കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്തനം വളര്‍ന്ന യുവാവിന് നഷ്ടപരിഹാരം 15 കോടി

  • By Aiswarya
Google Oneindia Malayalam News

അലബാമ: പുരുഷന്മാര്‍ക്കും സ്തനം വളരുമോ, എന്നാല്‍ അലബാമയില്‍ മരുന്നിന്റെ പാര്‍ശ്വഫലത്താല്‍ യുവാവിന് സ്തനം വളര്‍ന്നു. ഒടുവില്‍ യുവാവിന് മരുന്നു കമ്പനി കൊതുക്കേണ്ട നഷ്ടപരിഹാരം എത്രയാണെന്നറിയേണ്ടേ, 15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഫിലാഡെല്‍ഫിയയിലെ കോടതി ഉത്തരവിട്ടത്.

ഓസ്റ്റിന്‍ പ്ലെഡ്ജറിന്‍ എന്ന ഇരുപത് വയസുകാരനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ അനുബന്ധ കമ്പനിയായ ജാന്‍സെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് നഷ്ടപരിഹാരം നല്‍കേണ്ടത്. സ്‌കീസോഫ്രീനിയക്കും മാനസിക സംഘര്‍ഷം കുറയ്ക്കാനും നല്‍കുന്ന റിസ്‌പെര്‍ഡാല്‍ എന്ന മരുന്നാണ് പ്ലെഡ്ജറിന് നല്‍കിയത്. കുടുംബ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്ലെഡ്ജറിന് എട്ട് വയസുള്ളപ്പോള്‍ മരുന്ന് നല്‍കി തുടങ്ങി. സ്തന വളര്‍ച്ചയുണ്ടാക്കുന്ന ഹോര്‍മോണുകള്‍ മരുന്നില്‍ അടങ്ങിയിരിക്കുന്നുണ്ടെന്ന് കമ്പനി 2006ല്‍ അറിയിച്ചു. എന്നാല്‍, അപ്പോഴേക്കും പ്ലെഡ്ജറിന് സ്ത്രീകളെപ്പോലെ വലിയ സ്തനങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

jhonsons

സ്തനവളര്‍ച്ച ഉണ്ടായതോടെയാണ് പ്ലെഡ്ജറിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതെന്ന് അമ്മ ബെനിറ്റ പറഞ്ഞു. മരുന്നിന് അത്തരം പാര്‍ശ്വഫലമുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് കുടുംബ ഡോക്ടറായ ജേ മതീസന്‍ അറിയിച്ചു. മാസെക്ടമിയിലൂടെ പ്ലെഡ്ജറിന്റെ സ്തനങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം,?കോടതി ഉത്തരവില്‍ തങ്ങള്‍ വളരെ അസ്വസ്ഥരാണെന്നും മരുന്നിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി തങ്ങള്‍ നേരത്തേ തന്നെ വിശദമായി അറിയിച്ചിരുന്നതാണെന്നും ജാന്‍സെന്‍ കമ്പനി വക്താവ് പറഞ്ഞു.

English summary
A 20-year-old Thorsby man with autism was awarded $2.5 million in damages on Tuesday by a Philadelphia jury that found a drug he began taking as a child caused him to grow large breasts and that his family was not "adequately warned" of this side effect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X