കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി വംശീയവാദിയെന്ന്; ഗാന്ധി പ്രതിമ അര്‍ധരാത്രി ഘാന സര്‍വകലാശാല എടുത്തുമാറ്റി

Google Oneindia Malayalam News

Recommended Video

cmsvideo
ഗാന്ധി വംശീയവാദി, പ്രതിമ പൊളിച്ചു മാറ്റി | OneIndia Malayalam

അക്ര: മഹാത്മാ ഗാന്ധിജിയുടെ പ്രതിമ ഘാനയിലെ പ്രശസ്തമായ ഘാന സര്‍വകലാശാലയില്‍ നിന്ന് നീക്കം ചെയ്തു. ഗാന്ധി വംശീയവാദിയാണെന്ന് ആരോപിച്ചാണ് നടപടി. 2019ല്‍ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതിനിടെയാണ് തിരിച്ചടിയാകുന്ന വാര്‍ത്ത വന്നിരിക്കുന്നത്.

15

സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് പ്രതിമ നീക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരെ കുറിച്ച് വളരെ മോശമായി പരാമര്‍ശിച്ചിരുന്നുവെന്നാണ് അവരുടെ വാദം. കൊളോണിയലിസത്തിനും വിവേചനത്തിനുമെതിരെ പോരാടിയിരുന്ന ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാരെ അപരിഷ്‌കൃതരെന്നും പരുക്കന്‍ സ്വഭാവക്കാരെന്നും ഗാന്ധി വിശേഷിപ്പിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.

മാത്രമല്ല, ദക്ഷിണാഫ്രിക്കയിലെ വെളുത്ത വര്‍ഗക്കാരെ മുന്തിയ വംശജരായിട്ടാണ് ഗാന്ധി കണ്ടിരുന്നതത്രെ. അത്തരത്തില്‍ ഗാന്ധി എഴുതുകയും ചെയ്തിരുന്നുവെന്ന് സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. എന്നാല്‍ ഗാന്ധിജിയുടെ പ്രധാന പുസ്തകങ്ങളെല്ലാം വിപണിയില്‍ ലഭ്യമാണ്. കറുത്തവര്‍ഗക്കാരെ മോശമായി ചിത്രീകരിക്കുന്ന വാക്കുകള്‍ അതിലൊന്നും കാണാന്‍ സാധ്യമല്ല. 20ാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട നേതാക്കളില്‍ പ്രമുഖനാണ് ഗാന്ധിജി.

ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടുംദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടും

ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമാകും മുമ്പ് ഗാന്ധി വര്‍ഷങ്ങളോളം ദക്ഷിണാഫ്രിക്കയിലായിരുന്നു. ഇതിന്റെ സ്മരണകള്‍ ഉയര്‍ത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഗാന്ധിജിയുടെ പ്രതിമ ഘാന സര്‍വകലാശാലയില്‍ 2016ല്‍ അനാഛാദനം ചെയ്തത്. ഇതിനെതിരെ അന്നുതന്നെ വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും പ്രതിമ നീക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

English summary
After a petition called Gandhi ‘racist,’ his statue was removed from the University of Ghana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X