സൗദി അറേബ്യയ്ക്ക് എന്തു പറ്റി? മൊത്തം അഴിച്ചുപണിയുകയാണല്ലോ... രഹസ്യ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്

റിയാദ്: സൗദി അറേബ്യ അടിമുടി മാറുകയാണ്. ഇതുവരെ തുടര്‍ന്ന് വന്ന നയങ്ങളില്‍ കാതലായ മാറ്റം വരുത്തുകയാണെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതിന് പുറമെ വിദേശ നയത്തിലും മാറ്റം വരുത്തുകയാണ്. ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. ചൈനയാണ് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിച്ചത്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു വാര്‍ത്തയാണ്. സിറിയയുമായും സൗദി ഐക്യത്തിന്റെ പാതയിലേക്ക് കടക്കുകയാണ്. 10 വര്‍ഷത്തിലധികമായി ബന്ധമില്ലാത്ത ഈ രാജ്യവുമായി ചര്‍ച്ച തുടങ്ങിയത് പശ്ചിമേഷ്യയില്‍ വലിയ മാറ്റത്തിന് കാരണമാകും. ഷിയാ ഭരണകൂടം നിലവിലുള്ള രാജ്യം കൂടിയാണ് സിറിയ. അറിയാം വിശദാംശങ്ങള്‍...

അകല്‍ച്ച സംഭവിച്ചത് ഇങ്ങനെ
2011ല്‍ തുണീഷ്യയില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവം ഈജിപ്തും ലിബിയയും യമനും കടന്ന് സിറിയയിലും എത്തിയിരുന്നു. ബശ്ശാറുല്‍ അസദിന്റെ ഷിയാ ഭരണകൂടത്തിനെതിരെ ജനാധിപത്യ ആവശ്യവുമായി തെരുവിലിറങ്ങിയത് പ്രധാനമായും സുന്നികളായിരുന്നു. പ്രതിഷേധത്തെ ചോരയില്‍ മുക്കാന്‍ ശ്രമിച്ച ഭരണകൂടത്തിന്റെ നീക്കം ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഇതോടെ സുന്നി വിമതരുടെ പക്ഷം ചേര്‍ന്നു സൗദി. ഇറാന് സര്‍ക്കാര്‍ പക്ഷത്തും.

മാറ്റം തുടങ്ങിയത് ഇങ്ങനെ
അറബ് ലീഗില്‍ നിന്ന് സിറിയ പുറത്താക്കപ്പെട്ടു. ലോക രാഷ്ട്രങ്ങള്‍ അസദ് ഭരണകൂടവുമായുള്ള ബന്ധം വിഛേദിച്ചു. ഇതോടെ സിറിയ തീര്‍ത്തും ഒറ്റപ്പെട്ടു. പത്ത് വര്‍ഷത്തിലധികമായി സൗദിയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി സിറിയക്ക് നയതന്ത്ര ബന്ധമില്ല. എന്നാല്‍ അടുത്തിടെയായി കാര്യങ്ങള്‍ മാറിയിരിക്കുന്നു. സമാധാനമുള്ള പശ്ചിമേഷ്യ വേണം എന്നാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിലപാട്. ഇതാണ് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.

സൗദിയുടെ സഹായം എത്തി
സിറിയയുമായി ബന്ധം പുനസ്ഥാപിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. അടുത്തിടെ ഭൂകമ്പമുണ്ടായ വേളയില്‍ തുര്‍ക്കിക്കും സിറിയക്കും സൗദി സഹായം എത്തിച്ചിരുന്നു. സിറിയന്‍ റെഡ് ക്രസന്റ് മുഖേനയാണ് സഹായം എത്തിച്ചത്. വിമതര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലും സര്‍ക്കാരിന് സ്വാധീനമുള്ള സ്ഥലങ്ങളിലും സൗദിയുടെ സഹായം എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതുവരെ വിമതരെ മാത്രമാണ് സൗദി സഹായിച്ചിരുന്നത്.

സൗദി ചാനല്‍ വാര്‍ത്ത
സൗദി-സിറിയ ഉദ്യോഗസ്ഥരുടെ ചര്‍ച്ചകള്‍ നടന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ഇഖ്ബരിയ്യ ചാനലാണ് വാര്‍ത്ത നല്‍കിയത്. വൈകാതെ അംബാസഡര്‍മാരെ നിയമിക്കുമെന്നും എംബസികള്‍ തുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിറിയയുമായി ചരിത്രപരമായ ബന്ധമുള്ള രാജ്യം കൂടിയാണ് സൗദി. ഇറാനുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ച പിന്നാലെയാണ് സിറിയയുമായുള്ള ബന്ധം ശക്തമാക്കാന്‍ പോകുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.

ഇസ്രായേല്‍ ഒറ്റപ്പെടും
കഴിഞ്ഞ മാസം സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞാഴ്ച അദ്ദേഹം യുഎഇയിലുമെത്തി. അറബ് രാജ്യങ്ങളുമായുള്ള അകല്‍ച്ച സിറിയ ഇല്ലാതാക്കണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. സിറിയന്‍ ഭരണകൂടം സൗദിയുമായി നയതന്ത്ര ബന്ധം തുടങ്ങിയാല്‍ പശ്ചിമേഷ്യയില്‍ വീണ്ടും ഒറ്റപ്പെടുക ഇസ്രായേല്‍ ആയിരിക്കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications