കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് പിന്നാലെ ഒമാനും അതിര്‍ത്തികള്‍ അടച്ചു; കര്‍ശന നടപടികളുമായി ഗള്‍ഫ് രാജ്യങ്ങള്‍

Google Oneindia Malayalam News

മസ്‌ക്കത്ത്: കൊറോണ അതിവേഗ വ്യാപന സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു. സൗദി അറേബ്യ അതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഒമാനും കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. അതിന് ശേഷം കൊറോണ പശ്ചാത്തലം പരിശോധിച്ച ശേഷം തീരുമാനമെടുക്കും. അതേസമയം, ചരക്കുകടത്തിന് തടസമുണ്ടാകില്ല. വിമാനം വഴിയും കപ്പലുകള്‍ വഴിയുമുള്ള ചരക്ക് കടത്ത് തുടരും.

Recommended Video

cmsvideo
പെരുവഴിയിൽ പ്രവാസികൾ അതിർത്തികൾ കൊട്ടിയടയ്ക്കുന്നു.. | Oneindia Malayalam
o

കൊറോണയുടെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞാഴ്ച യൂറോപ്പില്‍ നിന്ന് വന്നിരുന്നു. ഞായറാഴ്ച ബ്രിട്ടന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും നിരവധി രാജ്യങ്ങള്‍ റദ്ദാക്കി. യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടന്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയും ബ്രിട്ടന്‍ വിമാനങ്ങള്‍ നിര്‍ത്തിവച്ചു. ബ്രിട്ടനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.

കോട്ടയത്തിന് പിന്നാലെ ഏറ്റുമാനൂരും; സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്, വാഗ്ദാനം അധ്യക്ഷ പദവികോട്ടയത്തിന് പിന്നാലെ ഏറ്റുമാനൂരും; സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്, വാഗ്ദാനം അധ്യക്ഷ പദവി

സൗദി അറേബ്യ എല്ലാ അതിര്‍ത്തികളും അടച്ചു. വിദേശ വിമാനങ്ങള്‍ക്ക് ഇപ്പോള്‍ സൗദിയിലേക്ക് പ്രവേശനമില്ല. യുഎഇയില്‍ നിന്ന് സൗദി വിമാനത്താവളങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാനങ്ങള്‍ യാത്ര ഒഴിവാക്കി. ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് കുവൈത്തും നിരോധനം ഏര്‍പ്പെടുത്തിരിക്കുകയാണ്. നിലവില്‍ രാജ്യത്തുള്ള വിമാനങ്ങളെ പോകാന്‍ അനുവദിക്കും. അതേസമയം ഒരു വിമാനങ്ങളും രാജ്യത്തേക്ക് പ്രവേശനം നല്‍കില്ല. ഒരാഴ്ചത്തേക്കാണ് എല്ലാ രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. രോഗ വ്യാപന സാധ്യത പരിശോധിച്ച ശേഷമാകും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

English summary
After Saudi Arabia, Oman Closed all Border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X