കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ മെലാനിയ ഡിവോഴ്സ് ചെയ്യും; വൈറ്റ് ഹൗസ് പടിയിറങ്ങുന്ന പിന്നാലെ..വൻ വെളിപ്പെടുത്തൽ

  • By Aami Madhu
Google Oneindia Malayalam News

വാഷിങ്ടൺ; അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റ് ആയി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ട്രംപിനെതിരെ 290 ഇലക്ടറൽ വോട്ടുകളുമായി കുറ്റൻ വിജയമാണ് ബൈഡൻ നേടിയത്. ട്രംപിന് ലഭിച്ചതാകട്ടെ വെറും 214 വോട്ടുകളും.അതേസമയം പരാജയപ്പെട്ടെങ്കിലും വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് ഇറങ്ങാൻ തയ്യാറാകുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.

Recommended Video

cmsvideo
ട്രംപിനെ പേടിച്ചുകഴിഞ്ഞ മെലാനിയാ..ഇനി ഡിവോഴ്സിലേക്ക്

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ട്രംപും റിപബ്ലിക്കൻ പാർട്ടിയും ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്ന നിമിഷം ട്രംപിനെ ഭാര്യ മെലാനിയ ഡിവോഴ്സ് ചെയ്യാനൊരുങ്ങുകയാണെന്നാണ് വെളിപ്പെടുത്തൽ.

ഡിവോഴ്സ് ചെയ്യും

ഡിവോഴ്സ് ചെയ്യും

ട്രംപ് പരാജയപ്പെട്ടതോടെ 15 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മെലാനിയ എന്നാണ് മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.ട്രംപ് വൈറ്റ് ഹൗസിൽ നിന്നും പുറത്താകാൻ മെലാനിയ നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തിയതായി ബസിനസ് ടുഡേ റിപ്പോർട്ടിൽ പറയുന്നു.

പ്രതികാര നടപടി

പ്രതികാര നടപടി

നേരത്തേ തന്നെ ട്രംപുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്ന കാര്യം മെലാനിയ ആലോചിച്ചിരു്നു. എന്നാൽ അധികാരത്തിലിരിക്കുമ്പോൾ ട്രംപുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ മെലാനിയ ഭയപ്പെട്ടിരുന്നു.തന്റെ അധികാരം ഉപയോഗിച്ച് ട്രംപ് പ്രതികാര നടപടി കൈക്കൊണ്ടേക്കുമെന്ന ഭീതിയിലായിരുന്നു ഇതെന്നും വൈറ്റ് ഹൗസ് ഓഫീസ് ഓഫ് പബ്ലിക് ലൈസൻസിന്റെ മുൻ ഡയറക്ടർ ഒമറോസ മനിഗോൾട്ട് ന്യൂമാൻ പറ‍ഞ്ഞു.

പൊട്ടിക്കരഞ്ഞു

പൊട്ടിക്കരഞ്ഞു

ഡൊണാൾഡ് ട്രംപുമായി പരസ്യമായി ഇടഞ്ഞ് 2017 ഡിസംബറിൽ അപ്രതീക്ഷിതമായി രാജിവെച്ച ഉദ്യോഗസ്ഥനാണ് മനിഗോൾട്ട് ന്യൂമാൻ. അതേസമയം 2016 ൽ ഡൊണാൾഡ് ട്രംപ് അപ്രതീക്ഷിതമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ മെലാനിയ പൊട്ടിക്കരഞ്ഞിരുന്നുവെന്നും അവരുടെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.

ആഗ്രഹിച്ചിരുന്നില്ല

ആഗ്രഹിച്ചിരുന്നില്ല

ട്രംപ് ഭരണത്തിലേറണമെന്ന് അവർ ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് മകൻ ബാരണിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ വാഷിങ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് മാറാൻ അഞ്ച് മാസം കാത്തിരുന്നതെന്നും മാനിഗോൾട്ട് പയുന്നു.

