കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ മാത്രമല്ല, ബംഗ്ലാദേശും ഭൂട്ടാനും സാര്‍ക് ഉച്ചകോടിക്കില്ല.. പാകിസ്താന്‍ ഒറ്റപ്പെടുന്നു!

Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ബംഗ്ലാദേശും രംഗത്ത്. നവംബറില്‍ പാകിസ്താനില്‍ നടക്കുന്ന 19ാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. പാകിസ്താനില്‍ ഇപ്പോഴുള്ള അന്തരീക്ഷം ചര്‍ച്ചകള്‍ക്ക് അനുയോജ്യമല്ലെന്നാണ് ബംഗ്ലാദേശ് ഉച്ചകോടി ബഹിഷ്‌കരിച്ചതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന് ലോകരാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച പിന്തുണ കൂടിയാണ് ബംഗ്ലാദേശും അഫ്ഗാനിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട്.

അഫ്ഗാനിസ്താനും ഭൂട്ടാനും

അഫ്ഗാനിസ്താനും ഭൂട്ടാനും

ഇന്ത്യയും ബംഗ്ലാദേശും സാര്‍ക് ഉച്ചകോടി ബഹിഷ്‌കരിച്ചതോടെ അഫ്ഗാനിസ്താനും ഭൂട്ടാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഉറി ഭീകരാക്രമണം

ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമേലുള്ള സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്ലാമാബാദില്‍ നടക്കുന്ന 19ാമത് സാര്‍ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കുന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നടപടിയാണ് ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍.

അബ്ദാലി

അബ്ദാലി

സാര്‍ക് ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് അഫ്ഗാനിസ്താന്‍ സെപ്തംബര്‍ 20ന് അഫ്ഗാനിസ്താന്‍ അംബാസഡര്‍ ഷൈദ മുഹമ്മദ് അബ്ദാലി
വ്യക്തമാക്കിയിരുന്നു. പ്രാദേശിക ഐക്യവും സമാധാനവും ഇല്ലാതാക്കുന്ന രാഷ്ട്രത്തെ ഒറ്റപ്പെടുത്താന്‍ ബാക്കി രാജ്യങ്ങളില്‍ നിന്ന് കൂട്ടായ ശ്രമമുണ്ടാകണമെന്നും അബ്ദാലി അഭ്യര്‍ത്ഥിച്ചിരുന്നു.

 ഭീകരവാദം

ഭീകരവാദം

അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള പാക് ഇടപെടല്‍ എന്നിവ ചൂണ്ടിക്കാണിച്ച് പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് സാര്‍കിന്റെ അധ്യക്ഷ പദവി വഹിക്കുന്ന നേപ്പാളിനെ ഇന്ത്യ അറിയിച്ചു.

ശ്രീലങ്ക

ശ്രീലങ്ക

ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീരാജ്യങ്ങളാണ് 1985ല്‍ നിലവില്‍ വന്ന സാര്‍കിലെ അംഗരാജ്യങ്ങള്‍.

English summary
After India Bengladesh also plans to boycot SAARC summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X