതല്‍മുടക്കില്‍ ആരംഭിച്ച ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്കുള്ള നിക്ഷേപത്തുക പാകിസ്താന്‍ ഉയര്‍ത്തിയിരുന്നു.

 വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട്


പാകിസ്താനില്‍ രണ്ടാമത്തെ സൈനിക താവളം ആരംഭിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായി യുഎസ് ദിനപത്രം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദ്രമാര്‍ഗ്ഗങ്ങളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനീസ് നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

 ചാബഹാറിനും ഗള്‍ഫ് ഓഫ് ഒമാന്‍ അതിര്‍ത്തിക്കുമടുത്ത്

ചാബഹാറിനും ഗള്‍ഫ് ഓഫ് ഒമാന്‍ അതിര്‍ത്തിക്കുമടുത്ത്

ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത ചാബഹാര്‍ തുറമുഖത്തോട് അടുത്തുള്ള ജിവാനിയിലാണ് ചൈനീസ് സൈനിക താവളം ആരംഭിക്കുക. ഗള്‍ഫ് ഓഫ് ഒമാന്‍ അതിര്‍ത്തിയോടും ബലൂചിസ്താനിലെ ഗ്വാദര്‍ പ്രവിശ്യയ്ക്കും അടുത്തു കിടക്കുന്ന പ്രദേശത്താണ് ജിവാനി. ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേയ്ക്കുള്ള കയറ്റുമതിയ്ക്ക് വേണ്ടിയാണ് ചാബഹാര്‍ തുറമുഖത്തെ ഇരു രാജ്യങ്ങളും ഉപയോഗിച്ച് വരുന്നത്.

ട്രംപ് കൊടുത്തത് കിടിലന്‍ പണി

ട്രംപ് കൊടുത്തത് കിടിലന്‍ പണി


ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗങ്ങള്‍ നല്‍കുന്നുവെന്ന് പാകിസ്താനെ കുറ്റപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനുള്ള സൈനിക സഹായം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ യുഎസ് പാകിസ്താന് നല്‍കിയ 33 ബില്യണ്‍ ഡോളറിനുള്ള പ്രതിഫലമായി കുറേ കള്ളങ്ങള്‍ മാത്രമാണ് പാകിസ്താന്‍ തിരിച്ചുനല്‍കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. പുതുവര്‍ഷദിനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പിന്നീട് പാകിസ്താനുള്ള 1.15 ബില്യണ്‍ ഡോളറിന്‍റെ ധനസഹായവും കഴിഞ്ഞ ദിവസം യുഎസ് ഭരണകൂടം മരവിപ്പിച്ചിരുന്നു.

 ജിബൂട്ടിയില്‍ സൈനിക താവളം

ജിബൂട്ടിയില്‍ സൈനിക താവളം

ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജിബൂട്ടിയില്‍ സൈനിക താവളം ആരംഭിച്ചതിന് പിന്നാലെയാണ് ചൈന പാകിസ്താനില്‍ സൈനിക താവളം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിച്ചു വരുന്നതിനിടെയാണ് ജിബൂട്ടിയെന്ന കുഞ്ഞന്‍ രാജ്യത്ത് ചൈന സൈനിക താവളം ആരംഭിച്ചത്. ഇതിനെല്ലാം പുറമേ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീ ലങ്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ചൈനയുടെ സൈനിക സഖ്യവും ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.

 ആഫ്രിക്കന്‍ മുനമ്പില്‍ ജിബൂട്ടി

ആഫ്രിക്കന്‍ മുനമ്പില്‍ ജിബൂട്ടി

ഇന്ത്യയെ സമുദ്രമാര്‍ഗ്ഗമെത്തി ചൈനയ്ക്ക് ആക്രമിക്കാവുന്ന മാര്‍ഗ്ഗങ്ങളാണ് ഇതോടെ തെളിഞ്ഞവരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്ററെ അറ്റത്ത് ആഫ്രിക്കന്‍ മുനമ്പിലാണ് ജിബൂട്ടിയിലെ ചൈനീസ് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ആന്റി പൈറസി ഓപ്പേറഷനുകള്‍ക്ക് വേണ്ടിയാണ് താവളം ആരംഭിച്ചതെന്നാണ് ചൈനീസ് വാദം.

