കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചെന്ന് അഭ്യൂഹം; ചിത്രം പുറത്തുവിട്ട് ഭരണകൂടം

Google Oneindia Malayalam News

റിയാദ്: സൗദിയില്‍ രണ്ട് രാജകുടുംബാംഗങ്ങളെ കൂടി അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. സല്‍മാന്‍ രാജാവിന്‍റെ ഇളയ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് രാജാവ്, രാജാവിന്‍റെ മരുമകനായ മുഹമ്മദ് ബിന്‍ നയീഫുമായിരുന്നു അറസ്റ്റിലാവര്‍. കിരീടാവകാശിയും സല്‍മാന്‍ രാജാവിന്‍റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അറസ്റ്റിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരേയുള്ള ഭരണ അട്ടിമറി നീക്കത്തെ തുടര്‍ന്നാണ് അറസ്റ്റ് നടപടിയെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി ഉദ്യോഗസ്ഥര്‍ ആരും ഇതുവരെ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയിലാണ് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മരിച്ചെന്ന ചില അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ചിത്രങ്ങള്‍

ചിത്രങ്ങള്‍

രാജാവിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും മരിച്ചെന്നും വരെയുള്ള അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അഭ്യൂഹങ്ങള്‍ അസ്ഥാനത്താക്കിക്കൊണ്ടാണ് ആരോഗ്യവാനായി നില്‍ക്കുന്ന രാജാവിന്‍റെ ചിത്രങ്ങള്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളിലെ സ്ഥാനപതികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലെ ചിത്രങ്ങളാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.

ചടങ്ങ്

ചടങ്ങ്

യുക്രെയ്ന്‍, യുറഗ്വായ് എന്നിവിടങ്ങളിലേക്കുള്ള സൗദി അറേബ്യയുടെ സ്ഥാനപതികളാണ് ഭരണാധികാരി സല്‍മാന്‍ രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദൈവനാമത്തിലാണ് യുക്രൈന്‍ സ്ഥാനാപതിയായി മുഹമ്മദ് ബിൻ സുലൈമാൻ അൽ മുസാഹിറും യുറഗ്വായി സ്ഥാനപതിയായി ഇയാദ് ബിൻ ഗാസി ഹകീമും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

വലിയ സന്ദേശം

വലിയ സന്ദേശം

അതേസമയം, അടുത്ത ബന്ധുക്കളുടെ അറസ്റ്റ് രാജകുടുംത്തിലെ മറ്റുള്ളവര്‍ക്ക് വലിയ സന്ദേശമാണ് നല്‍കുന്നതെന്നാണ് സോഴ്സുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഹമ്മദ് രാജകുമാരനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഏത് രാജകുമാരനേയും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന സ്ഥിതിയാണ് ഉള്ളത്. അടുത്ത ഭരണാധികാരിയായി അടുപ്പക്കാരില്‍ പലരും കണക്കാക്കിയ വ്യക്തിയായിരുന്നു അഹമ്മദ് രാജകുമാരന്‍.

2019 ലെ ഡെറ്റോള്‍ ലേബലിലും കൊറോണ; ഭീതി പടര്‍ത്തുന്നത് മരുന്ന് കമ്പനികളോ? യാഥാര്‍ത്ഥ്യം ഇതാണ്2019 ലെ ഡെറ്റോള്‍ ലേബലിലും കൊറോണ; ഭീതി പടര്‍ത്തുന്നത് മരുന്ന് കമ്പനികളോ? യാഥാര്‍ത്ഥ്യം ഇതാണ്

2016 ല്‍

2016 ല്‍

2016 ല്‍ മുഹമ്മദ് ബിന്‍ നയീഫിനെ മാറ്റിയായിരുന്ന കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായ ചുമതലയേറ്റത്. ഇതിന് പിന്നാലെ അഴിമതി ഉള്‍പ്പടേയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് 11 രാജകുടുംബാംഗങ്ങളെയും നാലു മന്ത്രിമാരെയും അറസ്റ്റുചെയ്തിരുന്നു. കുടാതെ മുഹമ്മദ് ബിന്‍ നയീഫിനുമേല്‍ കടുത്ത നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം

അറസ്റ്റിലായ ഇരുവര്‍ക്കും മേല്‍ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണത്തുടര്‍ച്ചയും സ്ഥരിതയും ഉറപ്പു വരുത്താന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന നടപടിയാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രധാന ആരോപണം. മാധ്യപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരോപണം നേരിടുന്നുണ്ട്.

 കൊറോണ: ബിപിക്ക് ചികിത്സ തേടിയവര്‍ വാങ്ങിയത് ഡോളോ; റാന്നി സ്വദേശികള്‍ പറയുന്നത് തെറ്റെന്ന് കളക്ടര്‍ കൊറോണ: ബിപിക്ക് ചികിത്സ തേടിയവര്‍ വാങ്ങിയത് ഡോളോ; റാന്നി സ്വദേശികള്‍ പറയുന്നത് തെറ്റെന്ന് കളക്ടര്‍

 കൊറോണ: ഇന്ത്യക്കാരുള്‍പ്പടേയുള്ളവര്‍ ഖത്തറില്‍ പ്രവേശന വിലക്ക്; പ്രവാസികള്‍ യാത്ര പ്രതിസന്ധിയില്‍ കൊറോണ: ഇന്ത്യക്കാരുള്‍പ്പടേയുള്ളവര്‍ ഖത്തറില്‍ പ്രവേശന വിലക്ക്; പ്രവാസികള്‍ യാത്ര പ്രതിസന്ധിയില്‍

English summary
After rumours of death; Saudi Arabia releases photos of King Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X