കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ തുടക്കമിട്ടു; യുഎഇ പ്രഖ്യാപിച്ചു!! ബഹ്‌റൈന്‍ നിര്‍ദേശം നല്‍കി- വിദേശികളെ മാടിവിളിച്ച് ഗള്‍ഫ്

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തര്‍ തുടക്കമിട്ടു; യുഎഇ പ്രഖ്യാപിച്ചു

മനാമ: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിദേശികളെ വേണം. വിദേശികളില്ലാതെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. ഈ ഒരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ കഴിഞ്ഞവര്‍ഷം വിദേശികളെ ആകര്‍ഷിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്. കഴിഞ്ഞാഴ്ച യുഎഇയും വിസകളില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ ബഹ്‌റൈനുമിതാ വിസാ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു. ഗള്‍ഫ് മേഖലകളിലേക്ക് വിദേശികള്‍ക്ക് ഇനിയും അവസരങ്ങളുടെ കൂമ്പാരം ബാക്കിയിരിക്കുന്നുവെന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നത്. ഇനി സൗദിയും കുവൈത്തും ഒമാനും കൂടി പ്രഖ്യാപിച്ചാല്‍ ഗള്‍ഫ് മേഖലകളിലേക്ക് വീണ്ടും പ്രവാസികളുടെ ഒഴുക്കായിരിക്കും തീര്‍ച്ച... എന്താണ് മൂന്ന് രാജ്യങ്ങള്‍ വരുത്തുന്ന പുതിയ പരിഷ്‌കാരങ്ങളെന്ന് വിശദീകരിക്കാം...

വിദേശികള്‍ക്ക് സ്ഥിരതാമസം

വിദേശികള്‍ക്ക് സ്ഥിരതാമസം

വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതി നല്‍കാനാണ് ബഹ്‌റൈന്റെ ആലോചന. 10 വര്‍ഷം വരെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ സ്ഥിര താമസത്തിന് അനുമതി നല്‍കും. നിക്ഷേപകരായ വിദേശികളെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് പുതിയ പരിഷ്‌കാരം കൊണ്ട് ബഹ്‌റൈന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.

നടപടികള്‍ ഇങ്ങനെ

നടപടികള്‍ ഇങ്ങനെ

കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആഭ്യന്തര മന്ത്രിക്ക് ബന്ധപ്പെട്ട നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പുതിയ നിയമാവലി തയ്യാറാക്കാനാണ് നിര്‍ദേശം. ആഭ്യന്തര വകുപ്പിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കും. കരട് രൂപം തയ്യാറാക്കി രാജാവിന് സമര്‍പ്പിക്കും. തുടര്‍ന്നാണ് മന്ത്രിസഭയും രാജാവും അംഗീകരിക്കുക.

സര്‍ക്കാരിന്റെ ലക്ഷ്യം

സര്‍ക്കാരിന്റെ ലക്ഷ്യം

ബഹ്‌റൈനെ ഗള്‍ഫ്‌മേഖലയിലെ വിദേശ നിക്ഷേപ കേന്ദ്രമാക്കുക എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ബഹ്‌റൈന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുന്ന തീരുമാനങ്ങളാണ് വരാന്‍ പോകുന്നത്. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കുക.

ജോലി സാധ്യത ഏറും

ജോലി സാധ്യത ഏറും

ആഗോള നിലവാരത്തിലുള്ള സേവനങ്ങള്‍ ബഹ്‌റൈനിലും ലഭ്യമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് 10 വര്‍ഷത്തേക്ക് സ്ഥിരം താമസത്തിന് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ സാധ്യമാകുന്ന രീതി കൊണ്ടുവരുന്നത്. നിലവില്‍ ഏതെങ്കിലും സ്വദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് വിദേശികള്‍ കഴിയുന്നത്. ഈ രീതി മാറും. നിക്ഷേപം വരുമ്പോള്‍ കൂടുതല്‍ ജോലി സാധ്യതകളും തുറക്കപ്പെടും.

വിദ്യാസമ്പന്നരെ

വിദ്യാസമ്പന്നരെ

അടുത്തിടെ യുഎഇ സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. വിദ്യാസമ്പന്നരായ സെപ്ഷ്യലിസ്റ്റുകള്‍ക്കാണ് യുഎഇയില്‍ നിന്ന് വമ്പന്‍ ഓഫറുള്ളത്. 10 വര്‍ഷം കാലാവധിയുള്ള താമസ വിസകള്‍ ഇവര്‍ക്ക് അനുവദിക്കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു. വ്യവസായികളെയും വിദ്യസമ്പന്നരായവരെയും ലക്ഷ്യമിട്ടാണ് പുതിയ വിസാ പരിഷ്‌കാരം.

ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങള്‍

ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങള്‍

കഴിവുള്ളവരെ യുഎഇക്ക് വേണമെന്നാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങള്‍ യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗള്‍ഫില്‍ പ്രതീക്ഷ അവസാനിപ്പിച്ച് പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍. വിദേശികള്‍ക്ക് യുഎഇ കൂടുതല്‍ ആകര്‍ഷക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം.

പ്രവാസികളുടെ കുടുംബങ്ങള്‍ക്കും

പ്രവാസികളുടെ കുടുംബങ്ങള്‍ക്കും

ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകള്‍ക്കാണ് 10 വര്‍ഷത്തെ താമസവിസ യുഎഇ അനുവദിക്കുക. ഈ ഗണത്തില്‍പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷം താമസിക്കാന്‍ കഴിയുന്ന വിസകള്‍ അനുവദിക്കും. ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഇതേ സൗകര്യം യുഎഇ ഭരണകൂടം ലഭ്യമാക്കും.

കമ്പനികള്‍ സ്വന്തമായി

കമ്പനികള്‍ സ്വന്തമായി

വിദേശികളായ വ്യവസായികളെയും യുഎഇ ക്ഷണിക്കുകയാണ്. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഭരണകൂടം പ്രഖ്യാപിച്ചു. അവരുടെ യുഎഇയിലെ കമ്പനികളില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശം ഇനി മുതല്‍ ലഭിക്കും. നേരത്തെ നൂറ് ശതമാനം ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല. പുതിയ മാറ്റം കൂടുതല്‍ വിദേശ വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ ഭരണകൂടം.

ഈവര്‍ഷം അവസാനത്തോടെ

ഈവര്‍ഷം അവസാനത്തോടെ

മെഡിക്കല്‍, ശാസത്രം, ഗവേഷണം, സാങ്കേതിക മേഖല, വന്‍കിട സംരഭകര്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് 10 വര്‍ഷത്തെ താമസ സൗകര്യം യുഎഇ ഒരുക്കുന്നത്. ഇവരുടെ സേവനം യുഎഇക്ക് ലഭിക്കുന്നതോടെ ആഗോള രംഗത്തെ ഇഷ്ട രാജ്യമായി യുഎഇ മാറുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. ഈവര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പില്‍ വരും.

വിദ്യാര്‍ഥികളുടെ വിസാ കാലാവധി

വിദ്യാര്‍ഥികളുടെ വിസാ കാലാവധി

നിലവിലെ താമസ വിസയുടെ കാലാവധി നീട്ടുന്ന കാര്യം ഭരണകൂടം ആലോചിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ താമസ വിസാ കാലവധി പൂര്‍ത്തിയായട്ടുണ്ടെങ്കില്‍ പരിധി നീട്ടുന്നതാണ് ആലോചിക്കുന്നത്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും യുഎഇയില്‍ താമസിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നാണ് വിവരം. പഠനം പൂര്‍ത്തിയായവര്‍ക്ക് പ്രായോഗിക പരിശീലനം യുഎഇയില്‍ തന്നെ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

 ഖത്തര്‍ ഒരു വര്‍ഷം മുമ്പ്

ഖത്തര്‍ ഒരു വര്‍ഷം മുമ്പ്

യുഎഇയുടെയും ബഹ്‌റൈന്റെയും സമാനമായ പ്രഖ്യാപനങ്ങള്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് ഖത്തര്‍ നടത്തിയിരുന്നു. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അമീറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായി കരട് നിയമം തയ്യാറാക്കി. ഈ കരട് രൂപത്തിന് മുതിര്‍ന്ന നിയമനിര്‍മാണ സഭ കഴിഞ്ഞദിവസം അനുമതി നല്‍കി. ഇനി അമീര്‍ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

വിദേശികള്‍ക്ക് പിറന്നവര്‍ക്കും

വിദേശികള്‍ക്ക് പിറന്നവര്‍ക്കും

ഖത്തറിന് ഗുണം ചെയ്യുന്ന വിദേശികള്‍ക്കാണ് ഖത്തറില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുക. ഖത്തറിന്റെ പുരോഗതിക്ക് വേണ്ടി സഹായിച്ചവര്‍, വിദ്യാസമ്പന്നര്‍, വ്യവസായികള്‍ എന്നിവര്‍ക്കാണ് കൂടുതല്‍ മെച്ചം. മാത്രമല്ല, ഖത്തരികളായ സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ മക്കള്‍ക്കും ഖത്തര്‍ പൗരത്വം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കെവിനെ വാഹനത്തിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു; ബൂട്ടിട്ട് ചവിട്ടി, ജീവച്ഛവമാക്കി മൂന്ന് മണിക്കൂര്‍കെവിനെ വാഹനത്തിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു; ബൂട്ടിട്ട് ചവിട്ടി, ജീവച്ഛവമാക്കി മൂന്ന് മണിക്കൂര്‍

English summary
After Qatar, UAE, Bahrain to issue 10-year self-sponsorship permit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X