കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ നിരോധനത്തിന് ശേഷം ജെയ്ഷെ മുഹമ്മദിന് പുതിയ പേര്: മസൂദ് അസ്ഹറിനെ സുരക്ഷിതമാക്കി പാകിസ്താന്‍!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ശേഷവും ഭീകര സംഘടനാ പ്രവര്‍ത്തനങ്ങളുമായി ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. തലവന്‍ മൗലാനാ മസൂദ് അസ്ഹര്‍ ജെയ്‌ഷെ ഇ മുഹമ്മദിന്റെ നേതൃത്വത്തില്‍ പുതിയ പേരില്‍ തുടരുകയാണെന്ന് ഇന്റലിജന്‍സ് ഏജന്‍സിയാണ് വ്യക്തമാക്കിയത്. നിരോധം മറികടക്കാന്‍ പാകിസ്താന്‍ ആ സംഘടനയുടെ പേര് മാറ്റിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ലഷ്‌കര്‍-ഇ-ത്വയ്ബയുടെ കാര്യത്തിലും നേരത്തെ ഇങ്ങനെയായിരുന്നെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

തോല്‍വി ഉറപ്പിച്ച് പി രാജീവ്? എറണാകുളത്ത് ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് സിപിഐ, തോല്‍വി ഉറപ്പിച്ച് പി രാജീവ്? എറണാകുളത്ത് ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് സിപിഐ,

ലഷ്‌കര്‍-ഇ-തൊയ്ബയുടെ സാമ്പത്തിക സംഘടനയായ ജമാഅത്ത് ഉദ്-ദവയെ നിരോധിച്ചതിനെ തുടര്‍ന്ന് അത് മറികടക്കാന്‍ ഫലാഹ്-ഇ-ഇന്‍സാനിയത്ത് വീണ്ടും പുനര്‍നാമകരണം ചെയ്തിരുന്നു. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയെ ഇപ്പോള്‍ ജെയ്‌ഷെ-ഇ മുക്തി എന്നാണ് പുനര്‍നാമകരണം ചെയ്തിട്ടുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ അസര്‍ ഇടപെടുന്നുണ്ടെങ്കിലും പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കണമെന്ന് പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 നിരോധനത്തിന് മുമ്പ് നടന്നത്

നിരോധനത്തിന് മുമ്പ് നടന്നത്

നിരോധനത്തിനു മുമ്പായി ഐഎസ്‌ഐ നാല് തവണ അസ്ഹറിന്റെ താമസം മാറ്റിയിരുന്നതായി ഇന്റലിജന്‍സ് പറയുന്നു. പാകിസ്താന്‍ അസഹറിനെ അവരുടെ സമ്പാദ്യമായി കണക്കാക്കുന്നിടത്തോളം അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും അയാള്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങള്‍ പഴയ പോലെ തുടരാനാകില്ല. പാകിസ്താന് മേല്‍ കടുത്ത സമ്മര്‍ദ്ദമുള്ളതിനാല്‍ അയാളെ എപ്പോഴും പരിശോധനയുടെ നിഴലില്‍ നിര്‍ത്താനും സാധിക്കും.

 ഭീകരസംഘടനകളുടെ പിന്തുണ

ഭീകരസംഘടനകളുടെ പിന്തുണ


എല്ലാ കാലത്തും പുതിയ സംഘടനകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് പാകിസ്താന്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ഉദാഹരണത്തിന്, ജമാഅത് ഉദ്-ദവായ്‌ക്കെതിരെ രാജ്യാന്തര സമ്മര്‍ദം നേരിട്ടപ്പോള്‍ പാക്കിസ്ഥാന്‍ അവരുടെ ഓഫീസ് പൂട്ടിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ജെയുഡി ഫലാഹ്-ഇ-ഇന്‍സാനിയത്ത് എന്ന പുതിയ പേരില്‍ രൂപീകരിച്ചു. ജെയ്ഷ് ഇ മുഹമ്മദ് ഉയര്‍ന്നു വന്നതിന് ശേഷം ജമ്മുകശ്മീരില്‍ ആക്രമണങ്ങള്‍ വളരെ കൂടുതലായിരുന്നു.

 പൊതുവേദികളില്‍ നിന്നൊഴിവാക്കി സംരക്ഷണം

പൊതുവേദികളില്‍ നിന്നൊഴിവാക്കി സംരക്ഷണം

ഹഫീസ് സയീദിനെ പോലെ അസ്ഹറിനെയും പാക് ഐഎസ്‌ഐ വലിയൊരു സ്വത്തായാണ് കാണുന്നത്. നിരോധനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് റൗഫിനെ ആശ്രയിക്കുന്നതിന് പകരം അസറിനെ പൊതു വേദികളില്‍ നിന്ന് ഒഴിവാക്കി സംരക്ഷണം നല്‍കും. ഇപ്പോള്‍ അസറിന് മുകളിലുള്ള ചൂട് കുറയ്ക്കാനും റൗഫിനെ ഒഴിവാക്കാനുമാണ് ഐ എസ് ഐ ശ്രമിക്കുന്നത്. റൗഫ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അത്തര്‍ ഇബ്രാഹിമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

 2017 മുതല്‍ ജെയ്ഷെ മുഹമ്മദ്

2017 മുതല്‍ ജെയ്ഷെ മുഹമ്മദ്

അസ്ഹറിന്റെയും ഐഎസ്‌ഐയുടേയും ബന്ധം ദൃഡമാകുന്നത് 2017ലാണ്. അതുവരെ കശ്മീര്‍ താഴ്‌വരയില്‍ ലഷ്‌കര്‍ ഇ തോയ്ബയെയും ഹിസ്ബുള്‍ മുജാഹിദീനെയുമായിരുന്നു ഐഎസ്‌ഐ വ്യാപകമായി ഉപയോഗിച്ചത്. ഒരു സൈനിക ആക്രമണത്തിനുശേഷം, ഈ രണ്ട് ഗ്രൂപ്പുകള്‍ക്കും പ്രദേശത്ത് പ്രാധാന്യം നഷ്ടപ്പെട്ടു. ഇതാണ് ജെയ്ഷ് ഇ മുഹമ്മദിനെ താഴ് വരയിലേക്ക് കൊണ്ടു വരാന്‍ ഐഎസ്‌ഐയെ പ്രേരിപ്പിച്ചത്.

English summary
After Global terrorist declaration, Massod Azhar leads terror activities under new name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X