കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ തൊഴില്‍മേഖലയില്‍ വന്‍മാറ്റം; വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍!! പ്രവാസികള്‍ക്ക് തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
വനിതകൾ നിരത്തിലിറങ്ങിയാൽ പ്രവാസികൾക്കും തിരിച്ചടിയാകും | Oneindia Malayalam

റിയാദ്: സൗദി അറേബ്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇരട്ടിയാകുന്നു. ലൈസന്‍സ് ലഭിച്ച വനിതകള്‍ ടാക്‌സി ഡ്രൈവര്‍ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാക്‌സി ഡ്രൈവര്‍മാരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി സ്ത്രീകള്‍ സര്‍വീസ് രംഗത്തുള്ള സംഘടനകളുമായി രേഖകള്‍ ഒപ്പുവച്ചു.

യാത്രക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളായതുകൊണ്ടുതന്നെ സ്ത്രീകള്‍ ഡ്രൈവര്‍മാരാകുന്നത് സുരക്ഷ വര്‍ധിപ്പിക്കുമെന്ന കാഴ്ചപ്പാടുമുണ്ട്. പക്ഷേ, ഈ മാറ്റം കൂടുതല്‍ തിരിച്ചടിയാകുക മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ്. സൗദിയില്‍ ഒട്ടേറെ പ്രവാസികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. സൗദിയിലെ മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ....

ജോലി തേടി വനിതകള്‍

ജോലി തേടി വനിതകള്‍

കഴിഞ്ഞാഴ്ചയാണ് സൗദിയില്‍ വനിതകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ അവര്‍ ഡ്രൈവര്‍മാരായി ജോലി തേടാനുള്ള ശ്രമത്തിലാണ്. സാധാരണ സൗദിയില്‍ പുരുഷന്‍മാര്‍ മാത്രമാണ് ഡ്രൈവിങ് ജോലി രംഗത്തുണ്ടായിരുന്നത്. കൂടുതല്‍ പ്രഫഷണല്‍ ഡ്രൈവര്‍മാരും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യക്കാരാണ്.

പുരുഷന്‍മാരും തയ്യാറാകുന്നു

പുരുഷന്‍മാരും തയ്യാറാകുന്നു

സൗദി പുരുഷന്‍മാര്‍ ഈ മേഖലയില്‍ അടുത്തകാലം വരെ കുറവായിരുന്നു. തരംതാണ ജോലിയായിട്ടാണ് അവര്‍ ഡ്രൈവിങിനെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ സാഹചര്യം മാറുകയാണ്.

വൈമനസ്യം സ്വാഭാവികം

വൈമനസ്യം സ്വാഭാവികം

ജനങ്ങളുടെ കാഴ്ചപ്പാട് മാറുമെന്നും മാറ്റം വരുമ്പോള്‍ തുടക്കത്തില്‍ അതിനോട് യോജിക്കാന്‍ വൈമനസ്യം കാണുക്കുന്നത് സ്വാഭാവികമാണെന്നും ലൈസന്‍സ് എടുത്ത അമ്മാല്‍ ഫര്‍ഹാത്ത് വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു. അമേരിക്കയുടെയും സൗദിയുടെയും ഡ്രൈവിങ് ലൈസന്‍സുള്ള ബിരുദാനന്തര ബിരുദ ധാരിയാണ് ഫര്‍ഹാത്ത്.

രജിസ്‌ട്രേഷന്‍ വര്‍ധിച്ചു

രജിസ്‌ട്രേഷന്‍ വര്‍ധിച്ചു

സൗദിയിലെ കാര്‍ സര്‍വീസ് ഏജന്‍സിയായ കരീമില്‍ ഡ്രൈവറാകാന്‍ തയ്യാറാണെന്ന് കാണിച്ച ഫര്‍ഹാത്ത് കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. യൂബറിന് വെല്ലുവിളിയായി സൗദിയിലുള്ള ഏജന്‍സിയാണ് കരീം. നിരവധി സ്ത്രീകളാണ് കരീമുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. പുതിയ വരുമാന മാര്‍ഗമായിട്ടാണ് യുവതികള്‍ ഡ്രൈവിങിനെ കാണുന്നത്.

 ജോലിക്കെടുക്കുമെന്ന് ഏജന്‍സി

ജോലിക്കെടുക്കുമെന്ന് ഏജന്‍സി

സ്ത്രീകളെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കരീം സഹസ്ഥാപകനായ അബ്ദുല്ല ഇല്യാസ് പറയുന്നു. 70 ശതമാനം സൗദിക്കാര്‍ക്കും സര്‍ക്കാര്‍ തൊഴില്‍ കൊടുക്കുമായിരുന്നു മുമ്പ്. എന്നാല്‍ എണ്ണവിലയിലെ മാറ്റങ്ങളും സാമ്പത്തിക വെല്ലുവിളികളും കാര്യങ്ങള്‍ അവതാളത്തിലാക്കി. ഇതോടെ ജോലി തേടുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്നും അബ്ദുല്ല ഇല്യാസ് പറയുന്നു.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 2000 സ്ത്രീകള്‍ ജോലി ചെയ്യാന്‍ തയ്യാറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കരീം ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. 500 ഓളം സ്ത്രീകള്‍ തങ്ങളെയും സമീപിച്ചുവെന്ന് യൂബറും അറിയിച്ചു. ഡ്രൈവിങ് മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന കാഴ്ചയാണിപ്പോള്‍. പുരുഷന്‍മാരും താല്‍പ്പര്യം പ്രകടിപ്പിച്ചെത്തുന്നുണ്ട്.

