കേറിവാ മക്കളേ... അര്‍മാദിക്കാം; ഇന്ത്യക്കാര്‍ക്ക് വിസ വേണ്ടെന്ന് തായ്‌ലാന്റ്, ശ്രീലങ്കയ്ക്ക് പിന്നാലെ
ബാങ്കോക്ക്: ശ്രീലങ്കയ്ക്ക് പിന്നാലെ ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്രയ്ക്ക് അവസരം ഒരുക്കി തായ്‌ലാന്റും. മലയാളികള്‍ ഉള്‍പ്പെടെ അവധി ആഘോഷത്തിന് ഒട്ടേറെ പേര്‍ ഇന്ത്യയില്‍ നിന്ന് എത്തുന്ന രാജ്യമാണ് തായ്‌ലാന്റ്. ഇവിടെ നിന്നുള്ള യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്.
ഇനി മുതല്‍ വിസയില്ലാതെ തന്നെ തായ്‌ലാന്റിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കും. നവംബര്‍ 10 മുതല്‍ ആറ് മാസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കും തായ്‌വാനില്‍ നിന്നുള്ളവര്‍ക്കും വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിന് തായ് മന്ത്രിസഭയാണ് തീരുമാനം എടുത്തത്.

2024 മെയ് 10 വരെയാണ് വിസയില്ലാതെ തായ്‌ലാന്റില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുക. ഒരു തവണ തായ്‌ലാന്റിലെത്തിയാല്‍ 30 ദിവസം വരെ കഴിയാനും അനുമതിയുണ്ടാകും. തായ്‌ലാന്റിന്റെ ഔദ്യോഗിക മാധ്യമമായ പിബിഎസ് വേള്‍ഡ് ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവില്‍ 59 രാജ്യങ്ങള്‍ക്ക് തായ്‌ലാന്റ് ഇത്തരത്തില്‍ വിസ രഹിത യാത്രയ്ക്ക് അനുമതി നല്‍കുന്നുണ്ട്.
ടൂറിസം പ്രധാന വരുമാന മാര്‍ഗമായുള്ള രാജ്യമാണ് തായ്‌ലാന്റ്. നേരത്തെ ചൈന, കസാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് വിസ രഹിത യാത്രയ്ക്ക് തായ്‌ലാന്റ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
തായ്‌ലാന്റിലേക്ക് പോകുന്നവരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് ശേഷമാണ് ചൈനക്കാരുടെ വരവ് കുറഞ്ഞത്. മാത്രമല്ല, ചൈനീസ് സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന വിവരവും വന്നിരുന്നു. ഇതെല്ലാം ചൈനക്കാരുടെ വരവ് കുറയാന്‍ കാരണമായ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യ ഒമ്പതു മാസം 12.6 ലക്ഷം ഇന്ത്യക്കാരാണ് തായ്‌ലാന്റിലെത്തിയത് പിബിഎന്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 15 ലക്ഷം കവിയുമെന്ന് കരുതുന്നു. ഒരാഴ്ച തായ്‌ലാന്റില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഏകദേശം 41000 തായ് കറന്‍സി ചെലവഴിക്കുന്നുണ്ടത്രെ. ഇന്ത്യയ്ക്ക് പുറമെ തായ്‌വാനില്‍ നിന്ന് തായ്‌ലാന്റിലെത്തുന്നവരും ഏറെയാണ്. ഈ സാഹചര്യത്തിലാണ് രണ്ട് രാജ്യക്കാര്‍ക്കും പ്രത്യേകം ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മാസം ശ്രീലങ്ക സമാനമായ ഇളവ് ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ശ്രീലങ്കയുടെ ഇളവ്. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇളവുണ്ട്. ടൂറിസം പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് കാലാവധി നീട്ടുമെന്നാണ് വിവരം.












Click it and Unblock the Notifications