കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് മാസ്‌കുകള്‍ യൂറോപ്പിലേക്കില്ല.... യുഎസ്സിലേക്കുമില്ല, സഹായം അവര്‍ക്ക് മാത്രം, ലക്ഷ്യം!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈന അന്താരാഷ്ട്ര തലത്തിലേക്ക് ഇനി മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയക്കില്ല. മാസ്‌കുകള്‍ അടക്കമുള്ള സുരക്ഷാ കവചങ്ങളുടെ കയറ്റുമതി ചൈന വൈകിപ്പിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ചൈനയെ ഒറ്റപ്പെടുത്താന്‍ നീക്കം നടക്കുന്നതിനിടെയാണ് ഈ സംഭവവികാസങ്ങള്‍. അതേസമയം ഒരു രാജ്യത്തിന് മാത്രം നല്‍കുമെന്നും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ നിലവാര കുറവുകള്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചത് കൊണ്ടാണ് ഈ നീക്കമെന്നാണ് ചൈന പറയുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ ക്ഷാമമുണ്ടാക്കി നേട്ടം കൊയ്യാനാണ് ചൈന ലക്ഷ്യമിടുന്നത്. നേരത്തെ ഇറ്റലിക്ക് യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് ലഭിച്ച കിറ്റുകള്‍ മറിച്ചുവിറ്റത് ചൈനയുടെ മുതലെടുപ്പിന്റെ തുടക്കമായിരുന്നു.

യൂറോപ്പിലേക്ക് കിറ്റില്ല

യൂറോപ്പിലേക്ക് കിറ്റില്ല

മെഡിക്കല്‍ കിറ്റുകള്‍ യൂറോപ്പിലേക്ക് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് ചൈന. സ്‌പെയിനും ഹോളണ്ടും ഇറ്റലിയും ബ്രിട്ടനും അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ ഉല്‍പ്പന്നങ്ങളെ കുറിച്ച് പരാതി പറഞ്ഞിരുന്നു. ഇവയ്ക്ക് നിലവാരമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. പല രാജ്യങ്ങളും ഉല്‍പ്പന്നങ്ങള്‍ മടക്കി അയച്ചിരിക്കുകയാണ്. ഇതോടെയാണ് മെഡിക്കല്‍ കിറ്റുകള്‍ അയക്കുന്നത് നിര്‍ത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായതിനാല്‍ ഇവര്‍ക്ക് ചൈനയെ ആശ്രയിക്കേണ്ടി വരും.

ഇനി വൈകും

ഇനി വൈകും

വെന്റിലേറ്ററുകളും മാസ്‌കുകളും അടക്കമുള്ളവ പല രാജ്യങ്ങളിലുമെത്തുന്നത് വൈകും. എല്ലാ ഉല്‍പ്പന്നങ്ങളുടെയും പരിശോധന നടത്താനാണ് തീരുമാനം. എല്ലാ ഷിപ്പ്‌മെന്റുകളും സര്‍ക്കാരിന്റെ കൃത്യമായ പരിശോധന ഇല്ലാതെ ഇനി ചൈന കടക്കില്ല. എന്നാല്‍ ഇത് ഉല്‍പ്പന്നങ്ങള്‍ രാജ്യം വിടുന്നത് വൈകിപ്പിക്കും. ഇക്കാര്യം ചൈന മനപ്പൂര്‍വം ചെയ്യുന്നതാണ്. ബ്രിട്ടനില്‍ നിന്നടക്കം മാസ്‌കുകളുടെയും വെന്റിലേറ്ററുകളുടെയും ആവശ്യം വര്‍ധിക്കും. അതോടെ ചൈനയ്ക്ക് വിപണിയില്‍ ആധിപത്യം ഉറപ്പിക്കാം. കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായ വിപണിയെ അതേ മാര്‍ഗത്തിലൂടെ തന്നെ ശക്തമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍

വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍

ഉദ്യോഗസ്ഥര്‍ ഉപകരണങ്ങളുടെ കയറ്റുമതി പരമാവധി വൈകിപ്പിക്കുന്നുണ്ട്. നിര്‍മാണ കമ്പനികള്‍ ആവശ്യത്തിന് സ്റ്റോക്കുകള്‍ എത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്. അതേസമയം ചൈന മുമ്പ് പറഞ്ഞിരുന്നത് വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന റെസ്പിറേറ്ററുകളാണ് കയറ്റി അയച്ചതെന്നാണ്. ഇത് മെഡിക്കല്‍ ആവശ്യത്തിനായി ഉപയോഗിക്കാനാവില്ല. അതുകൊണ്ട് നിലവാരം വളരെ കുറവായിരിക്കും. എന്നാല്‍ ചൈനയുടെ വാദം യൂറോപ്പ്യന്‍ രാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. പലരും ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ചൈന ലക്ഷ്യമിടുന്നത്

ചൈന ലക്ഷ്യമിടുന്നത്

ചൈനയില്‍ കൊറോണ ഭീഷണി ഒഴിഞ്ഞ് ഏകദേശം ശാന്തമായിരിക്കുകയാണ്. മെഡിക്കല്‍ ഉപകരണങ്ങളില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ നിര്‍മാതാക്കളാണ് ചൈന. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഉപകരണങ്ങള്‍ വിട്ട് നല്‍കാന്‍ ചൈനയ്ക്ക് വലിയ പ്രശ്‌നമില്ല. നിത്യേന പത്ത് മില്യണ്‍ ഉപകരണങ്ങളാണ് ചൈന ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ഫെബ്രുവരിയിലെ കണക്കാണ്. നാലാഴ്ച്ചയ്ക്ക് ശേഷം ഇത് 116 മില്യണായിട്ടാണ് ഉയര്‍ന്നത്. ഇതിലൂടെ തന്നെ കൃത്രിമ ക്ഷാമം ഉണ്ടാക്കി ലോകത്തെ കൈയ്യിലെടുക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിലൂടെ അന്താരാഷ്ട്ര തലത്തില്‍ രക്ഷക പരിവേഷം സ്ഥാപിച്ചെടുക്കുകയാണ് ചൈന മുന്നില്‍ കാണുന്നത്.

ഗുണനിലവാര പരിശോധന

ഗുണനിലവാര പരിശോധന

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ഗുണനിലവാര പരിശോധനയാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിലൂടെ പല കമ്പനികളും തട്ടിപ്പ് നടത്തുന്നുവെന്ന് ചൈന ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ പരിശോധന എത്ര നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. ചൈനയിലെ പല ഫാക്ടറികളും നിലവാരമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഈ കമ്പനികളില്‍ തന്നെ നിലവാരമുള്ള ഇന്‍സ്‌പെക്ടര്‍മാരും പരിശോധനയ്ക്കുണ്ട്. ഇവരെ കൂടാതെയാണ് കസ്റ്റം ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന. ഇത് മനപ്പൂര്‍വമാണ്. ഇതുവരെ രണ്ട് മില്യണ്‍ മാസ്‌കുകളും 400 മില്യണ്‍ മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ചൈന അന്താരാഷ്ട്ര തലത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.

അവര്‍ക്ക് മാത്രം സഹായം

അവര്‍ക്ക് മാത്രം സഹായം

ഇത്രയൊക്കെയാണെങ്കിലും പാകിസ്താനെ ചൈന വാരിക്കോരി സഹായിക്കുന്നുണ്ട്. കൂടുതല്‍ മരുന്നുകളുടെയും കിറ്റുകളുടെയും വിതരണം പാകിസ്താനിലേക്കാണ്. ഇവിടെ മരണനിരക്ക് 71 ആയിരിക്കുകയാണ്. ചൈനയില്‍ നിന്ന് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി ഒരു വിമാനം പാകിസ്താനിലെത്തിയിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് ഇത്തരത്തിലൊരു വിമാനം പാകിസ്താനില്‍ എത്തിയിരുന്നു. 50 വെന്റിലേറ്ററുകള്‍ ഇക്കൂട്ടത്തിലുണ്ട്. പാകിസ്താനും ചൈനയ്ക്കും ഇടയിലുള്ള ഖുന്‍ജെരാബ് ചുരം ഒരുദിവസത്തേക്ക് തുറന്നിരുന്നു. ഇതുവഴി ചൈന കൂടുതല്‍ സഹായം പാകിസ്താന് എത്തിക്കും.

English summary
after quality complaints china holds medical equipment exports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X