കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന് ഭീഷണിയുമായി ട്രംപ്: സഹായം വെട്ടിക്കുറയ്ക്കും! ലക്ഷ്യം ഇസ്രായേല്‍- പലസ്തീന്‍ ചര്‍ച്ച!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പാകിസ്താനുള്ള സൈനിക സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ പലസ്തീന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കില്‍ സഹായം വെട്ടിക്കുറയ്ക്കുമെന്നാണ് ഭീഷണി.
പാകിസ്താന് മാത്രമല്ല, ലോകത്തെ മറ്റ് പല രാഷ്ട്രങ്ങള്‍ക്കും യുഎസ് ഒന്നിനുമല്ലാത്തെ ബില്യണ്‍ കണക്കിന് ഡോളറുകളാണ് സഹായമായി നല്‍കുന്നതെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. പാലസ്തീനും അമേരിക്ക ബില്യണ്‍ കണക്കിന് ഡോളറുകള്‍ സഹായത്തിനായി നല്‍കിവരുന്നുവെന്നും ട്രംപാണ് ട്വീറ്റ് ചെയ്തത്. എന്നാല്‍ തങ്ങളോട് ധാരണയിലെത്താന്‍ ഈ രാജ്യങ്ങള്‍ ഒരുക്കമല്ലെന്നും ട്രംപ് ട്വീറ്റില്‍ കുറിക്കുന്നു.

<strong>‍ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ചാര്‍ജില്ല! വ്യാപാരികള്‍ക്ക് കിടിലന്‍ പ്രഖ്യാപനവുമായി ധനകാര്യമന്ത്രാലയം, ഭീമിനും ആധാര്‍ പേയ്മെന്റിനും ആനുകൂല്യം!!</strong>‍ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ചാര്‍ജില്ല! വ്യാപാരികള്‍ക്ക് കിടിലന്‍ പ്രഖ്യാപനവുമായി ധനകാര്യമന്ത്രാലയം, ഭീമിനും ആധാര്‍ പേയ്മെന്റിനും ആനുകൂല്യം!!

<strong>2018ല്‍ ലോകത്തെ കാത്തിരിക്കുന്നത് ശക്തമായ ഭൂചലനങ്ങള്‍: ഭൂമിയെക്കുറിച്ച് നിര്‍ണായക പഠനം!!</strong>2018ല്‍ ലോകത്തെ കാത്തിരിക്കുന്നത് ശക്തമായ ഭൂചലനങ്ങള്‍: ഭൂമിയെക്കുറിച്ച് നിര്‍ണായക പഠനം!!

നേരത്തെ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കുന്നതിനെ എതിര്‍ത്തുള്ള യുഎന്‍ പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങളുടെ ധനസഹായം പിന്‍വലിക്കുമെന്ന് ട്രംപ് നേരത്തെയും ഭീഷണിപ്പെടുത്തിരുന്നു. ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാക്കിക്കൊണ്ടുള്ള അമേരിക്കയുടെ ഒരു പങ്കും അംഗീകരിക്കില്ലെന്ന് പലസ്തീന്‍ പ്രസി‍ഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കിയിരുന്നു. ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നീക്കത്തിന് പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന.

 ട്രംപിന്റെ ട്വീറ്റ്

ട്രംപിന്റെ ട്വീറ്റ്

ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കില്‍ സഹായം വെട്ടിക്കുറയ്ക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. അമേരിക്ക പാകിസ്താന് മാത്രമല്ല, ലോകത്തെ മറ്റ് പല രാഷ്ട്രങ്ങള്‍ക്കും ഒന്നിനുമല്ലാത്തെ ബില്യണ്‍ കണക്കിന് ഡോളറുകളാണ് സഹായമായി നല്‍കുന്നതെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. പാലസ്തീനും അമേരിക്ക ബില്യണ്‍ കണക്കിന് ഡോളറുകള്‍ സഹായത്തിനായി നല്‍കിവരുന്നുവെന്നും ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തങ്ങളോട് ധാരണയിലെത്താന്‍ ഈ രാജ്യങ്ങള്‍ ഒരുക്കമല്ലെന്നും ട്രംപ് ട്വീറ്റില്‍ കുറിക്കുന്നു.

