ആദ്യമായി ജോലി കിട്ടി, ആ സന്തോഷത്തിൽ ലോട്ടറി എടുത്തു; എഞ്ചിനീയറെ തേടി ഇരട്ടി ഭാഗ്യം
ഒരു മനുഷ്യന്റെ ജീവിതത്തിൽ രണ്ട് സന്തോഷങ്ങൾ ഒരേസമയം വന്നാലോ അത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ മനുഷ്യന്റെ ജീവിതത്തിലേക്ക് ഭാഗ്യം വന്നുചേർന്നത്. ആദ്യം പുതിയ ജോലിയുടെ രൂപത്തിലാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ ഇദ്ദേഹത്തെ തേടി ഭാഗ്യം വന്നെത്തിയത്. എന്നാൽ അത് ഒരു നിമിത്തമായിരുന്നു, ഭാഗ്യം തന്റെ ജീവിത്തതിൽ ഉണ്ടെന്ന് യുവാവിന് തോന്നി. എന്നാൽ അതൊന്ന് പരീക്ഷിക്കാ തന്നെ ഇദ്ദേഹം തീരുമാനിച്ചു.
പൊതുവേ ലോട്ടറി എടുക്കുന്ന ആളല്ല ഇദ്ദേഹം. എന്നാൽ തന്റെ കൂടെ ഭാഗ്യമുണ്ടെന്ന് തോന്നിയകുകൊണ്ട് തന്നെ ഇദ്ദേഹം ലോട്ടറി എടുത്തു. ബിസിയിലെ നോർത്ത് വാൻകൂവറിൽ നിന്നുള്ള സൈമൺ പ്ല്യൂ ആണ് പുതിയ സ്ഥാനത്ത് നിയമിക്കപ്പെട്ടതിന് ശേഷം തന്റെ ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതിയത്. എന്നാൽ അത് ഇദ്ദേഹത്തിന് ഭാഗ്യമായി വന്നുചേർന്നു. ദോലി ലഭിച്ച സന്തോഷം തീരുംമുമ്പേ ലോട്ടറിയിലൂടേയും ഇദ്ദേഹത്തിനെ തേടി ഭാഗ്യമെത്തി.

അദ്ദേഹം ലിൻ വാലിയിലെ സേഫ്‌വേയിൽ നിർത്തി ലോട്ടോ 6/49 ടിക്കറ്റ് എടുത്തു. 2023 മാർച്ച് 29 ലെ നറുക്കെടുപ്പിൽ $5 മില്യൺ ലോട്ടോ 6/49 ക്ലാസിക് ജാക്ക്പോട്ട് നേടി. "പുതിയ ജോലി ആഘോഷിക്കാൻ ഞാൻ ഒരു ലോട്ടറി ടിക്കറ്റും ഒരു കുപ്പി ഷാംപെയ്‌നും വാങ്ങി," പ്ല്യൂ വിശദീകരിച്ചു. "നറുക്കെടുപ്പ് ആ രാത്രിയായിരുന്നു, അപ്പോൾ തന്നെ ഫലം അറിഞ്ഞു, ഫലം വന്നപ്പോൾ അതിൽ ഞാൻ സമ്മാനം നേടി.
ഉടൻ തന്നെ ഞാൻ ഭാര്യയോട് നമുക്ക് ആഘോഷിക്കാനായി മറ്റൊന്ന് കൂടിയുണ്ടെന്ന് പറഞ്ഞു." എന്തായാലും ഈ യുവാവിന്റെ കൂടെ ഭാഗ്യം ഉണ്ടെന്ന് മനസ്സിലായി. പക്ഷേ ഇത്ര വലിയ വിജയം നേടിയിട്ടും തനിക്ക് ലഭിച്ച ജോലി ഉപേക്ഷിക്കാൻ പ്ലൂ തീരുമാനിച്ചിട്ടില്ല. ജോലിയിൽ തുടരാൻ തന്നെയാണ് ഇദ്ദേഹം തീരുമാനിച്ചത്.
അതേസമയം, ലോട്ടറി അടിക്കുന്നത് ഭാഗ്യം മൂലം മാത്രം അല്ല ചില ടിപ്പുകൾ കൂടി ഉണ്ടെന്നാണ് ഒര ഗണിത ശാസ്ത്രജ്ഞൻ പറയുന്നത്. ''നിങ്ങൾ തിരഞ്ഞെടുക്കുന്ന കൃത്യമായ സംഖ്യകൾ എങ്ങനെ തിരഞ്ഞെടുക്കുമെന്നതിനെക്കുറിച്ചുള്ള ചില തന്ത്രങ്ങളിലൂടെ നിങ്ങൾക്ക് വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ പോകുന്നില്ല,'' ഗരിബാൾഡി WIRED-നോട് പറഞ്ഞു. പകരം, ജനപ്രിയമല്ലാത്ത നമ്പറുകളുള്ള ടിക്കറ്റുകൾ വാങ്ങാനും ഏറ്റവും കുറവ് വിൽക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാനും അദ്ദേഹം പറയുന്നു.
രണ്ടാമതായി, തുടർച്ചയായ സംഖ്യകൾ തിരഞ്ഞെടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു, ഓരോ തവണയും ഫ്ലോറിഡ ലോട്ടറിയിൽ നാല് തവണ 1 മില്യൺ ഡോളറിന് മുകളിൽ വിജയിച്ച ഒരാളുടെ ഉദാഹരണം പറഞ്ഞു. അതിൽ ഒന്ന് , 2018 ൽ മരിച്ച റിച്ചാർഡ് ലുസ്റ്റിഗ്, കൂടുതൽ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നതിനായി തന്റെ വിജയങ്ങൾ വീണ്ടും നിക്ഷേപിച്ചു.
കൈകൊണ്ട് തിരഞ്ഞെടുത്ത സീക്വൻഷ്യൽ നമ്പറുകൾ ഉപയോഗിച്ചുവെന്നും എല്ലായ്‌പ്പോഴും ഒരേ നമ്പറുകൾ ഉപയോഗിച്ചെന്നും പറഞ്ഞു.''നിങ്ങൾ നിങ്ങളുടെ നമ്പറുകൾ തിരഞ്ഞെടുക്കുന്ന ടിക്കറ്റ് നോക്കുകയാണെങ്കിൽ, ആ ടിക്കറ്റിലെ നമ്പറുകളുടെ ഒരു കോളം മാത്രം എടുക്കരുത്, ഉദാഹരണത്തിന്, ചില ആളുകൾ അത് ചെയ്യും,'' ഗരിബാൾഡി പറഞ്ഞു.












Click it and Unblock the Notifications