Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് നേതാക്കള്‍ കൂട്ടത്തോടെ ചൈനയിലേക്ക്; അറബ് ചേരി വരുന്നു... ആഗോള രാഷ്ട്രീയം മാറുന്നു

ജിസിസിയിലെ ആറ് രാജ്യങ്ങളും ഇറാനും പങ്കെടുക്കുന്ന സമ്മേളനം ഉടന്‍ ചൈനയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്‌

ദുബായ്: ആഗോള രാഷ്ട്രീയ സഖ്യത്തില്‍ വലിയ മാറ്റം സംഭവിക്കുന്നു. അമേരിക്ക ഭയക്കുംപോലെ ചൈന ആരാലും ചോദ്യം ചെയ്യാന്‍ പറ്റാത്ത ശക്തിയായി വളരുന്നു. വലിയ സാമ്പത്തിക കൂട്ടായ്മ കൂടിയായ ജിസിസി കൂടി ചൈനയ്‌ക്കൊപ്പം ചേരുമോ എന്ന ആശങ്കയും അമേരിക്കക്കുണ്ട്. ഇത് ശരിവെക്കുന്ന നീക്കങ്ങളാണ് ഗള്‍ഫ് മേഖലയില്‍ നടക്കുന്നത്.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശത്രുത മാറ്റിവച്ച് സൗദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞാഴ്ചയാണ്. ചൈനയുടെ മധ്യസ്ഥതയില്‍ യാഥാര്‍ഥ്യമായ ഈ കരാര്‍ അമേരിക്ക ഒട്ടും പ്രതീക്ഷിച്ചതല്ല. തൊട്ടുപിന്നാലെയാണ് ജിസിസി നേതാക്കള്‍ കൂട്ടത്തോടെ ചൈനയിലേക്ക് പോകുന്നു എന്ന വിവരം. അറിയാം വിശദാംശങ്ങള്‍...

അമേരിക്ക പുറത്താകുമോ

അമേരിക്ക പുറത്താകുമോ

അമേരിക്കയുമായി അടുത്ത സൗഹൃദമുള്ള രാജ്യങ്ങളാണ് ജിസിസിയിലേത്. അമേരിക്കന്‍ ആയുധം വന്‍തോതില്‍ വാങ്ങുന്നതില്‍ മുന്നിലുള്ളത് ജിസിസി രാജ്യങ്ങള്‍ തന്നെ. എന്നാല്‍ അടുത്ത കാലത്തായി ഈ സഖ്യത്തില്‍ ചില അകല്‍ച്ചകള്‍ സംഭവിച്ചു. ഇത് പ്രകടമാകുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സൗദി നേതാക്കള്‍ ഗൗനിച്ചില്ല എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു.

റഷ്യയും ചൈനയും

റഷ്യയും ചൈനയും

യുക്രൈന്‍ വിഷയത്തില്‍ റഷ്യയ്‌ക്കെതിരായ ചേരി രൂപീകരിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കൂടെ നിര്‍ത്താനും നീക്കം നടത്തി. എന്നാല്‍ ഇത് ഫലം കണ്ടില്ല. സൗദി അറേബ്യ റഷ്യയ്‌ക്കൊപ്പം തന്നെ നില കൊണ്ടു. ഇതിന് പിന്നാലെയാണ് ചൈനയുമായുള്ള ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ ശക്തിപ്പെടുത്തിയതും.

ചൈനയുടെ മോഹം

ചൈനയുടെ മോഹം

ലോകത്തെ പ്രകൃതി ഇന്ധനങ്ങളുടെ കലവറയാണ് പശ്ചിമേഷ്യ. ഈ മേഖലയുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നുണ്ട്. സമാധാനം നിലനില്‍ക്കുന്ന പശ്ചിമേഷ്യ വേണമെന്ന് ചൈന ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതാണ് സൗദി-ഇറാന്‍ ചര്‍ച്ചയ്ക്ക് ചൈന മധ്യസ്ഥത വഹിക്കാന്‍ കാരണം. അത് ഫലം കണ്ടു എന്നതാണ് കഴിഞ്ഞാഴ്ച യാഥാര്‍ഥ്യമായ കരാര്‍ വ്യക്തമാക്കുന്നത്.

രണ്ടു മാസത്തിനകം നിയമനം

രണ്ടു മാസത്തിനകം നിയമനം

ഷിയാ നേതാവിനെ സൗദി വധശിക്ഷക്ക് വിധിച്ചതാണ് 2016ല്‍ സൗദിയും ഇറാനും തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കിയത്. ടെഹ്‌റാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ടതോടെ നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൈനയുടെ മധ്യസ്ഥ ചര്‍ച്ചയില്‍ ഇപ്പോള്‍ ഐക്യം വന്നിരിക്കുന്നു. രണ്ടു മാസത്തിനകം നയതന്ത്ര പ്രതിനിധികളെ ഇരുരാജ്യങ്ങളും നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജിസിസി-ഇറാന്‍-ചൈന സമ്മേളനം

ജിസിസി-ഇറാന്‍-ചൈന സമ്മേളനം

അടുത്ത സുപ്രധാന സമ്മേളനത്തിന് ചൈന ഒരുങ്ങുന്നു എന്നാണ് പുതിയ വിവരം. ജിസിസി രാജ്യങ്ങളെയും ഇറാനെയും പങ്കെടുപ്പിച്ചാകും ചൈനയിലെ സമ്മേളനം. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തിലാകും ഉച്ചകോടി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജിസിസി പ്രതിനിധികളോ ചൈനയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അമേരിക്ക, ഇസ്രായേല്‍, യൂറോപ്പ്

അമേരിക്ക, ഇസ്രായേല്‍, യൂറോപ്പ്

ഇറാനെ പല അറബ് നേതാക്കളും അകറ്റി നിര്‍ത്തിയിരുന്നു എങ്കിലും അടുത്ത കാലത്തായി നിലപാട് മാറുകയാണ്. ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനവും ഇറാന്‍ പ്രസിഡന്റിന്റെ ചൈനീസ് സന്ദര്‍ശനവും ഇതിന് കാരണമായി. ഖത്തറും ഒമാനും ഇറാനുമായി അകലാതെ നില്‍ക്കുന്നവരാണ്. അടുത്തിടെ യുഎഇയും നിലപാട് മാറ്റിയിരുന്നു. ഇപ്പോള്‍ സൗദിയും. സൗദിയും ഇറാനും ബന്ധം പുനഃസ്ഥാപിക്കുന്നു എന്ന വാര്‍ത്തയെ യുഎഇയും ബഹ്‌റൈനും സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, അമേരിക്ക, ഇസ്രായേല്‍, യൂറോപ്പ് എന്നിവരുടെ ഇടപെടലുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+