തുല്യമായ സ്വത്ത്

തുല്യമായ സ്വത്ത്

ട്രംപ് അധികാരത്തിലേറിയില്ലായിരുന്നുവെങ്കിൽ മകൻ ഭാരന് ട്രംപിന്റെ സ്വത്തിന് തുല്യമായ വിഹിതം നൽകാൻ ആവശ്യപ്പെട്ട് കൊണ്ടൊരു കരാറിലെത്താൻ മെലാനിയ തയ്യാറെടുക്കുകയായിരുന്നുവെന്ന് അവരുടെ മുൻ ഉപദേഷ്ടക സ്റ്റെഫാനി വോക്കോഫും വെളിപ്പെടുത്തി.

പ്രത്യേകം കിടപ്പുമുറികൾ

പ്രത്യേകം കിടപ്പുമുറികൾ

ട്രംപിനും ഭാര്യ മെലാനിയ്ക്കും വൈറ്റ് ഹൗസിൽ പ്രത്യേകം പ്രത്യേകം കിടപ്പുമുറികളാണ് ഉണ്ടായിരുന്നതെന്നും വോക്കോൾഫ് ആരോപിച്ചു.2005 ലാണ് ട്രംപും മെലാനിയയും തമ്മിലുള്ള വിവാഹം. മെലാനിയയുടെ ആദ്യത്തെയും ട്രംപിന്‍റെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്.

മൂന്നാം വിവാഹം

മൂന്നാം വിവാഹം

2006 ൽ ഇവർക്ക് ഒരു മകൻ ജനിച്ചു. ബാരൺ വില്യം ട്രംപ് എന്നാണ് മകന്‍റെ പേര്. ട്രംപിന്റെ ആദ്യ ഭാര്യയുടെ പേര് ഇവാനയഎന്നാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.ഇവാനയെ പിരിഞ്ഞതിനുശേഷം മാര്‍ലാ മേപ്പിള്‍സിനെയാണ് ട്രംപ് വിവാഹം ചെയ്തത്. ഇതും തകർന്നതോടെയാണ് മോഡലായ മെലാനിയയെ ട്രംപ് വിവാഹം കഴിച്ചത്.

മെലാനിയയുമായി കരാർ

മെലാനിയയുമായി കരാർ

അതേസമയം പിരിയുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് മെലാനിയയും ട്രംപും പറയുന്നത്. എന്നാൽ തന്റെ രണ്ടാം ഭാര്യയാ മേപ്പിൾസുമായുള്ള കരാറിന് സമാനമായി മെലാനിയയുമായി ട്രംപ് പലതും വെളിപ്പെടുത്തരുതെന്ന് കരാർ ഉണ്ടാക്കിയെന്നാണ് ആരോപണങ്ങൾ. ട്രംപുമായി കരാർ ഉള്ളതിനാലാണ് വിവാദങ്ങളെ കുറിച്ചൊന്നും മേപ്പിൾസ് ഇതുവരെ പുസ്തകങ്ങൾ എഴുതാതത്തതെന്നാണ് കണക്കാക്കപ്പെടുന്നത്.

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു.. രണ്ട് ഭീകരരെ വധിച്ചുജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു.. രണ്ട് ഭീകരരെ വധിച്ചു

സംവരണ പ്രശ്നത്തിൽ സിപിഎമ്മിനുള്ളത് വർഗപരമായ നിലപാട്; വിമർശനത്തിന് മറുപടിയുമായി പി ജയരാജൻസംവരണ പ്രശ്നത്തിൽ സിപിഎമ്മിനുള്ളത് വർഗപരമായ നിലപാട്; വിമർശനത്തിന് മറുപടിയുമായി പി ജയരാജൻ

കുടിയേറ്റ തൊഴിലാളികളുടെ പലയനം തിരിച്ചടിച്ചു;തൊഴിലാളികളുടെ വോട്ട് തേജസ്വിയുടെ മഹാസഖ്യത്തിന്.. സർവ്വേ<br />കുടിയേറ്റ തൊഴിലാളികളുടെ പലയനം തിരിച്ചടിച്ചു;തൊഴിലാളികളുടെ വോട്ട് തേജസ്വിയുടെ മഹാസഖ്യത്തിന്.. സർവ്വേ

English summary
after leaving white house melania may devorce trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X