Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ചാരക്കേസ്: ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ തിരിച്ചുവിളിക്കുന്നു,

ചാരപ്രവൃത്തിയില്‍ പങ്കുള്ള ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ അറസ്റ്റിലായ മെഹ്മൂദ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു

ഇസ്ലാമാബാദ്: ചാരപ്രവൃത്തിയ്ക്ക് പിടിയിലായ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് ഇന്ത്യ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഉദ്യോഗസ്ഥരെ പാകിസ്താന്‍ തിരികെ വിളിക്കുന്നു. ദില്ലിയിലെ പാക് ഹൈക്കമ്മീഷനില്‍ നിയമിച്ചിട്ടുള്ള നാല് ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചിട്ടുള്ളത്. ചാരപ്രവൃത്തിയില്‍ പങ്കുള്ള ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ അറസ്റ്റിലായ മെഹ്മൂദ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം. വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങളും ദില്ലി പൊലീസ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു.

കമേഴ്‌സ്യല്‍ കൗണ്‍സിലര്‍ സയിദ് ഫുറുഖ് ഹബീബ്, സെക്രട്ടറിമാരായ ഖദീം ഹുസ്സൈന്‍, മുദാസിര്‍ ചീമ, ഷാഹിദ് ഇഖ്ബാല്‍ എന്നിവരുടെ പേരുകളാണ് അക്തര്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവില്ലാത്തതാണ് നടപടിയെടുക്കുന്നതിന് ഇന്ത്യയക്ക് വിലങ്ങു തടിയായത്.

പാകിസ്താനിലേക്ക് മടങ്ങി

പാകിസ്താനിലേക്ക് മടങ്ങി

രാജ്യം വിട്ടുപോകാന്‍ ഇന്ത്യ ആവശ്യപ്പെട്ട പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തര്‍ കഴിഞ്ഞ ആഴ്ച തന്നെ ഇസ്ലാമാബാദിലേക്ക് തിരിച്ചുപോയിരുന്നു. പാക് ദിനപത്രമായ ദി ഡോണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്തര്‍ വാക്കുമാറ്റി

അക്തര്‍ വാക്കുമാറ്റി

ദില്ലി പൊലീസ് പിടികൂടിയ ശേഷം എഴുത്തി തയ്യാറാക്കിയ മൊഴി തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയായിരുന്നുവെന്നും അതില്‍ നാല് പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പേരുകളും ഐഎസ്‌ഐയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നുവെന്നുമാണ് അക്തര്‍ ഇസ്ലാമാബാദിലെത്തിയ ശേഷം അക്തര്‍ നല്‍കിയ വിവരം.

വീട്ടിലേക്ക് മടങ്ങുംവഴി

വീട്ടിലേക്ക് മടങ്ങുംവഴി

നിസാമുദ്ദീന്‍ ഷ്രൈനിലുള്ള വീട്ടിലേയ്ക്ക് മടങ്ങുംവഴി ദില്ലി മൃഗശാലയ്ക്ക് സമീപത്തുവച്ചാണ് പൊലീസ് അറസ്റ്റുചെയ്യുന്നതെന്നും, തന്റെ മൊഴി പൊലീസ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അക്തര്‍ പറയുന്നു.

ഇന്ത്യ- പാക് സംഘര്‍ഷത്തിന്

ഇന്ത്യ- പാക് സംഘര്‍ഷത്തിന്

ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനാണ് ഇന്ത്യ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് പാകിസ്താന്‍ അധികൃതര്‍ കരുതുന്നത്. ഇന്ത്യ നടത്തിയത് പ്രകോപനപരമായ നീക്കമായിപ്പോയി എന്നാണ് പാക് ഹൈക്കമ്മീഷന്‍ ഉദ്യോസ്ഥരുടെ വാദം.

 അറസ്റ്റും വെളിപ്പെടുത്തലും

അറസ്റ്റും വെളിപ്പെടുത്തലും

ഒക്ടോബര്‍ 26നാണ് ദില്ലി മൃഗശാലയ്ക്ക് സമീപത്തുവച്ച് മെഹ്മൂദ് അക്തറിനേയും രണ്ട് രാജസ്ഥാന്‍ സ്വദേശികളെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഐഎസ്‌ഐ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്ന അക്തറിന്റെ പക്കല്‍ നിന്ന് ഇന്ത്യയുടെ സൈനിക രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു.

 പങ്ക് ഇന്ത്യന്‍ പൗരന്മാര്‍ക്കും

പങ്ക് ഇന്ത്യന്‍ പൗരന്മാര്‍ക്കും

അക്തറിനൊപ്പം ദില്ലിയില്‍ നിന്ന് അറസ്റ്റിലായ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. ഇതിന് പുറമേ അക്തറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി എം പി മുനവ്വറുല്‍ സലീമിന്റെ സഹായി ഫര്‍ഹാത്ത് ഖാനെയും ദില്ലി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി പാക് ഐഎസ്‌ഐയ്ക്ക് ഇന്ത്യയെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ഖാനായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+