കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി യുദ്ധവിമാനം ഹൂത്തികള്‍ വെടിവച്ച് തകര്‍ത്തു; പിന്നീട് അല്‍ ജൗഫില്‍ നടന്നത്... യുഎന്‍ രംഗത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
Saudi Fighter Jet Down In Yemen | Oneindia Malayalam

റിയാദ്/സന്‍ആ: യമനില്‍ ഹൂത്തികളുടെ ആക്രമണത്തില്‍ സൗദി അറേബ്യന്‍ സൈന്യത്തിന്റെ യുദ്ധവിമാനം തകര്‍ന്നു വീണു. ടൊര്‍ണാഡോ വിമാനമാണ് വടക്കന്‍ യമനിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ തകര്‍ന്ന് വീണതെന്ന് സൗദി സൈന്യം സ്ഥിരീകരിച്ചു. ഏറെ കാലത്തിന് ശേഷം സൗദി സൈന്യത്തിന് നേരെ ഹൂത്തികള്‍ നടത്തുന്ന ശക്തമായ ആക്രമണമാണിത്. ഭൂതല വ്യോമ മിസൈല്‍ ഉപയോഗിച്ചാണ് സൗദി സൈന്യത്തിന്റെ യുദ്ധവിമാനം തകര്‍ത്തതെന്ന് ഹൂത്തികള്‍ അവകാശപ്പെട്ടു.

അതേസമയം, അല്‍ ജൗഫ് പ്രവിശ്യയില്‍ പിന്നീട് നടന്നത് ശക്തമായ ആക്രണമാണ്. സൗദി-യുഎഇ സൈന്യം വ്യാപകമായ വ്യോമാക്രമണം നടത്തുകയായിരുന്നു. 31 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. വിശദാംശങ്ങള്‍ ഇങ്ങനെ...

അതേ സ്ഥലത്താണ് തിരിച്ചടി

അതേ സ്ഥലത്താണ് തിരിച്ചടി

അല്‍ ജൗഫില്‍ സൗദി സൈന്യം നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന് ഹൂത്തികള്‍ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും സാധിക്കാത്ത വിധമായിരുന്നു ആക്രമണമെന്ന് അവര്‍ പറയുന്നു. സൗദി വിമാനം തകര്‍ക്കപ്പെട്ട അതേ സ്ഥലത്താണ് സൈന്യം തിരിച്ചടിച്ചത്.

ഭൂതല വ്യോമ മിസൈല്‍

ഭൂതല വ്യോമ മിസൈല്‍

ഭൂതല വ്യോമ മിസൈല്‍ ഉപയോഗിച്ചാണ് സൗദി സൈന്യത്തിന്റെ യുദ്ധവിമാനം ഹൂത്തികള്‍ തകര്‍ത്തത്. തദ്ദേശീയമായി മിസൈല്‍ നിര്‍മിക്കാന്‍ ഹൂത്തികള്‍ക്ക് ശക്തിയുണ്ടെന്ന് സൗദി കരുതുന്നില്ല. മിസൈല്‍ നല്‍കിയതിന് പിന്നില്‍ ഇറാനാകുമെന്നും സൗദി സഖ്യം സംശയിക്കുന്നു.

31 സാധാരണക്കാര്‍

31 സാധാരണക്കാര്‍

സൗദി സഖ്യത്തിന്റെ ആക്രമണത്തില്‍ 31 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് യുഎന്‍ പ്രതിനിധികള്‍ പറയുന്നത്. ഒട്ടേറെ പേര്‍ക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ മരുന്നുകള്‍ നല്‍കിയെന്നും ചിലരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 സ്ത്രീകളും കുട്ടികളും

സ്ത്രീകളും കുട്ടികളും

അല്‍ ജൗഫിലും സന്‍ആയിലുമുള്ള ആശുപത്രിയിലാണ് പരിക്കേറ്റവരുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. സൗദി-അമേരിക്ക-യുഎഇ സഖ്യം പിന്തുണയ്ക്കുന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ഭരണകൂടത്തെ പുറത്താക്കിയത് ഹൂത്തികളാണ്.

സൗദി ലക്ഷ്യം

സൗദി ലക്ഷ്യം

ഹാദി ഭരണകൂടത്തെ പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി സഖ്യം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവര്‍ക്ക് യമനിലെ ചെറിയ പ്രദേശത്ത് മാത്രമാണ് സ്വാധീനമുള്ളത്. മുക്കാല്‍ ഭാഗവും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. അതിനിടെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹൂത്തികള്‍ അറിയിച്ചു.

തിരിച്ചടി ശക്തമാകുമോ

തിരിച്ചടി ശക്തമാകുമോ

പലപ്പോഴും സൗദിയുടെ പ്രദേശങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട് ഹൂത്തികള്‍. അരാംകോ കേന്ദ്രങ്ങളും അവര്‍ ആക്രമിച്ചിരുന്നു. അല്‍ ജൗഫില്‍ ഒട്ടേറെ പേരെ വധിച്ചതിന് പിന്നാലെ ശക്തമായ ആക്രമണം നടത്തുമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. ഇതോടെ സൗദിയിലെ തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കി.

മൂന്ന് ശക്തികള്‍

മൂന്ന് ശക്തികള്‍

അഞ്ച് വര്‍ഷത്തിലധികമായി യമന്‍ യുദ്ധം തുടങ്ങിയിട്ട്. ഹൂത്തികള്‍ യമന്റെ നിയന്ത്രണം പിടിച്ചതോടെയാണ് സൗദി സൈന്യത്തിന്റെ ഇടപെടലുണ്ടായത്. ഹാദിയെ ഭരണം തിരിച്ചേല്‍പ്പിക്കുകയാണ് സൗദി-യുഎഇ-അമേരിക്ക സഖ്യത്തിന്റെ ലക്ഷ്യം. ഹൂത്തികളും ഹാദി സൈന്യവും സൗദി സഖ്യവുമാണ് യമനിലെ പോരാട്ടത്തിലുള്ളത്.

'മോദിയുടെ ഡിഎന്‍എയില്‍ മുസ്ലിം വിരുദ്ധതയുണ്ട്'; കേന്ദ്ര ഇടനാഴിയില്‍ ഇടിമുഴക്കമായി ഈ ശബ്ദം'മോദിയുടെ ഡിഎന്‍എയില്‍ മുസ്ലിം വിരുദ്ധതയുണ്ട്'; കേന്ദ്ര ഇടനാഴിയില്‍ ഇടിമുഴക്കമായി ഈ ശബ്ദം

English summary
After Saudi fighter jet down in Yemen, Saudi-UAE-led air raids Same Area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X