കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൌഡി മോദിക്ക് ശേഷം ഇന്ത്യ- യുഎസ് വ്യാപാര ബന്ധത്തിൽ നിർണായക തീരുമാനമെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ഹൂസ്റ്റൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹൂസ്റ്റണിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഒരാഴ്ച നീണ്ട സന്ദർശനത്തിനായാണ് മോദി അമേരിക്കയിലെത്തിയത്. ഒരാഴ്ച നീണ്ട സന്ദർശനത്തിനായാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തിയത്. ട്രംപും മോദിയും പങ്കെടുക്കുന്ന ഹൌഡി മോദിക്ക് പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത ബന്ധത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കാമെന്നുള്ള സൂചനകളാണുള്ളത്. നേരത്തെ ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിൽ മാറ്റം വന്നേക്കാനുള്ള സാധ്യതയും ഇന്ത്യയിലേക്കുള്ള യുഎസ് നിക്ഷേപങ്ങൾ വർധിക്കാനുള്ള സാധ്യതയുമാണുള്ളത്. 400 ഓളം കലാകാരന്മാരും ഹൂസ്റ്റണിൽ സാസ്കാരിക പരിപാടിയുടെ ഭാഗമായി മാറും.

തിരുവനന്തപുരം- കൊച്ചി എയർ ഇന്ത്യ വിമാനത്തിന് ശച്ചുഴിയിൽ പെട്ട് തകരാർ: യാത്രക്കാർ സുരക്ഷിതർതിരുവനന്തപുരം- കൊച്ചി എയർ ഇന്ത്യ വിമാനത്തിന് ശച്ചുഴിയിൽ പെട്ട് തകരാർ: യാത്രക്കാർ സുരക്ഷിതർ

വിവിധ ഉഭയകക്ഷി ചർച്ചകളും യുഎസ് സന്ദർശനത്തിനിടെ മോദി നടത്തും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. ഞായറാഴ്ച ഹൌഡി മോദി പരിപാടിയിലും മോദി പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പമാണ് അദ്ദേഹം വേദി പങ്കിടുക. ഇന്ത്യൻ പ്രവാസികളെ അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന പരിപാടിയിൽ ട്രംപും മോദിയും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. യുഎസ്- പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും ഒരുമിച്ച് ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ട്.

pti7-23-2019-00

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന താരിഫ് ഈടാക്കുന്നുവെന്ന പരാതിയാണ് ട്രംപ് ഉന്നയിക്കുന്നത്. ഇത് ഇന്ത്യ- യുഎസ് വ്യാപാര ബന്ധത്തിലും വിള്ളലുകൾ വീഴ്ത്തിയിരുന്നു. ഹാർലി ഡേവിഡ്സൺ മോട്ടോർ ബൈക്കുകൾക്ക് ഇന്ത്യ 50 ശതമാനം താരിഫ് ഈടാക്കുന്നതും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ചർച്ചയെക്കുറിച്ച് യുഎസ് ട്രേഡ് പ്രതിനിധി വക്താവ് പ്രതികരിച്ചിട്ടില്ല. മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മോദി താരിഫുകൾ ഉപയോഗിച്ചത്. ഇതിന് പുറമേ രാജ്യത്തെ യുവാക്കൾക്ക് വേണ്ടി തൊഴിൽ രംഗം സൃഷ്ടിക്കുന്നതിന് കൂടി വേണ്ടിയായിരുന്നു. ഇന്ത്യ ഇറക്കുമതി തീരുവ വർധിപ്പിച്ച ഉൽപ്പന്നങ്ങളിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനായിരിക്കും അമേരിക്ക ആവശ്യപ്പെടുകെയാണ് റിപ്പോർട്ടുകൾ. ഇതിന് പകരമായി നേരത്തെ പിൻവലിച്ച മുൻഗണനാ പദവി കുറച്ച് കാലത്തേക്ക് കൂടി തുടരാനും ഇന്ത്യ ആവശ്യപ്പെട്ടേക്കും. സെപ്തംബർ 25ന് 40 പ്രധാന കമ്പനികളുമായി വട്ടമേശ ചർച്ചകളും നടത്തും. സെപ്തംബർ 27ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.

English summary
After 'Howdy, Modi!', PM And Trump May Agree To Lower Tariffs On Exports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X