 ഇസ്രയേല്‍- പലസ്തീന്‍ സമാധാന ചര്‍ച്ച

ഇസ്രയേല്‍- പലസ്തീന്‍ സമാധാന ചര്‍ച്ച

ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നാല്‍ പലസ്തീന് അമേരിക്ക നല്‍കിവരുന്ന ധനസഹായം അവസാനിപ്പിക്കുമെന്നും പലസ്തീന് കൂടുതല്‍ സഹായം നല്‍കുമെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടി ആരെയും വേദനിപ്പിക്കാനല്ലെന്നും സമാധാന ഉടമ്പടികള്‍ക്കായുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണെന്നും ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 പുതുവര്‍ഷത്തില്‍ ഭീഷണി

പുതുവര്‍ഷത്തില്‍ ഭീഷണി


ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്നും ട്രംപ് പറയുന്നു. കഴിഞ്ഞ 33 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

അംബാസഡറെ വിളിച്ചുവരുത്തി

അംബാസഡറെ വിളിച്ചുവരുത്തി

പാകിസ്താന്‍ പറ്റിക്കുകയാണെന്നും കള്ളം പറയുകയാണെന്നുമുള്ള യുഎസ് പ്രസിഡന്റെ ട്രംപിന്റെ ട്വീറ്റിന് പിന്നാലെ പാകിസ്താന്‍ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഭീകരവാദത്തോടുള്ള പാക് സമീപനത്തെ ട്രംപ് വിമര്‍ശിച്ചതും പാകിസ്താനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാകിസ്താനിലെ യുഎസ് അംബാസഡര്‍ ഡേവിഡ് ഹെയിലിനെയാണ് വിളിച്ചുവരുത്തിയത്. സംഭവത്തില്‍ പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജന്‍ജ്വ അംബാസഡറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

 ധനസഹായവും പിന്തുണയും

ധനസഹായവും പിന്തുണയും


അമേരിക്ക 2002 മുതല്‍ തന്നെ പാകിസ്താന് ധനസഹായം നല്‍കിവരുന്നുണ്ട്. ഇനി നല്‍കാനുള്ള 25.5 കോടി രൂപയാണ് മരവിപ്പിച്ചിട്ടുള്ളത്. ഭീകരര്‍ക്കെതിരെയുള്ള പാകിസ്താന്റെ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കമെന്നാവശ്യപ്പെട്ടാണ് സാമ്പത്തിക സഹായം അവസാനിപ്പിച്ചിട്ടുള്ളതെന്നും റദ്ദാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നതായും യുഎസ് ദിനപത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 യുഎന്നില്‍‌ തിരിച്ചടിയേറ്റ് യുഎസ്

യുഎന്നില്‍‌ തിരിച്ചടിയേറ്റ് യുഎസ്


അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. 128 രാജ്യങ്ങള്‍ യുഎസ് നീക്കത്തെ എതിര്‍ത്തുകൊണ്ടുള്ള യുഎന്‍ പ്രമേയത്തെ അംഗീകരിച്ചപ്പോള്‍ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും 21 രാജ്യങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നതിന് ഹാജരായിരുന്നുമില്ല. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നീക്കത്തോട് എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു യുഎന്‍ പ്രമേയം അവതരിപ്പിച്ചത്. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി അംഗീകരിക്കരുതെന്നും ജെറുസലേമില്‍ എംബസി ആരംഭിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് യുഎന്‍ പ്രമേയം. ഡിസംബര്‍ 21നായിരുന്നു ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

English summary
United States President Donald Trump has threatened to cut off aid to Palestinians for not willing to talk peace with Israel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X