കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിയ്ക്ക് ശേഷം വോട്ടിംഗ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ട്രംപ് ഉത്തരവിട്ടു, രേഖകള്‍ പുറത്ത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വോട്ടിങ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ഡൊണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് വോട്ടിങ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഉത്തരവാണ് പുറത്തുവന്നത്. 2020 ഡിസംബര്‍ 16 നായിരുന്നു ഉത്തരവ് ഇറക്കിയത്. ഡിഫന്‍സ് സെക്രട്ടറി അടിയന്തരമായി എല്ലാ വോട്ടിങ് മെഷിനുകളും പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് മൂന്ന് പേജുള്ള ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഉത്തരവില്‍ ആരും ഒപ്പുവെച്ചിരുന്നില്ല.

നാഷണല്‍ ആര്‍ക്കൈവ്സ് പുറത്തുവിട്ട രേഖ പൊളിറ്റിക്കോ ആണ് പ്രസിദ്ധീകരിച്ചത്. വോട്ടെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അധികാരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ട്രംപ് പല നീക്കങ്ങളും നടത്തിയെന്ന വിവരമാണ് ഇതോടെ പുറത്തുവരുന്നത്.

trump

വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷവും തോല്‍വി അംഗീകരിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതാണ് താന്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ടീമും ആരോപിച്ചിരുന്നു.

ദിലീപിന് കുരുക്ക് മുറുകുന്നു; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിദിലീപിന് കുരുക്ക് മുറുകുന്നു; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

തോല്‍വിക്ക് പിന്നാലെ അമേരിക്കന്‍ കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടിരുന്നു. ഈ കലാപത്തിലും ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ യു എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും ചേരുമ്പോഴാണ് ട്രംപ് അനുകൂലികള്‍ കാപിറ്റോളിലേക്ക് ഇരച്ചെത്തി കലാപം അഴിച്ചുവിട്ടത്. 2021 ലെ ക്യാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജനപ്രതിനിധികളുടെ സെലക്ട് കമ്മിറ്റിക്ക് കൈമാറിയ 750-ലധികം രേഖകളും പുറത്തായിട്ടുണ്ട്.

'പ്രതിരോധ സെക്രട്ടറി എല്ലാ യന്ത്രങ്ങളും ഉപകരണങ്ങളും സംഭരിച്ചിരിക്കുന്ന വിവരങ്ങള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ മെറ്റീരിയല്‍ റെക്കോര്‍ഡുകളും പിടിച്ചെടുക്കുകയും വിശകലനം ചെയ്യുകയും ചെയ്യും,' എന്നാണ് മൂന്ന് പേജുള്ള കരട് പറയുന്നത്. ട്രംപ് അനുകൂലികളില്‍ ഉള്‍പ്പെട്ട വലതുപക്ഷ അഭിഭാഷകന്‍ സിഡ്നി പവല്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞ വോട്ടിംഗ് മെഷീന്‍ തട്ടിപ്പ് ആരോപണമാണ് രേഖകളിലും ആവര്‍ത്തിക്കുന്നത്.

യാദവ ബെല്‍റ്റ് തിരിച്ചുപിടിക്കാന്‍ അഖിലേഷ്; കര്‍ഹാല്‍ തിരഞ്ഞെടുത്തതിന് കാരണം ഇതാണ്യാദവ ബെല്‍റ്റ് തിരിച്ചുപിടിക്കാന്‍ അഖിലേഷ്; കര്‍ഹാല്‍ തിരഞ്ഞെടുത്തതിന് കാരണം ഇതാണ്

യു എസ് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ വോട്ടാണ് ഇതെന്ന് അദ്ദേഹത്തിന്റെ സ്വന്തം സര്‍ക്കാരിലെ വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടും മുന്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് മാസങ്ങളോളം ചെലവഴിച്ചു. ട്രംപ് നിയമിച്ച അറ്റോര്‍ണി ജനറല്‍ ബില്‍ ബാറും ഈ അവകാശവാദങ്ങള്‍ നിരസിച്ചു. മുന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് കഴിഞ്ഞ വര്‍ഷം സെലക്ട് കമ്മിറ്റിക്ക് കൈമാറിയ ട്രംപിനെ ഓഫീസില്‍ നിലനിര്‍ത്തുന്നതിനുള്ള പവര്‍പോയിന്റ് അവതരണത്തില്‍ പറഞ്ഞിരിക്കുന്ന പ്ലോട്ടുമായി ഡ്രാഫ്റ്റ് ഓര്‍ഡറിന് സമാനതകളുണ്ട്.

English summary
Donald Trump has reportedly ordered the seizure of voting machines following his defeat in the US presidential election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X