 ഹമ്പന്‍ടോട്ട തുറമുഖം

ഹമ്പന്‍ടോട്ട തുറമുഖം


ജിബൂട്ടിയ്ക്ക് പുറമേ 99 വര്‍ഷത്തെ കരാറിന്മേല്‍ ചൈന ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖവും നേരത്തെ കൈവശപ്പെടുത്തിയിരുന്നു. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് സമീപത്തുള്ള ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ 150 കോടി ഡോളര്‍ വിലയുള്ള ഓഹരികളാണ് ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്ക് ശ്രീലങ്ക കൈമാറിയിട്ടുള്ളത്. ചൈന മര്‍ച്ചന്‍റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിയ്ക്ക് 99 വര്‍ഷത്തെ പാട്ടക്കരാറിന്മേലാണ് തുറമുഖം കൈമാറിയിട്ടുള്ളത്. ഇതോടെ തുറമുഖത്തിന് സുരക്ഷയൊരുക്കാന്‍ മാത്രമായിരിക്കും ശ്രീലങ്കയ്ക്ക് അവകാശമുണ്ടാകുക. ചൈനയുടെ പിന്തുണയോടെ ഹമ്പന്‍ടോട്ട കേന്ദ്രീകരിച്ച് തന്‍റെ മണ്ഡലം വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണ് മഹീന്ദ്ര രാജ് പക്സെ ഹമ്പന്‍ടോട്ട തുറമുഖവും വിമാനത്താവളവും പണി കഴിപ്പിച്ചത്.

 കരാര്‍ മാനദണ്ഡങ്ങള്‍

കരാര്‍ മാനദണ്ഡങ്ങള്‍

1.1 ബില്യണ്‍ ഡോളറിനാണ് കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. ചൈനയ്ക്ക് സൈനികാവശ്യങ്ങള്‍ക്ക് വേണ്ടി തുറമുഖം വിട്ടുനല്‍കിലെന്നും വാണിജ്യാവശ്യങ്ങള്‍ക്ക് മാത്രമായാണ് നല്‍കുകയെന്നും ഉറപ്പുനല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനയും ശ്രീലങ്കയും കരാര്‍ ഒപ്പുവയ്ക്കുന്നത്. മാസങ്ങളോളം നീണ്ട പ്രതിപക്ഷത്തിന്‍റേയും വിവിധ കക്ഷികളുടേയും പ്രതിഷേധത്തിനൊടുവിലാണ് ഭേദഗതി ചെയ്ത കരാറില്‍ ജൂണ്‍ 29ന് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുന്നത്. വാണിജ്യാവശ്യത്തിന് വേണ്ടിയാണ് ചൈന മര്‍ച്ചന്‍റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിയ്ക്ക് ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ നടത്തിപ്പ് ചുമതല കൈമാറിയിട്ടുള്ളതെന്ന് ശ്രീലങ്കന്‍ പോര്‍ട്ട്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സൈനിക വിന്യാസത്തിനുള്ള സാഹചര്യമുണ്ടാകില്ലെന്നാണ് സൂചന. സൈനികാവശ്യത്തിന് തുറമുഖം ചൈനയ്ക്ക് വിട്ടുനല്‍കില്ലെന്ന് ശ്രീലങ്ക ചൈനയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ചരക്കുനീക്കത്തിന്‍റെ ഏറിയ പങ്കും ശ്രീലങ്ക വഴിയാണെന്നിരിക്കെ കരാര്‍ ഏറ്റവുമധികം തിരിച്ചടിയാവുന്നത് ഇന്ത്യയ്ക്കായിരിക്കും.