യാത്രക്കാര്‍ കൂടുതല്‍ സ്ത്രീകള്‍

യാത്രക്കാര്‍ കൂടുതല്‍ സ്ത്രീകള്‍

കൂടുതലും യുവാക്കളാണെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ഒന്നര ലക്ഷം യുവാക്കള്‍ യൂബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കരീമില്‍ 170000 പേരും. യൂബറിനെ യാത്രയ്ക്ക് ആശ്രയിക്കുന്നവരില്‍ 80 ശതമാനം സ്ത്രീകളാണ്. കരീമില്‍ 70 ശതമാനം യാത്രക്കാരും സ്ത്രീകളാണ്. ഈ സാഹചര്യത്തിലാണ് അവര്‍ വനിതാ ഡ്രൈവര്‍മാരെ പരിഗണിക്കുന്നതും.

വനിതാ യാത്രക്കാര്‍ക്ക് വനിതാ ഡ്രൈവര്‍മാര്‍

വനിതാ യാത്രക്കാര്‍ക്ക് വനിതാ ഡ്രൈവര്‍മാര്‍

യാത്രക്കാര്‍ക്ക് ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് യൂബര്‍ പറയുന്നു. വനിതാ ഡ്രൈവര്‍മാര്‍ വേണമന്ന് വനിതാ യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ സൗകര്യം ഒരുക്കുമെന്ന് യൂബര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ കുറവാണെന്നും അവര്‍ പറഞ്ഞു.

കടുത്ത തീരുമാനങ്ങള്‍ക്ക് കാരണം

കടുത്ത തീരുമാനങ്ങള്‍ക്ക് കാരണം

വനിതകള്‍ക്ക് ഡ്രൈവിങ് നിരോധനമുണ്ടായിരുന്ന ഒടുവിലെ രാജ്യമാണ സൗദി. അടുത്തിടെയാണ സൗദി നിരോധനം നീക്കിയത്. പല നിയന്ത്രങ്ങളും സൗദി എടുത്തു മാറ്റുകയാണ്. രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങള്‍. ഇനിയും പരിഷ്‌കാരം നടപ്പാക്കിയില്ലെങ്കില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്ന് ഭരണകൂടം ആശങ്കപ്പെടുന്നു.

സാവധാനം വരുന്നു

സാവധാനം വരുന്നു

ഉന്നത വിദ്യാഭ്യാസം നേടിവര്‍ വരെ സൗദിയില്‍ ജോലിയില്ലാതെ അലയുന്ന കാഴ്ചയാണിപ്പോള്‍. തുടര്‍ന്നാണ് സ്വദേശിവല്‍ക്കരണം വേഗത്തിലാക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. മൊബൈല്‍ ഷോപ്പുള്‍പ്പെടെയുള്ള പല സ്വകാര്യമേഖലകളിലും സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു. മാളുകളില്‍ ഘട്ടങ്ങളായി നടപ്പാക്കി വരികയാണ്.

 ആശങ്കയും ആശ്വാസവും

ആശങ്കയും ആശ്വാസവും

എന്നാല്‍ ഇതെല്ലാം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന വിവരങ്ങളാണ്. കാരണം ഒട്ടേറെ പ്രവാസികളാണ സൗദിയില്‍ ഡ്രൈവിങ് ്‌രംഗത്തും മറ്റും ജോലി ചെയ്യുന്നത്. പക്ഷേ, എല്ലാ സ്ത്രീകളും ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ തയ്യാറാകുന്നില്ല എന്ന വിവരവും പുറത്തുവന്നിരുന്നു. 2020 ആകുമ്പോള്‍ മാത്രമേ പകുതിയെങ്കിലും വനിതകള്‍ ലൈസന്‍സ് സ്വന്തമാക്കൂവെന്നാണ് വിവരം.

ആരാണ് പിജെ കുര്യന്റെ പിന്‍ഗാമി; തങ്ങളില്ലെന്ന് ബിജെപി, കോണ്‍ഗ്രസ് വേണ്ടെന്ന് തൃണമൂല്‍, സാധ്യത ഇങ്ങനെആരാണ് പിജെ കുര്യന്റെ പിന്‍ഗാമി; തങ്ങളില്ലെന്ന് ബിജെപി, കോണ്‍ഗ്രസ് വേണ്ടെന്ന് തൃണമൂല്‍, സാധ്യത ഇങ്ങനെ

English summary
After Driving Ban Ends, Saudi Women See New Job as Drivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X