Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വീണ്ടും പരിഷ്‌കാരം; വധശിക്ഷയില്‍ ഇളവ്, ചാട്ടവാറടി ഒഴിവാക്കി, പുതിയ തീരുമാനങ്ങള്‍ അറിയാം

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടം നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. വധശിക്ഷ ഉള്‍പ്പെടെയുള്ള നിയമങ്ങളിലാണ് ഇളവുകള്‍ കൊണ്ടുവരുന്നത്. ചാട്ടവാറടി ശിക്ഷ റദ്ദാക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷയില്‍ ഇളവ് വരുത്തുന്നത്. സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനങ്ങള്‍.

Recommended Video

cmsvideo
    സൗദിയില്‍ വീണ്ടും പരിഷ്‌കാരം;പുതിയ തീരുമാനങ്ങള്‍ അറിയാം | Oneindia Malayalam

    കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലാണ് പരിഷ്‌കരണ നടപടികള്‍ പുരോഗമിക്കുന്നത്. വധശിക്ഷയില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സംബന്ധിച്ച് സൗദിയിലെ മനുഷ്യാവകാശ കമ്മീഷനാണ് അറിയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

    ഇളവ് ഇങ്ങനെ

    ഇളവ് ഇങ്ങനെ

    പ്രായപൂര്‍ത്തിയാകാത്ത വേളയില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുഎന്‍ കണ്‍വെന്‍ഷനില്‍ സൗദി അറേബ്യയും ഒപ്പുവച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചത്.

    2019ല്‍ 184 വധശിക്ഷകള്‍

    2019ല്‍ 184 വധശിക്ഷകള്‍

    2019ല്‍ 184 വധശിക്ഷകള്‍ സൗദി അറേബ്യയില്‍ നടപ്പാക്കിയെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്. ഇതില്‍ ഒരു പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ചെയ്ത കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ് ശിക്ഷിക്കപ്പെട്ടത്. വധശിക്ഷ ഒഴിവാക്കണമെന്ന നിലപാടുള്ള ഒട്ടേറെ സംഘടനകള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദി വധശിക്ഷയില്‍ ഇളവ് വരുത്തണമെന്ന് ഇവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

    പത്ത് വര്‍ഷം തടവ്

    പത്ത് വര്‍ഷം തടവ്

    പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇനി സൗദിയില്‍ വധശിക്ഷയുണ്ടാകില്ല. പകരം പരമാവധി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിക്കും. ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരികയെന്നും സൗദിയുടെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അവ്വദ് അലവ്വദ് അറിയിച്ചു.

    ഒട്ടേറെ പരിഷ്‌കാരങ്ങള്‍

    ഒട്ടേറെ പരിഷ്‌കാരങ്ങള്‍

    സമീപകാലത്ത് ഒട്ടേറെ പരിഷ്‌കാരങ്ങളാണ് സൗദി അറേബ്യന്‍ ഭരണകൂടം നടപ്പാക്കിയത്. മിക്കതും അന്താരാഷ്ട്രതലത്തില്‍ കൈയ്യടി നേടുകയും ചെയ്തു. കൊറോണ രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പരിഷ്ാകരങ്ങളും പ്രശംസ പിടിച്ചുപറ്റി. വിദേശികളെ നാട്ടിലെത്തിക്കുന്നതിനുള്ള സഹായവും എല്ലാവര്‍ക്കും സൗജന്യ ചികില്‍സയും രാജാവ് വാഗ്ദാനം ചെയ്തതില്‍ ചിലതായിരുന്നു.

    നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിക്ഷ

    നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിക്ഷ

    സൗദി അറേബ്യയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിക്ഷാ രീതിയാണ് ചാട്ടവാറടി. ഈ ശിക്ഷാ രീതി ഒഴിവാക്കാനാണ് തീരുമാനം. ചാട്ടവാറടക്ക് പകരം മറ്റുചില ശിക്ഷകളാകും പ്രതികള്‍ക്ക് ലഭിക്കുക. സൗദി സുപ്രീംകോടതിയുടെ ജനറല്‍ കമ്മീഷനാണ് സുപ്രധാന പരിഷ്‌കാരം നടപ്പാക്കുന്നത്. ഈ മാസം മുതല്‍ തന്നെ പുതിയ പരിഷ്‌കാരം നടപ്പാക്കുമെന്നാണ് കരുതുന്നത്.

    ജയില്‍ ശിക്ഷയോ പിഴയോ

    ജയില്‍ ശിക്ഷയോ പിഴയോ

    ചാട്ടവറടിക്ക് പകരമായി ജയില്‍ ശിക്ഷയോ പിഴയോ ആണ് ഇനി വിധിക്കുക. അല്ലെങ്കില്‍ ഇവ രണ്ടും വിധിക്കും. നേരത്തെ മയക്ക് മരുന്ന്, പീഡന കേസില്‍ പിടിയിലായവര്‍ക്ക് സൗദിയില്‍ ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്നു. ഇതിനെതിരെ ചില പാശ്ചാത്യ മനുഷ്യവകാശ സംഘടനകള്‍ രംഗത്തുവരികയും ചെയ്തു. തുടര്‍ന്നാണ് പരിഷ്‌കരണം നടപ്പാക്കിയതെന്നാണ് വിവരം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+