 കടക്കെണിയ്ക്കൊടുവില്‍

കടക്കെണിയ്ക്കൊടുവില്‍

മഹീന്ദ രാജ്പക്സെ ശ്രീലങ്കന്‍ പ്രസിഡന്‍റായിരിക്കെ ചൈനയില്‍ നിന്ന് വായ്പ വാങ്ങിയ തുക കൊണ്ടായിരുന്നു ഹമ്പന്‍ടോട്ട തുറമുഖം പണികഴിപ്പിട്ടത്. തുറമുഖം പിന്നീട് വലിയ സാമ്പത്തിക ബാധ്യതയായതോടെയാണ് കടം നികത്താനാകാതെ തുറമുഖത്തിന്‍റെ നടത്തിപ്പ് ചൈനീസ് കമ്പനിയിക്ക് തീറെഴുതി നല്‍കേണ്ടിവന്നത്. തുറമുഖം നിര്‍മാണം ഉള്‍പ്പെടെ 500 കോടിയോളം ഡോളറാണ് ചൈനയില്‍ നിന്ന് ശ്രീലങ്ക വാങ്ങിയിട്ടുള്ളത്. 2009ലെ ആഭ്യന്തര യുദ്ധത്തിനൊടുവില്‍ എല്‍ടിടിഇ തലവന്‍ വേലുപ്പിള്ളൈ പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെയാണ് യുദ്ധം മൂലം തകര്‍ന്ന രാജ്യത്തെ പുനഃരുദ്ധരിക്കുന്നതിനായി കോടിക്കണക്കിന് ഡോളര്‍ ചൈനയില്‍ നിന്ന് കടംവാങ്ങാന്‍ ശ്രീലങ്ക നിര്‍ബന്ധിരാവുന്നത്. കടം വാങ്ങിയ പണം കൊണ്ട് സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ റോഡുകളും വിമാനത്താവളങ്ങളും പണിത ശ്രീലങ്ക ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. എന്നാല്‍ ഇതില്‍ നിന്നൊന്നും വരുമാനം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ശ്രീലങ്ക കടക്കെണിയില്‍ അകപ്പെടുകയായിരുന്നു.

 ഹമ്പന്‍ടോട്ട തുറമുഖം

ഹമ്പന്‍ടോട്ട തുറമുഖം

ഇന്ത്യന്‍ മഹാസമുദ്രത്തിന് അഭിമുഖമായി ശ്രീലങ്കയുടെ സൗത്ത് വെസ്റ്റ് തീരത്താണ് ഹമ്പന്‍ടോട്ട തുറമുഖം സ്ഥിതി ചെയ്യുന്നത്. കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലേയ്ക്കുള്ള കപ്പലുകള്‍ കടന്നുപോകുന്നത് ഹമ്പന്‍ടോട്ട വഴിയാണ്. ശ്രീലങ്ക കടക്കെണിയിലായതോടെ തുറമുഖം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് കുറച്ചുവര്‍ഷങ്ങളായി ചൈന നടത്തിവരുന്നത്.

 സൈനിക താവളം സ്ഥാപിക്കും!!

സൈനിക താവളം സ്ഥാപിക്കും!!


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനിക താവളം സ്ഥാപിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്ന ചൈനയ്ക്ക് ഹമ്പന്‍ടോട്ട തുറമുഖത്തിന്‍റെ നിയന്ത്രണം ലഭിക്കുന്നതോടെ സൈനിക താവളമാക്കി മാറ്റാനാണ് ലക്ഷ്യം. നേരത്തെ ജിബൂട്ടിയിലെ ഏദനിലും ഇന്ത്യന്‍ മഹാസമുദ്രത്തിന് അഭിമുഖമായി ചൈന സൈനിക താവളം ആരംഭിച്ചിരുന്നു. എന്നാല്‍ സൈനിക താവളം ആരംഭിക്കില്ലെന്ന് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയ്ക്ക് ഉറപ്പുലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ മ്യാന്‍മറും പാകിസ്താനും സ്വീകരിച്ച നിലപാട് തന്നെയാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. വിദേശരാജ്യത്തിന് സൈനിക താവളം നിര്‍മിക്കാന്‍ അനുവദിക്കില്ല എന്നതായിരുന്നു ഇരു രാജ്യങ്ങളും സ്വീകരിച്ച നിലപാട്. നേരത്തെ 2014ല്‍ ഹമ്പന്‍ടോട്ടയ്ക്ക് സമീപം ചൈനീസ് അന്തര്‍വാഹിനികള്‍ എത്തിയ സംഭവം ഇന്ത്യ ശ്രീലങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

English summary
US President Donald Trump's recent outburst on Pakistan will further boost economic and defence ties between Beijing and Islamabad, including China acquiring a Pakistani military base close to Iran's Chabahar port, an official media report said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X