ഇന്ത്യക്കെതിരെ വിഷം ചീറ്റി പാക് ഭീകരസംഘടന; തലപ്പത്ത് ഹാഫിസ് സയീദിന്റെ മകന്‍!!
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പാക് ഭീകര സംഘടനയ്ക്ക് പുതിയ തലവന്‍. ഭീകരവാദം സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രമേയം ലംഘിക്കുന്നുവെന്ന് ആരോപിച്ച് ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയതോടെ സയീദിന്റെ മകനാണ് ഇന്ത്യയിലെ അതിക്രമം വ്യാപിപ്പിക്കുന്നതിന് വേണ്ടി ഭീകരസംഘടനയുടെ തലപ്പത്തേയ്ക്ക് എത്തിയിട്ടുള്ളത്. ബുധനാഴ്ചയാണ് സംഘടനയുടെ അജന്‍ഡ പ്രഖ്യാപിച്ച് ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് രംഗത്തെത്തുന്നത്.
പാകിസ്താനില്‍ താല്‍ഹ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കശ്മീര്‍ പ്രശ്‌നത്തിന് വേണ്ടി പോരാടണമെന്നും നമ്മുടെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്നുമാണ് തല്‍ഹ വ്യക്തമാക്കുന്നത്. ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പാക് പോലീസിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തല്‍ഹ പോലീസ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ജമാഅത്ത് ഉദ് ദവ കശ്മീരിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

കശ്മീരിലെ ബുദ്ഗാമില്‍ സൈന്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്കെതിരെ യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് തല്‍ഹയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. പാകിസ്താനികള്‍ അഡ്മിനുകളായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണ് കശ്മീര്‍ സംഘര്‍ഷത്തിന് പിന്നിലെന്ന കശ്മീര്‍ പോലീസിന്റെ കണ്ടെത്തലും ഇതും ചേര്‍ത്ത് വായിക്കുമ്പോള്‍ കശ്മീര്‍ താഴ് വര വീണ്ടും സംഘര്‍ഷഭരിതമാകുന്നതിന്റെ സൂചനകളാണ് ലഭിയ്ക്കുന്നത്.
ജമാഅത്ത് ഉദ് ദവ തലവും ലഷ്‌കര്‍ ഇ ത്വയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിന്റെ മകനാണ് തല്‍ഹ. പാകിസ്താന്റെ അനുമതിയോടെ പ്രവര്‍ത്തിയ്ക്കുന്ന രണ്ട് ഭീകരസംഘടനകളാണെന്ന് ഐക്യരാഷ്ട്രസഭയും വിലയിരുത്തിയിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരാണ് ഇന്ത്യയിലും അമേരിക്കയിലുമായി നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കിയത്. ഇതോടെയാണ് മകന്റെ രംഗപ്രവേശം. സ്വതന്ത്ര കശ്മീരിന് വേണ്ടി വാദിക്കുന്ന ഭീകര സംഘടന കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര് പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയ്ക്ക് വേണ്ടി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ജമാഅത്ത് ഉദ് ദവയുടെ വിശദീകരണം.












Click it and Unblock the Notifications